Search
  • Follow NativePlanet
Share
» »പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാം, അടിച്ചുപൊളിക്കാം സോളോ ട്രാവലേഴ്സ്... ഇതാ നിങ്ങൾക്കു പറ്റിയ സിറ്റി ഇതാണ്

പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാം, അടിച്ചുപൊളിക്കാം സോളോ ട്രാവലേഴ്സ്... ഇതാ നിങ്ങൾക്കു പറ്റിയ സിറ്റി ഇതാണ്

സോളോ യാത്രയെന്നു കേൾക്കുമ്പോൾ ചിലരുടെ നെറ്റി വേഗം ചുളിയും... ഇഷ്ടംപോലെ യാത്രകൾ ചെയ്ത് പരിചയമുള്ളവരാണെങ്കിൽപ്പോലും തനിച്ചു പോകാൻ മടികാണിക്കും. യാത്രയിലെ സുരക്ഷിത്വം, എവിടേക്ക് പോകണമെന്ന സംശയം എന്നിങ്ങനെ പല കാര്യങ്ങൾ ആശങ്കായി മനസ്സിൽ കാണും. തനിച്ചുള്ള യാത്ര എവിടേക്ക് പോകണമെന്ന് ആലോചിക്കുന്നവരാണെങ്കിൽ ഇതാ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ,സോളോ ട്രാവൽ ഡെസ്റ്റിനേഷൻ നിങ്ങൾക്കായി കാത്തിരിക്കുന്നു.

ഗ്രീസിലെ മനോഹര ലക്ഷ്യസ്ഥാനങ്ങളിലൊന്നായ സിറോസ് ആണ് ഏകാന്ത സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ബുക്കിങ് സൈറ്റ് ആയ ബുക്കിങ്.കോം ആണ് സിറോസിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സിറോസിലെ മുൻസിപ്പാലിറ്റികളിലൊന്നായ എർമോപോളിസ് പല കാര്യങ്ങളിലും യൂറോപ്പിലെ പല നഗരങ്ങളെയും പിന്തള്ളി ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്.

Syros Is The Best Solo Travel Destinaton In The World

നടന്നു കാണുവാനും താമസസൗകര്യങ്ങളുടെ കാര്യത്തിലും മാത്രമല്ല, സോളോ ട്രാവലേഴ്സിനെ പല കാര്യങ്ങളിലും സപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ ഏകാന്ത സഞ്ചാരികൾക്ക് പുതിയ ആളുകളെ പരിചയപ്പെടുത്തുവാനും സുഹൃത്തുക്കളെ സമ്പാദിക്കുവാനും പ്രാദേശിക കമ്മ്യൂണിറ്റികളിൽ ചേർന്ന് ഇവിടുത്തെ പരിപാടികളിലും ആഘോഷങ്ങളിലും പങ്കെടുക്കുവാനും സാധിക്കും. താമസസ്ഥലങ്ങളിൽ ഗ്രൂപ്പ് അക്കോമൊഡേഷൻ നല്കുന്നതിനാൽ സമാന ചിന്താഗതിക്കാരെ പരിചയപ്പെടാൻ പറ്റിയ അവസരം കൂടിയാണിത്.

Read More: വേനൽയാത്രയിൽ കൂള്‍! വെയിലത്ത് ഇറങ്ങുംമുൻപ് ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ

എന്തുകൊണ്ടായിരിക്കാം എർമോപോളിസ് ഏകാന്ത സഞ്ചാരികൾക്ക് ഇത്രയും പ്രിയം എന്ന് ആലോചിച്ചിട്ടുണ്ടോ? ഇവിടെ എത്തിയാല്‍ നിങ്ങൾക്ക് അങ്ങനെയൊരു സംശയത്തിന്‍റെ ആവശ്യമേ വേണ്ടിവരില്ല. സിറോസിന്‍റെയും സൈക്ലേഡ്സ് ദ്വീപസമൂഹത്തിന്‍റെയും മനോഹരമായ തലസ്ഥാനമാണ് എർമോപോളിസ്. കാലങ്ങളോളം അന്താരാഷ്ട്ര സഞ്ചാരികൾക്കിടയിൽ നിന്നും മറഞ്ഞു കിടന്ന ഇവിടം പക്ഷേ ഇന്ന് അങ്ങനെയല്ല.

