Search
  • Follow NativePlanet
Share
» »നാട്ടില്‍ നിൽക്കേണ്ട..! ക്രിസ്മസ് ന്യൂ ഇയർ അവധി സ്റ്റേക്കേഷനായി ആഘോഷിക്കാം! കിടിലൻ ഇടങ്ങൾ

നാട്ടില്‍ നിൽക്കേണ്ട..! ക്രിസ്മസ് ന്യൂ ഇയർ അവധി സ്റ്റേക്കേഷനായി ആഘോഷിക്കാം! കിടിലൻ ഇടങ്ങൾ

ഇന്ത്യയിൽ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ കൂടുതൽ മികച്ചതാക്കുവാൻ ഏറ്റവും മികച്ച സ്റ്റേക്കേഷൻ ഡെസ്റ്റിനേഷനുകളിതാ...

പുതിയ കാലം സഞ്ചാരികളെ രണ്ടായി തിരിച്ചിട്ടുണ്ട്. പോകുന്ന സമയം മുതൽ തിരിച്ചെത്തുന്നതു വരെയുള്ള, ഓരോ നിമിഷവും- എവിടെ പോകണമെന്നതു മുതൽ എങ്ങനെ പോകണം എത്രസമയം ചിലവഴിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങൾ എല്ലാം മുൻകൂട്ടി തീരുമാനിച്ച് പോകുന്ന ഒരു കൂട്ടരും പുതിയൊരു സ്ഥലത്തു പോയി പ്രത്യേകിച്ചൊന്നും ചെയ്യാതെ, മനസ്സിനെയും ശരീരത്തെയും ഒരുപോലെ വിശ്രമിക്കുവാൻ അനുവദിക്കുന്ന മറ്റൊരു കൂട്ടരും.

രണ്ടാമത്തെ വിഭാഗത്തിൽപെട്ട സഞ്ചാരികൾ എങ്ങനെയാണ് ഈ പറഞ്ഞ വിധത്തിൽ അവരുടെ അവധിക്കാലം ആസ്വദിക്കുക എന്നറിയാമോ? ഏതെങ്കിലും മനോഹരമായ ഒരു പ്രദേശത്ത് പോയി, അവിടെ മികച്ച ഒരു ഹോം സ്റ്റേയോ റിസോർട്ടോ കണ്ടെത്തി, അധികം ആക്റ്റിവിറ്റികളൊന്നും നടത്താതെ, ഉള്ള സമയം മുഴുവനും സുഖമായി ആസ്വദിച്ചിരിക്കും. എന്നാൽ ഇതിലെ പ്രശ്നം ഇത്തരത്തിലുള്ള സ്ഥലങ്ങൾ കണ്ടെത്തുക എന്നതാണ്! ഇതാ, ഇന്ത്യയിൽ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ കൂടുതൽ മികച്ചതാക്കുവാൻ ഏറ്റവും മികച്ച സ്റ്റേക്കേഷൻ ഡെസ്റ്റിനേഷനുകളിതാ...

എന്താണ് സ്റ്റേക്കേഷൻ?

എന്താണ് സ്റ്റേക്കേഷൻ?

കുറച്ചു കാലങ്ങളായി, കൃത്യമായി പറഞ്ഞാൽ കൊറോണക്കാലം മുതൽ ആളുകളുടെ ഇടയിൽ ട്രെൻഡിങ്ങായ വാക്കാണ് സ്റ്റേക്കേഷൻ. വീട്ടിൽ നിന്നു മാറി, ഹോട്ടലിലോ, റിസോർട്ടിലോ മുറിയെടുത്ത്, നിങ്ങളുടേത് മാത്രമായി ചിലവഴിക്കുന്ന സമയമാണിത്. സ്റ്റേ, വെക്കേഷൻ (stay+ Vacation) എന്നീ രണ്ടു വാക്കുകൾ ചേരുന്നതാണ് സ്റ്റേക്കേഷന്‍.

PC:The Anam/ Unsplash

കുമരകം

കുമരകം

കേരളത്തിനു പുറത്തോട്ടു പോകാതെ, നാട്ടിൽത്തന്നെ ഈ ക്രിസ്മസും ന്യൂ ഇയറും ആഘോഷിക്കുവാൻ പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ ലക്ഷ്യസ്ഥാനമാണ് കുമരകം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച, ഹോളിഡേ ഡെസ്റ്റിനേഷനുകളിലൊന്നായ കുമരകം, ഏറ്റവും ശാന്തമായി സമയം ചിലവഴിക്കുവാന്‍ പറ്റിയ സ്ഥലം കൂടിയാണ്.

