Search
  • Follow NativePlanet
Share
» »പഞ്ചഭൂത സ്ഥലങ്ങളിലൂടെ ഒരു യാത്ര

പഞ്ചഭൂത സ്ഥലങ്ങളിലൂടെ ഒരു യാത്ര

By Maneesh

തിരുവാണൈക്കാവല്‍, തിരുവണ്ണമലൈ, ചിദംബരം, കാഞ്ചിപുരം, ശ്രീകാളഹസ്തി എന്നീ അഞ്ച് സ്ഥലനാമങ്ങളില്‍ ചിദംബരവും കാഞ്ചിപുരവും, ഏറെക്കുറെ തിരുവണ്ണമലയും മലയാളികള്‍ക്ക് സുപരിചിതമായിരിക്കും. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബര സ്മരണ എന്ന കൃതിയിലൂടെയാണ് ചിദംബരം മലയാളികള്‍ക്ക് ഇടയില്‍ പ്രശസ്തമായത്.

പട്ട് സാരികളിലൂടെ കാഞ്ചിപുരവും മലയാളികള്‍ക്ക് സുപരിചിമാണ്. എന്നാല്‍ ഈ അഞ്ച് സ്ഥലങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്നതിനുള്ള ഏക കാരണം. പഞ്ചഭൂത സ്ഥലങ്ങള്‍(Pancha Bhootha Sathala) എന്ന് ഇവ പൊതുവായി അറിയപ്പെടുന്നതുകൊണ്ടു മാത്രമാണ്.

മൂലധാതുക്കള്‍ എന്ന് അറിയപ്പെടുന്ന പഞ്ചഭൂതങ്ങളായ ആകാശം, ഭൂമി, വായു, അഗ്‌നി, ജലം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ക്ഷേത്രങ്ങള്‍ ഈ സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്നു എന്നതാണ് ഇതിനുകാരണം. ലിംഗരൂപത്തിലുള്ള ശിവ പ്രതിഷ്ടയാണ് ഈ അഞ്ച് ക്ഷേത്രങ്ങളിലും. ഒറ്റയാത്രയില്‍ തന്നെ ഈ അഞ്ച് സ്ഥലങ്ങളും ചുറ്റിയടിക്കാനുള്ള യാത്രാസഹായി ആണ് ഇത്.

തിരുച്ചിറപ്പള്ളിയില്‍

തിരുച്ചിറപ്പള്ളിയില്‍

പഞ്ചഭൂത സ്ഥലങ്ങളെ ലക്ഷ്യം വച്ചുള്ള യാത്രയില്‍, കേരളത്തില്‍ നിന്ന് പുറപ്പെടുന്നവര്‍ക്ക് എളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണ് തിരുച്ചിറപ്പള്ളിയെന്ന ട്രിച്ചി. കേരളത്തില്‍ നിന്ന് ബസിലോ ട്രെയിനിലോ ട്രിച്ചിയില്‍ എത്താം. കാരണം ട്രിച്ചിക്ക് അടുത്താണ് പഞ്ചഭൂത സ്ഥലങ്ങളില്‍ ഒന്നായ തിരുവാണൈക്കാവല്‍.
Photo Courtesy: kifo

തിരുവാണൈകാവലിലേക്ക്

തിരുവാണൈകാവലിലേക്ക്

തിരുച്ചിറപ്പള്ളിയില്‍ നിന്ന് ഏകദേശം 51 കിലോമീറ്റര്‍ ദൂരം ഉണ്ട് തിരുവാണൈക്കാവലിലേക്ക്. നിരത്തുകളില്‍ അധികം തിരക്കില്ലാത്ത സമയം ആണങ്കില്‍ ഏകദേശം ഒന്നേകാല്‍ മണിക്കൂറിനുള്ളില്‍ ഇവിടെ എത്തിച്ചേരാം. തിരുവാണൈക്കവലിലാണ് ജംബുകേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Balajiviswanathan

ജംബുകേശ്വരന്‍

ജംബുകേശ്വരന്‍

പഞ്ചഭൂതങ്ങളില്‍ ഒന്നായ ജലത്തെയാണ് ഇവിടെ പ്രതിനിധാനം ചെയ്യുന്നത്. ശിവന്റെ ഒരു അവതാരമാണ് ജംബുകേശ്വരന്‍. ശ്രീ അഖിലാണ്ഡേശ്വരിക്കൊപ്പമാണ് ഇവിടെ ശിവന്‍ ആരാധിക്കപ്പെടുന്നത്.