നിയോക്ലാസിക്കൽ വാസ്തുവിദ്യയുടെ അതിമനോഹരമായ കാഴ്ചകള്‍ ആണ് ഇനിടെ കാത്തിരിക്കുന്നത്, 1800-കളുടെ മധ്യത്തിലാണ് ഇന്നു കാണുന്ന ഇവിടുത്തെ മാർബിൾ കെട്ടിടങ്ങളിൽ പകുതിയിലധികവും നിർമ്മിക്കപ്പെട്ടത്. അക്കാലത്ത് എർമോപോളിസ് പ്രധാന തുറമുഖമായും വാണിജ്യ കേന്ദ്രമായും അഭിവൃദ്ധി പ്രാപിച്ചിട്ടുമുണ്ട്.

ദ്വീപിന്‍റെ ഇന്നലെകളെക്കുറിച്ച് അറിയുവാനും മനസ്സിലാക്കുവാനും ഈ നഗരത്തിലൂടെ ഒന്നിറങ്ങി നടന്നാൽ മതി. മിലാനിലെ ലാ സ്കാലയുടെ ഒരു മിനിയേച്ചർ രൂപം സമ്മാനിക്കുമ്പോൾ എർമോപോളി മ്യൂസിയം ദ്വീപിൻ‌റെ ചരിത്രത്തെക്കുറിച്ചും അതിന്‍റെ പൈതൃകത്തെക്കുറിച്ചും വിശാലമായ ഒരു അറിവ് നിങ്ങൾക്ക് നല്കുന്നു.

മറ്റൊന്ന് എർമോപോളിസിലെ വിശാലവും ആഢംബരം നിറഞ്ഞതുമായ മണിമാളികളാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് സമ്പന്നരാ വ്യാപാരികൾ പണികഴിപ്പിച്ച മാളിക കാണേണ്ട കാഴ്ച തന്നെയാണ്.

ഏകാന്ത സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാര്യം ഇവിടം നടന്നു കണ്ടുതീർക്കാൻ എളുപ്പമാണ് എന്നതാണ്. ഒറ്റയ്ക്ക് സുരക്ഷിതമായി നഗരത്തെ അതിന്‍റെ എല്ലാ രീതികളിലും പരിചയപ്പെടുവാനും ആസ്വദിക്കാനും നിങ്ങള്‍ക്ക് കഴിയും. നടന്നു മടുക്കുമ്പോൾ പടിക്കെട്ടുകളിൽ വിശ്രമിച്ചും സാധാരണ യാത്രയിൽ കണ്ടറിയാൻ പറ്റാത്ത പല കാര്യങ്ങളും പരിചയപ്പെടുത്തുവാൻ ഈ പ്രദേശം നിങ്ങളെ തല്പരരാക്കും. മാത്രമല്ല നടന്നു കാണാന്‍ ആവശ്യത്തിലധികം ഇടങ്ങളുള്ളതിനാൽ പൊതുഗതാഗതത്തെയോ ടാക്സികളെയോ ആശ്രയിച്ച് പണം ചെലവാക്കേണ്ടി വരേണ്ടി വരികയില്ല.

ഗ്രീക്ക് ദ്വീപിന്‍റെ ഏറ്റവും തനതായ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യത്തിൽ ഇവിടേക്ക് വരാം. തിരക്കില്ലാതെ, വാഹനങ്ങളുട ബഹളമില്ലാതെ, സന്ദർശകരുടെ നീണ്ട ക്യൂ ഇല്ലാതെ ഒരു സ്ഥലം കാണാനാണ് നിങ്ങളിലെ ഏകാന്ത സഞ്ചാരി ആഗ്രഹിക്കുന്നതെങ്കിൽ ധൈര്യമായി ഇവിടം തന്നെ തിരഞ്ഞെടുക്കണം. ബീച്ചുകളും ശാന്തരായ, സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന പ്രദേശവാസികളുമാണ് ഇവിടെയുള്ളത്. അപ്പോൾ ഒരു ഏകാന്ത യാത്ര ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഒരിക്കലെങ്കിലും ഇവിടേക്ക് വരാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: solo travel world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+