പുറത്തിറങ്ങിയാൽ ഉരുകിപ്പോകുന്നതുപോലെ ചൂട്, വീടിനുള്ളിലിരിക്കാമെന്നു വിചാരിച്ചാലും രക്ഷയില്ല. ഇങ്ങനെയാണ് അവസ്ഥയെങ്കിലും പുറത്തിറങ്ങുന്നതിനും യാത്രകൾ പോകുന്നതിനുമൊന്നും കുറവുമില്ല. കൊടുംചൂടില്‍ ആശ്വാസം തേടി യാത്രാ പോകുമ്പോൾ ശ്രദ്ധിക്കേണ്ടതായ കുറേയധികം കാര്യങ്ങളുണ്ട്. ആരോഗ്യത്തോടെയിരിക്കേണ്ടതും സുരക്ഷിതമായി യാത്ര പൂർത്തിയാക്കേണ്ടതും തന്നെയാവണം വേനൽയാത്രകളിൽ ശ്രദ്ധിക്കേണ്ടത്. ഇതാ വേനൽക്കാല യാത്രകൾ സുരക്ഷിതമായിരിക്കുവാൻ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.

വെള്ളം കുടിക്കാം ഇഷ്ടംപോലെ
വേനൽക്കാലത്ത് വെള്ളം കുടിക്കേണ്ടതിന്‍റെ ആവശ്യകത നമുക്കറിയാം. എന്നിരുന്നാലും യാത്രകളിൽ ഏറ്റവും മറക്കുന്ന കാര്യങ്ങളിലൊന്നായിരിക്കും ഇടയ്ക്കിടെയുള്ള വെള്ളം കുടി. ചൂടത്ത് ഇറങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴുമെല്ലാം വളരെ വേഗത്തിലാണ് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. യാത്രയിലുടനീളം കയ്യിൽ ഒരു കുപ്പി കരുതാം. ഇടയ്ക്കിടെ വെള്ളം കുടിക്കുവാൻ മറക്കാതിരിക്കാം.

അത്യവശ്യം ഭക്ഷണം കയ്യിൽ കരുതാം
വെള്ളം കുടിക്കേണ്ടപോലെ തന്നെ പ്രധാനമാണ് യാത്രയിലെ ഭക്ഷണവും. ചൂട് കൂടുമ്പോൾ വിശപ്പ് അധികം അനുഭവപ്പെടാത്തതിനാൽ പലപ്പോഴും കഴിക്കുവാൻ തന്നെ മറന്നുപോകും. തിരക്കില്ലാത്ത, പാർക്കിങ് ലഭിക്കുന്ന ഇടങ്ങളിൽ ഭക്ഷണം കഴിക്കുവാനാണ് വാഹനം കൊണ്ടു പോകുന്നവര് താല്പര്യപ്പെടുന്നത്. അതുകൊണ്ടുതന്നെ അത്തരം ഇടം തേടിയുള്ള യാത്രകൾ ചിലപ്പോൾ നീണ്ടതായിരിക്കും. അതിനാല്‍ കയ്യിൽ സ്നാക്സോ മറ്റോ കരുതുന്നത് നല്ലതാണ്. മാത്രമല്ല, യാത്രയ്ക്കിടയിലെ വിശപ്പിനും ഇത് പരിഹാരം നല്കും.