Photo Courtesy: Ilya Mauter

ഉറവകള്‍

ഉറവകള്‍

ഇവിടെ പഞ്ചഭൂതസ്ഥലം എന്ന വിശുദ്ധ ജലപൊയ്കയുമുണ്ട്. ഇതില്‍ കുളിച്ചാല്‍ ഭൗതികവും മാനസികവുമായ എല്ലാ പാപങ്ങളും നീങ്ങി മോക്ഷം കിട്ടുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ ശിവലിംഗത്തിനടിയിലായി ഒരു ഉറവയുമുണ്ട്.
Photo Courtesy: Laks316

അഖിലാണ്ടേശ്വരി

അഖിലാണ്ടേശ്വരി

ജംബുകേശ്വര ക്ഷേത്രത്തിന് എതിര്‍വശത്തായാണ് അഖിലാണ്ടേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജംബുകേശ്വര പ്രതിഷ്ഠയ്ക്ക് അഭിമുഖമായിട്ടാണ്‍ അഖിലാണ്ടേശ്വരി പ്രതിഷ്ഠയും നടത്തിയിട്ടുള്ളത്.
Photo Courtesy: sowrirajan s

പാര്‍വതിയുടെ ഗുരുവായ ശിവന്‍

പാര്‍വതിയുടെ ഗുരുവായ ശിവന്‍

ജംബുകേശ്വരന്‍(ശിവന്‍) ഗുരുവായും അഖിലാണ്ടേശ്വരി(പാര്‍വതി) ശിഷ്യ ആയിട്ടുമാണ് ഇവിടെ കുടികൊള്ളുന്നത്. അതിനാല്‍ ഉപദേശ സ്ഥലം എന്നും ഈ സ്ഥലം അറിയപ്പെടുന്നു. മറ്റു ക്ഷേത്രങ്ങളിലെ പോലെ ശിവ പാര്‍വതിമാര്‍ ഭാര്യ ഭര്‍ത്താക്കന്മാരായിട്ടല്ല ഇവിടെ കുടികൊള്ളുന്നത് എന്നതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
Photo Courtesy: Laks316

സി വി രാമന്റെ നാട്

സി വി രാമന്റെ നാട്

തിരുച്ചിറപ്പള്ളിയില്‍ രാവിലെ എത്തുകയാണെങ്കില്‍ രാവിലെ തന്നെ ഈ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. സമയം കിട്ടുകയാണെങ്കില്‍ പ്രശസ്ത ശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ സി വി രാമന്റെ വീടും സന്ദര്‍ശിക്കാവുന്നതാണ്. തിരുവാണൈക്കാവല്‍ നഗരത്തിലാണ് അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Pieter Kuiper

മറ്റു ക്ഷേത്രങ്ങള്‍

മറ്റു ക്ഷേത്രങ്ങള്‍

വൈകുന്നേരത്തോടുകൂടി തിരുച്ചിറപ്പള്ളിയില്‍ തിരിച്ചെത്താം. കഴിയുമെങ്കില്‍ വിരലിമലൈ മുരുഗന്‍ ടെമ്പിള്‍, റോക്‌ഫോര്‍ട്ട് ടെമ്പിള്‍, ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം, സമയപുരം മാരിയമ്മന്‍ ക്ഷേത്രം, എരുമ്പീശ്വര്‍ ക്ഷേത്രം, വയലൂര്‍ മുരുഗന്‍ ക്ഷേത്രം, വെക്കാളിയമ്മന്‍ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും സന്ദര്‍ശിക്കം. രാത്രി തിരുച്ചിറപ്പള്ളിയില്‍ തങ്ങുന്നതാണ് ഉചിതം.
Photo Courtesy: Melanie M

ചിദംബരത്തിലേക്ക്

ചിദംബരത്തിലേക്ക്

തിരുച്ചിറപ്പള്ളിയില്‍ നിന്ന് അതിരാവിലെ തന്നെ ചിദംബരത്തിലേക്ക് തിരിക്കുന്നതാണ് നല്ലത്. ഏകദേശം 168 കിലോമീറ്റര്‍ യാത്ര ചെയ്യണം തിരുച്ചിറപ്പള്ളിയില്‍ നിന്ന് ചിദംബരത്ത് എത്താന്‍. കാറില്‍ ആണെങ്കില്‍ ഏകദേശം രണ്ടര മണിക്കൂര്‍.
Photo Courtesy: Azzam AWADA