നൂറുകണക്കിന് സഞ്ചാരികൾ സീസണുകളിൽ എത്തിച്ചേരുമെങ്കിലും നിങ്ങൾ ഇവിടുത്തെ ഒരു സ്റ്റേക്കേഷൻ പ്രോപ്പർട്ടിയിൽ താമസിക്കുകയാണെങ്കിൽ പുറത്തെ ബഹളങ്ങളോ കാര്യങ്ങളോ ഒന്നും അലട്ടുകയില്ലെന്നു മാത്രമന്ന, മനസ്സിനും ശരീരത്തിനും പുതിയ ഉണർവോടെ മികച്ച അവധിക്കാലം സ്വന്തമാക്കുകയും ചെയ്യാം. കായലിനു തീരത്തെ താമസം തിരഞ്ഞെടുത്താൽ മനോഹരമായ പുതിയ കാഴ്ചകളിലേക്ക് ഓരോ ദിവസവും ഉണർന്നെണീക്കുകയും ചെയ്യാം.

PC:Pawel Tadejko/ Unsplash

മൂന്നാർ

മൂന്നാർ

ഒരു തരത്തിലുള്ള തിരക്കും ബഹളവുമില്ലാതെ, നിങ്ങൾ മാത്രമായുള്ള, അല്ലെങ്കിൽ നിങ്ങളും പ്രിയപ്പെട്ട ആളുമൊപ്പമുള്ള ഒരു സ്റ്റേക്കഷന് മൂന്നാർ മികച്ച ഓപ്ഷനാണ്. തേയിലത്തോട്ടങ്ങൾക്കു നടുവില്‍, നിങ്ങൾക്കു മാത്രമായുള്ള കോട്ടേജിൽ, ആരുടെയും ശല്യപ്പെടുത്തലുകളില്ലാതെ, പ്രകൃതിയോട് ചേര്‍ന്ന്. സ്വന്തം ഇഷ്ടം നോക്കി മാത്രം ഇവിടെ സമയം ചിലവഴിക്കാം. സൂര്യോദയവും റിസോർട്ടിനുള്ളിലെ കാഴ്ചകളും വെള്ളച്ചാട്ടവും, പ്രകൃതി നടത്തവും ഒക്കെയായി നിരവധി കാര്യങ്ങൾ നിങ്ങൾക്കിവിടെ ചെയ്യാം. അല്ലെങ്കില് ഒന്നും ചെയ്യാതെ, സിനിമ കണ്ടോ, ഉറങ്ങിയോ ഒക്കെ ഇതിനുള്ളിൽ ചിലവഴിക്കുകയും ചെയ്യാം.

PC:Adityan Ashokan/ Unsplash

ഷിംല

ഷിംല

ലോകം ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്ന സമയത്ത്, ഇതൊന്നുമറിയാതെ, മഞ്ഞു നിറഞ്ഞു നിൽക്കുന്ന മറ്റൊരു ലോകത്ത്, ഒന്നും ചെയ്യാതെ, വെറുതേയിരിക്കണോ? എങ്കിൽ അതിനു പറ്റിയ സ്ഥലം ഷിംലയാണ്. കുറച്ചു കാലമായി സ്റ്റേക്കേഷൻ ബിസിനസ് തഴച്ചുവളരുന്ന ഇവിടെ നിരവധി വില്ലകളും കോട്ടേജുകളും മികച്ച സ്റ്റേക്കേഷൻ ഓഫറുകൾ നല്കുന്നു. മികച്ച വ്യൂ പോയിന്‍റുകളുടെ അടുത്തും പ്രോപ്പർട്ടികൾ ലഭ്യമാണ്. അത്തരത്തിലുള്ള ഇടങ്ങൾ തിരഞ്ഞെടുക്കാം,