സൺസ്ക്രീൻ ഉപയോഗിക്കാം
ഇപ്പോഴത്തെ ചൂടിൽ ഏറ്റവുമധികം പണി കിട്ടുന്നത് മുഖതിനും കയ്യിലെ ചർമ്മത്തിനുമാണ്. വെയിൽ നേരിട്ടടിക്കുമ്പോൾ ചൂടനുസരിച്ച് സൂര്യാഘാടം വരെ ഏൽക്കുവാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ പുറത്തിറങ്ങുന്നതിനു മുൻപായി നിങ്ങളുടെ ചർമ്മത്തിനനുസരിച്ച സൺസ്ക്രീൻ ഉപയോഗിക്കുക. ഓരോ ചർമ്മത്തിനും അതിനനുസരിച്ചുള്ള ക്രീമുകൾ വിപണിയിലുണ്ട്. രണ്ടോ മൂന്നോ മണിക്കൂറ്‍ കഴിയുമ്പോൾ വീണ്ടും വീണ്ടും ഇത് അപ്ലൈ ചെയ്യണം. വെയിലത്തിറങ്ങി ചർമ്മം പൊള്ളുന്നതിനേക്കാൾ, ഇറങ്ങുന്നതിനു മുന്‍പ് സൺസ്ക്രീൻ ഉപയോഗിക്കുന്നതാണ്. അല്ലാത്തപക്ഷം, അത് നിങ്ങളുടെ തുടർന്നുള്ള യാത്രകളെ തന്നെ ബാധിച്ചേക്കാം.
വസ്ത്രധാരണത്തിലും ശ്രദ്ധിക്കാം
വേനൽ യാത്രകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് വസ്ത്രത്തിന്റെ കാര്യത്തിലാണ്. അയവുള്ള, കാറ്റുകടക്കുന്ന, ഇറുക്കം ഒട്ടുമില്ലാത്ത വസ്ത്രങ്ങൾ ധരിക്കുന്നത് യാത്രകളിലെ ആയാസം കുറയ്ക്കും. കോട്ടൺ വസ്ത്രങ്ങളാണ് ഒന്നുകൂടി നല്ലത്.
സാനിറ്റൈസർ കരുതാം
കൊവിഡ് കാലത്തെ ശീലങ്ങളിലൊന്നാണ് സാനിറ്റൈസർ ഉപയോഗം. വൃത്തിയില്ലാത്ത പ്രതലങ്ങളിൽ സ്പർശിച്ച ശേഷമോ, ടോയ്ലറ്റ് ഉപയോഗിച്ചതിനു ശേഷമോ ഒക്കെ കൈകൾ വൃത്തിയാക്കുവാൻ സാനിറ്റൈസർ കരുതാ. ബേബി വൈപ്പ്, ടിഷ്യൂ തുടങ്ങിയവയും ഉപയോഗിക്കാം. മാത്രമല്ല, വെള്ളം ലഭ്യത കുറവുള്ള സ്ഥലങ്ങളിലാമെങ്കിലും ഇത് വളരെ പ്രയോജനപ്പെടും.

ട്രാവൽ ഇൻഷുറൻസ്
ഇന്നത്തെ കാലത്തെ യാത്രകളിൽ ഏറ്റവുമധികം ഉപകാരപ്പെടുന്നവയാണ് ട്രാവൽ ഇൻഷുറൻസ്. നിങ്ങൾപോകുന്ന യാത്രയനുസരിച്ച് വേണം ഇത് എടുക്കുവാൻ. അതോടൊപ്പം, നിങ്ങളുടെ ആരോഗ്യ സ്ഥിതി, രോഗങ്ങൾ, യാത്രയുടെ ദൈർഘ്യം തുടങ്ങിയ കാര്യങ്ങൾ കൂടി ഇൻഷുറൻസ് എടുക്കുമ്പോൾ പരിഗണിക്കാം. പല വിദേശരാജ്യങ്ങളിലും പ്രവേശിക്കണമങ്കിൽ ട്രാവൽ ഇൻഷുറൻസ് രേഖ കാണിക്കേണ്ടത് നിര്‍ബന്ധമാണ്. വിമാനയാത്രയാണെങ്കിൽ ട്രാവൽ ഇന്ഷുറൻസ് പ്രയോജനപ്രദമായിരിക്കും. കാലാവസ്ഥ മാറ്റവും വിമാനങ്ങൾ റദ്ദാക്കുന്നതും വൈകുന്നതും ഒക്കെ യാത്രകളെ ബാധിക്കുമ്പോൾ ഇൻഷുറൻസ് നിങ്ങളെ സഹായിക്കും.

പ്ലാൻ ചെയ്യാം നേരത്തെ
ഒത്തിരി ചൂടുള്ള സമയത്ത് യാത്ര ചെയ്യുമ്പോൾ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യുക. അനാവശ്യമായി , പ്ലാൻ ചെയ്യാതെയുള്ള ഇടങ്ങളിലൂടെ പോകുന്ന യാത്ര നിങ്ങെ ക്ഷീണിപ്പിക്കും. എവിടെയൊക്കെ കാണണെന്നും ഏതൊക്കെ സ്ഥലങ്ങളിൽ ഇറങ്ങണമെന്നുംഎവിടെ താമസിക്കണം എന്നുമുള്ള കാര്യങ്ങളെല്ലാം നേരത്തെ തന്നെ തീരുമാനിക്കുക. അതിനനുസരിച്ച് വേണം യാത്ര ചെയ്യുവാൻ. ഇത് ക്ഷീണിപ്പിക്കില്ലെന്നു മാത്രമല്ല, ചിലവ് ചുരുക്കുകയും ചെയ്യും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