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ബുധനാഴ്ച ദിവസങ്ങളില്‍ പുലര്‍ച്ചെ നാലു പത്തിന് രാമേശ്വരം വാരണാസി എക്‌സ്പ്രസ് ഉണ്ടാകും. രാവിലെ ഏഴരയോടെ ചിദംബരത്ത് എത്താം. അല്ലെങ്കില്‍ അതിരാവിലെ തന്നെ ധാരളം ബസുകളും ചിദംബരത്തേക്കുണ്ട്. ചിദംബരത്തില്‍ കാലുകുത്തുമ്പോള്‍, മനസില്‍ ഓര്‍ക്കുക. നിങ്ങള്‍ പഞ്ചഭൂത സ്ഥലങ്ങളില്‍ രണ്ടാമത്തെ സ്ഥലവും കീഴടക്കിയിരിക്കുന്നു.
Photo Courtesy: Flickr user Melanie Molitor

ശൂന്യ രൂപത്തില്‍ ശിവന്‍

ശൂന്യ രൂപത്തില്‍ ശിവന്‍

പഞ്ചഭൂതങ്ങളില്‍ ആകാശത്തെ പ്രതിനിധീകരിക്കുന്ന നടരാജര്‍ ക്ഷേത്രമാണ് ചിദംബരത്തിലേ ഏറ്റവും വലിയ പ്രത്യേകത. ശിവലിംഗ പ്രതിഷ്ഠ ഇല്ലാത്താ അപൂര്‍വം ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. ആകാശത്തിന്റെ പ്രതിനിധാനമായ ശിവനെ ഇവിടെ പൂജിക്കുന്നത് ശൂന്യനായിട്ടാണ്.
Photo Courtesy: Jean-Pierre Dalbéra from Paris, France

ചിദംബര രഹസ്യം

ചിദംബര രഹസ്യം

ചിദംബര രഹസ്യം എന്നാണ് ഇത് അറിയപ്പെടുന്നത്. നടരാജവിഗ്രഹത്തിന് അടുത്തായിട്ടാണ് ചിദംബര രഹസ്യം. തിരശീലകൊണ്ട് മറച്ചനിലയിലാണിതുള്ളത്. തിരശീലമാറ്റുമ്പോള്‍ കൂവളമാലയാണ് കാണാന്‍ കഴിയുക. സര്‍വ്വവ്യാപിയായ ഈശ്വരനെ ശൂന്യമായിട്ടാണ് ഇവിടെ സങ്കല്‍പ്പിച്ചിരിക്കുന്നത്. എവിടെയും ദൈവമുണ്ടെന്നുള്ള സങ്കല്‍പ്പത്തിലാണ് ശൂന്യമായ സ്ഥലത്ത് മാലചാര്‍ത്തുന്നത്.
Photo Courtesy: Raghavendran

ഷോപ്പിംഗ്

ഷോപ്പിംഗ്

ഷോപ്പിങ് പ്രിയമുള്ളവര്‍ക്കും ചിദംബരത്ത് ഒട്ടേറെ വൈവിധ്യങ്ങളുണ്ട്. പരമ്പരാഗത കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍ എന്നിങ്ങനെ പലതും ചിദംബരത്ത് വാങ്ങാന്‍ കിട്ടും.
Photo Courtesy: Sankara Subramanian

തിരുവണ്ണമലയിലേക്ക്

തിരുവണ്ണമലയിലേക്ക്

ചിദംബരത്തില്‍ നിന്ന് വൈകുന്നേരത്തിന് മുന്‌പേ തിരുവണ്ണാമലയിലേക്ക് യാത്രയാകുന്നതാണ് നല്ലത്. വെറും 138 കിലോമീറ്റര്‍ മാത്രമെ ഇവിടേക്കുള്ളു. വൈകുന്നേരം മൂന്ന് മണിയോടെ യാത്ര പുറപ്പെടുകയാണെങ്കില്‍ ഏഴുമണിക്കുള്ളില്‍ തിരുവണ്ണാമലയില്‍ എത്തിച്ചാരാം.
Photo Courtesy: Ranveig

അഗ്‌നിരൂപത്തില്‍

അഗ്‌നിരൂപത്തില്‍

തിരുവണ്ണാമലയുടെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ അരുണാചലേശ്വര ക്ഷേത്രമാണ്. പഞ്ചാഭൂത ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. അണ്ണമലയുടെ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ശിവനെ അഗ്‌നിരൂപത്തിലാണ് പ്രതിഷ്ടിച്ചിരിക്കുന്നത്.
Photo Courtesy: Adam Jones Adam63

