Search
  • Follow NativePlanet
Share
» »പുറത്തിറങ്ങാതെ സിഡ്നി കാണാം...വഴിയിങ്ങനെ

പുറത്തിറങ്ങാതെ സിഡ്നി കാണാം...വഴിയിങ്ങനെ

സിഡ്നിയും സമീപത്തെ ന്യൂ സൗത്ത് വെയില്‍സുമാണ് വിര്‍ച്വല്‍ ടൂറിലൂടെ സഞ്ചാരികള്‍ക്കു മുന്നില്‍ എത്തിയിരിക്കുന്നത്.

ലോകം മുഴുവനുമുള്ള സഞ്ചാരികള്‍ ഇപ്പോള്‍ വിര്‍ച്വല്‍ ടൂറിന്‍റെ പിന്നാലെയാണ്.ജീവിതത്തില്‍ ഒരിക്കലും കാണില്ലെന്നു കരുതിയ ഇടങ്ങളെല്ലാം വീട്ടിലിരുന്നു കാണുവാന്‍ സഹായിക്കുന്ന വിര്‍ച്വല്‍ ടൂറാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഇസ്രായേലും തുര്‍ക്കിയും തായ്ലന്‍ഡും ഫറോസ് ദ്വീപും ഉള്‍പ്പെടെയുള്ള ഇടങ്ങളെല്ലാം ഇന്ന് വിര്‍ച്വല്‍ ടൂറിന്‍റെ പിന്നാലെയാണ്. ഈ ലിസ്റ്റിലേക്ക് പുതുതായി വന്നിരിക്കുന്ന ഇടമാണ് സിഡ്നി. സിഡ്നിയും സമീപത്തെ ന്യൂ സൗത്ത് വെയില്‍സുമാണ് വിര്‍ച്വല്‍ ടൂറിലൂടെ സഞ്ചാരികള്‍ക്കു മുന്നില്‍ എത്തിയിരിക്കുന്നത്.

Sydney Virtual Tour- Attractions and Specialities

സൂം വീഡിയോയും ഫോട്ടോകളും വഴി ഒരുക്കിയിരിക്കുന്ന വിര്‍ച്വല്‍ ടൂറില്‍ ഉപഭോക്താക്കള്‍ക്ക് ടൂര്‍ ഡൗണ്‍ലോഡ് ചെയ്ത് കോണ്‍ഫറന്‍സിങ് കോളുകള്‍ വഴി രസകരമായി ചെയ്യാവുന്ന രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.

സഞ്ചാരികളെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ നഗരത്തിലെ എല്ലാ കാഴ്ചകളും ഇതില്‍ പങ്കുവെച്ചിട്ടുണ്ട്. നേറ്റീവ് അനിമല്‍, സൂര്യോദയവും സൂര്യാസ്തമയവും , സീനറികള്‍ തുടങ്ങിയവയാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.
ഡാര്‍ക് സ്കൈ പാര്‍ക്ക്, സ്റ്റോക്‌ടോം ബീച്ച്, ബ്രോക്കണ്‍ ഹില്‍, കംഗാരുക്കള്‍, സിജ്നി ഹാര്ഡബര്‍, തുടങ്ങിയവയാണ് ഈ വിര്‍ച്വല്‍ ടൂറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ടോക് വിത് അനിമല്‍സ്
സെന്‍ട്രല്‍ കോസ്റ്റിലെ സിംബിയോ വൈല്‍ഡ് ലൈറ് പാര്‍ക്കില്‍ വോംബാറ്റ്സ്, ടരോംഗാ വെസ്റ്റേണ്‍ പ്ലെയ്ന്ഡസ് സൂവില്‍ മീര്‍കാറ്റ്സ്, മുംഗോ നാഷണല്‍ പാര്‍ക്കില്‍ കംഗാരു, മോണ്ടാഗ്യൂവില്‍ ഫര്‍ സീലുകള്‍ തുടങ്ങിയവയാണ് ടോക് വിത് അനിമല്‍സിലുള്ളത്.
സൂര്യോദയവും സൂര്യാസ്തമയവും
സിഡ്നി ഹാര്‍ബര്‍ ബ്രിഡ്ജ്, സിഡ്നി ഒപേറാ ഹൗസിലെ സൂര്യോദയവും സൂര്യാസതമയവും ബ്രോക്കണ്‍ ഹില്‍, ബ്ലൂ മൗണ്ടെയ്ന്‍, ബോണ്ടി ബീച്ച്, കില്‍ കെയര്‍ ബീച്ച്, തുടങ്ങിയ ഇടങ്ങളിലെ കാഴ്ചകളാണ് സൂര്യോദയ സൂര്യാസ്തമയ വിര്‍ച്വല്‍ ടൂറില്‍ ഉള്‍പ്പെടുന്നത്.

സീനറികള്‍
ലോഡ് ഹോ ഐലന്‍ഡ്, മുംഗോ നാഷണല്‍ പാര്‍ക്കിലെ ചൈനയിലെ വന്‍മതില്‍, പോര്‍ട് സ്റ്റീഫന്‍സിലെ സ്റ്റോക്ടണ്‍ സാന്‍ഡ് ഡ്യൂണ്‍സ്, മാന്‍ലിയിലെ കാബേജ് ട്രീ ബേ തുടങ്ങിയവ സ്പെക്‌ടാകുലര്‍ സീനറികളില്‍ ഉള്‍പ്പെടുത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: lockdown virtual tour
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+