PC:Vansaj Jamwal/ Unsplash

ഗുവാഹത്തി

ഗുവാഹത്തി

വടക്കു കിഴക്കൻ ഇന്ത്യയുടെ സൗന്ദര്യം ആസ്വദിച്ച് ഒന്നു വെറുതേ പോയി തിരികെ വന്നാലോ... അങ്ങനെയൊരു പ്ലാന്‍ ഉണ്ടെങ്കില്‍ വടക്കു കിഴക്കൻ ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്ന ഷിംലയാണ് ഏറ്റവും മികച്ച ഇടം. നഗരത്തിന്‍റെ തിരക്കുകളില്ലാതെ, ഗ്രാമീണ അന്തരീക്ഷവും, കാടിനോട് ചേർന്നുള്ള താമസവും ഒക്കെ ലഭ്യമാക്കുന്ന നിരവധി സ്റ്റേക്കേഷൻ പ്രോപ്പർട്ടികൾ ഇവിടെയുണ്ട്. അതല്ല, നദിയുടെ തീരത്ത്, സൂര്യാസ്തമയം കണ്ടൊരു താമസമാണ് നോക്കുന്നതെങ്കിലും അതിനും അവസരം ഇവിടെയുണ്ട്.
PC:Sam Carter/ Unspalsh

ഖാജ്ജിയാർ

ഖാജ്ജിയാർ

ഈ പറഞ്ഞ സ്ഥലങ്ങളൊന്നും പോരാ എന്നുണ്ടെങ്കിൽ മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഖാജ്ജിയാറിലേക്ക് പോകാം. ശരിക്കും സ്വിറ്റ്സർലന്‍ഡിലിരുന്ന് ഒരു അവധിക്കാലം ആഘോഷിക്കുന്ന ഫീൽ ഈ സ്ഥലം നിങ്ങള്‍ക് നല്കും. മഞ്ഞുപൊതിഞ്ഞു കിടക്കുന്ന പർവ്വതങ്ങളും പുൽമേടും ദേവതാരു മരങ്ങളും ഒക്കെയുള്ള കാഴ്ചകള്‍ കുറേ ദിവസം കണ്ടുണരുക എന്നതു തന്നെയാണ് ഖാജ്ജിയാറിൽ സ്റ്റേക്കേഷൻ ചെയ്യുന്നതിൻറെ ആകർഷണം.

PC:Sandeep Brar Jat

വർക്കല

വർക്കല

കടലിലേക്ക് നോക്കി ഓരോ ദിവസവും ആരംഭിക്കുന്നത് എന്തു രസമായിരിക്കും. ആർത്തലച്ചു വരുന്ന തിരമാലകളും, തിരക്കിട്ടു പായുന്ന സഞ്ചാരികളും, കൊതിയൂറുന്ന ഭക്ഷണത്തിൻറെ വായിൽ കപ്പലോടിക്കുന്ന തരത്തിലുള്ള ഗന്ധവും ഒക്കൊയി, കടലിനു തീരത്തെ സ്റ്റേക്കേഷനിലെ താമസത്തിന്റെ സുഖം വർക്കല നിങ്ങൾക്കു തരും. ക്ലിപിൽ കടൽത്തീരത്തിന് അഭിമുഖമായി നില്‍ക്കുന്ന നിരവധി സ്റ്റേക്കേഷനുകൾ ഇവിടെയുണ്ട്.

PC:DARKROOMLABS

പോണ്ടിച്ചേരി

പോണ്ടിച്ചേരി

വർക്കല പോലെ തന്നെ കടലിന്റെ തീരത്തെ വെറുതെയിരിപ്പിന്റെ സുഖം നല്കുന്ന മറ്റൊരു സ്ഥലമാണ് പോണ്ടിച്ചേരി. ഇവിടെ പക്ഷേ, നിങ്ങൾക്ക് എല്ലാം ഒരു ഫ്രഞ്ച് സ്റ്റൈലിൽ ആസ്വദിക്കാം. പണ്ട് ഫ്രാൻസിന്റെ കോളനിയായിരുന്ന ഇവിടെ, അതിന്റ പല ശേഷിപ്പുകളും റിസോർട്ടുകളും ഹോട്ടലുകളും കെട്ടിടങ്ങളുമായി നിലനിർത്തിയിട്ടുണ്ട്. അങ്ങനെ ഒരിടത്ത് മുറിയെടുത്ത്, പരമാവധി വിശ്രമിച്ചും വൈകുന്നേരങ്ങളിൽ കടൽക്കാഴ്ചകൾ കാണുവാനിറങ്ങിയും വഴിയോര ഭക്ഷണങ്ങൾ കഴിച്ചും ഇവിടുത്തെ ഓരോ സമയവും ആസ്വദിക്കാം. അധികം ചിലവില്ലാതെ തന്നെ, ഇവിടെ സ്റ്റേക്കേഷനുകൾ ലഭിക്കും.

PC:David Vives/ Unspalsh

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel ideas new year christmas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+