ഉണ്ണാമലയമ്മന്‍

ഉണ്ണാമലയമ്മന്‍

ശിവനെ കൂടാതെ ശിവന്റെ പത്‌നിയായ പാര്‍വതിയേയും ഉണ്ണാമലയമ്മന്‍ എന്ന പേരില്‍ ഇവിടെ ആരാധിച്ചുവരുന്നു.
Photo Courtesy: Govind Swamy

പൗര്‍ണമി നാളില്‍

പൗര്‍ണമി നാളില്‍

തിരുവണ്ണമലയില്‍ എത്തിച്ചേരുന്നത് പൗര്‍ണമി ദിവസമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. എല്ലാ പൌര്‍ണമി രാത്രികളിലും ഭഗവാന്‍ ശിവനെ ആരാധിക്കുന്ന ചടങ്ങാണ് ഈ നഗരത്തില്‍ ആചരിച്ചു പോരുന്ന അനുഷ്ടാനം.
Photo Courtesy: Vinoth Chandar

പ്രദക്ഷിണം

പ്രദക്ഷിണം

ആരാധനയുടെ ഭാഗമായി ഭക്തര്‍ അണ്ണാമലയ്ക്കു ചുറ്റും നഗ്‌നപാദരായി പ്രദക്ഷിണം വയ്ക്കും. കൂര്‍ത്ത കല്ലുകള്‍ നിറഞ്ഞ പതിനാലു കിലോമീറ്ററോളം ദൂരമുള്ള വഴിയിലൂടെയാണ് ഭക്തര്‍ നടന്നു നീങ്ങുന്നത്. ശിവനോടുള്ള തങ്ങളുടെ ഭക്തി പ്രകടിപ്പിക്കാന്‍ വര്‍ഷാവര്‍ഷം ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേരാളുള്ളത്.
Photo Courtesy: Vijayakumarblathur

താമസിക്കാം

താമസിക്കാം

ശാന്തിക്കും സമാധാനത്തിനും പേരുകേട്ട തിരുവണ്ണമലയില്‍, രാത്രി തങ്ങാനുള്ള നിരവധി സ്ഥലങ്ങള്‍ ഉണ്ട്. ഇവിടെയുള്ള ശേഷാദ്രിസ്വാമികള്‍ ആശ്രമത്തില്‍ സഞ്ചാരികള്‍ക്ക് തങ്ങാനുള്ള സൌകര്യം ഉണ്ട്. തുച്ചമായ തുകയെ ഇതിനായി തീര്‍ത്ഥാടകരില്‍ നിന്ന് ഈടാക്കാറുള്ളു.
Photo Courtesy: Martin Ehrensvärd

പോകേണ്ട സ്ഥലങ്ങള്‍

പോകേണ്ട സ്ഥലങ്ങള്‍

രമണ മഹര്‍ഷിയുടെ ആശ്രമം സ്ഥിതി ചെയ്യുന്നത് ഇതിന് അടുത്താണ്. തിരുവണ്ണമലയില്‍ എത്തിയാല്‍ ഒഴിവാക്കാനാവാത്ത മറ്റൊരു സ്ഥലം വിരുപക്ഷ ഗുഹയാണ്. രമണ മഹര്‍ഷി ഏറേ നാള്‍ തപസിരുന്ന ഈ ഗുഹയില്‍ അല്‍പ്പം ചിലവിട്ടാല്‍ മന:ശാന്തി ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഉച്ചവരെ തിരുവണ്ണമലയില്‍ ചിലവിട്ട് ഉച്ച ഭക്ഷണത്തിന് ശേഷം കാഞ്ചിപുരത്തേക്ക് പുറപ്പെടാം.
Photo Courtesy: David Sessoms

കാഞ്ചിപുരത്തേക്ക്

കാഞ്ചിപുരത്തേക്ക്

തിരുവണ്ണമലയില്‍ നിന്ന് 124 കിലോമീറ്റര്‍ ദൂരമുള്ള കാഞ്ചിപുരത്ത് വൈകുന്നേരം ആകുമ്പോഴേക്കും എത്തിച്ചേരന്‍ കഴിയും. പഞ്ച ഭൂതങ്ങളില്‍ ഭൂമിയെ പ്രതിനിധാനം ചെയ്യുന്ന ഏകാംബരേശ്വര ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
Photo Courtesy: VtTN

മാവിന്റെ കഥ

മാവിന്റെ കഥ

ക്ഷേത്രത്തിന്റെ പരിസരത്ത് ഒരു മാവ് ഉണ്ട്. ശിവപത്‌നിയായ പാര്‍വതീ ദേവി തപസ്സ് അനുഷ്ടിച്ചത് ഈ മാവിന്റെ ചുവട്ടില്‍ ആണെന്നാണ് വിശ്വാസം. മണ്ണില്‍ തീര്‍ത്ത ശിവലിംഗമാണത്രെ പാര്‍വതി ഇവിടെ പൂജിച്ചിരുന്നത്.
Photo Courtesy: Kannan Muthuraman

മറ്റു ക്ഷേത്രങ്ങള്‍

മറ്റു ക്ഷേത്രങ്ങള്‍

ഇത് കൂടാതെ പ്രശസ്തമായ മറ്റ് രണ്ട് പ്രശസ്ത ക്ഷേത്രങ്ങള്‍ കൂടിയുണ്ട് കാഞ്ചിപുരത്ത് വരദരാജ പെരുമാള്‍ ക്ഷേത്രവും കാഞ്ചി കാമാക്ഷി അമ്മാന്‍ ക്ഷേത്രവും. കാഞ്ചിപുരത്ത് നിന്ന് ഇനി നമ്മുടെ യാത്ര പഞ്ചഭൂത സ്ഥലങ്ങളില്‍ അവസാന സ്ഥലത്തേക്കാണ്. കാഞ്ചിപുരത്ത് നിന്ന് ഉച്ചഭക്ഷണം കഴിഞ്ഞ് നമുക്ക് യാത്ര തുടരാം.
Photo Courtesy: Simply CVR

ശ്രീകാളഹസ്തി

ശ്രീകാളഹസ്തി

പഞ്ചഭൂത സ്ഥലങ്ങളില്‍ അഞ്ചാമത്തെ സ്ഥലമായ കാളഹസ്ഥി സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടില്‍ അല്ല. ആന്ധ്രാപ്രദേശിലാണ്. പക്ഷെ കാഞ്ചിപുരത്ത് നിന്ന് വെറും 126 കിലോമീറ്റര്‍ ദൂരമേയുള്ളു. അതിനാല്‍ വൈകുന്നേരത്തിന് മുമ്പ് കാളഹസ്തിയില്‍ എത്താം.
Photo Courtesy: Kalyan Kumar

വായൂ ലിംഗം

വായൂ ലിംഗം

ശിവന്റെ വായു ലിംഗം പ്രതിഷ്ടിച്ചിരിക്കുന്ന ശ്രീ കാളഹസ്തി ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഒറ്റയാത്രയില്‍ പഞ്ചഭൂത സ്ഥലങ്ങള്‍ കീഴടക്കാം! ശിവനെ ഇവിടെ കാളഹസ്തീശ്വരനായാണ് ആരാധിക്കുന്നത്.
Photo Courtesy: రవిచంద్ర

കണ്ണപ്പ

കണ്ണപ്പ

ശിവഭക്തനായ കണ്ണപ്പ ക്ഷേത്രത്തില്‍ വച്ച് ശിവനെ ആരാധിച്ചെന്നും സ്വന്തം കണ്ണുകള്‍ ഭഗവാന് സമ്മാനമായി നല്‍കി തന്റെ നിര്‍മ്മലമായ ഭക്തി ഭഗവാന് മുന്നില്‍ തെളിയിച്ചെന്നുമാണ് ഐതിഹ്യം. കണ്ണപ്പയുടെ ഭക്തിയില്‍ സംപ്രീതനായ ശിവഭഗവാന്‍ കണ്ണപ്പയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന് മോക്ഷം നല്‍കുകയും ചെയ്തു.
Photo Courtesy: Redtigerxyz

മടക്കയാത്ര

മടക്കയാത്ര

കാളഹസ്തി സന്ദര്‍ശിച്ച് കഴിഞ്ഞാല്‍ പഞ്ചഭൂത സ്ഥലങ്ങളിലൂടെയുള്ള യാത്ര പൂര്‍ത്തിയായി. ഇതിന് ശേഷം 36 കിലോമീറ്റര്‍ അകലെയുള്ള തിരുപ്പതിയില്‍ ഭക്തര്‍ക്ക് സന്ദര്‍ശിക്കാം. അല്ലെങ്കില്‍ തിരികെ കേരളത്തിലേക്ക് മടങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ചെന്നൈയിലേക്ക് പോന്നോളു. 120 കിലോമീറ്റര്‍ ആണ് ചെന്നൈയിലേക്കുള്ള ദൂരം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+