ചിലര്‍ക്ക് അദ്ദേഹം ദൈവമാണ്..മറ്റു ചിലര്‍ക്ക് സാസംകാരിക നായകന്‍..വേറെ ചിലര്‍ക്കാവട്ടെ വേദാന്തത്തിന്‍റെ ആധുനിക ഗുരുവാണ്. പറഞ്ഞു വരുന്നത് ശ്രീനാരായണ ഗുരുവിനെക്കുറിച്ചാണ്. താന്‍ ജീവിച്ചിരുന്ന കാലത്ത് നിലനിന്നിരുന്ന അസമത്വങ്ങളോടും മനുഷ്യത്വ രഹിത ഇടപെടലുകളോടും പൊരുതി ഒരു നല്ല നാളേയ്ക്കായി പ്രവര്‍ത്തിച്ച ശ്രീനാരായണഗുരു ആധുനിക കേരളത്തിന് അടിത്തറ പാകിയവരില്‍ ഒരാള്‍ കൂടിയാണ്. വിഭാഗീയതകളും വിവേചനങ്ങളും ഇല്ലാതെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ ഗുരു ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് ഒരു ജനതയെ കൈപിടിച്ച് നടത്തിയ ആള്‍ കൂടിയാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ ചരിത്രം എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും.
ഇതാ ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന കേരളത്തിലെ പ്രധാന ഇടങ്ങളും ക്ഷേത്രങ്ങളും പരിചയപ്പെടാം
അരുവിപ്പുറം
. ബ്രഹ്മണൻ അല്ലാത്ത ശ്രീനാരയണ ഗുരു അരുവിപ്പുറത്ത് നടത്തിയ ശിവപ്രതിഷ്ഠ സംബന്ധിച്ച് വിമർശനം ഉണ്ടായപ്പോൾ താൻ ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന് പറഞ്ഞ് വിമർശകരുടെ വായടക്കി എന്നാണ് ചരിത്ര ഭാഷ്യം.
അരുവിപ്പുറം പ്രതിഷ്ഠ
ഇന്ന് കേരളത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണിത്.
മണ്ണന്തല ആനന്ദവല്ലീശ്വരം ദേവി ക്ഷേത്രം
തയ്യാറാക്കുവാന്‍ ആവശ്യപ്പെട്ടു. നാലര വര്‍ഷമെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനത്തില്‍ ഗുരു വൈകിയാണ് വന്നത്. വന്നപാടേ ക്ഷേത്രത്തിനകത്തേയ്ക്ക് കയറിയ അദ്ദേഹം പ്രതിഷ്ഠാപീഠത്തില്‍ പ്രതിഷ്ഠ ഉറപ്പിക്കാനുള്ള അഷ്ടബന്ധം കൊണ്ടുവരാന്‍ ഗുരു ആവശ്യപ്പെടുകയും ഏറെ നേരത്തെ ധ്യാനത്തിനു ശേഷം പ്രതിഷ്ഠ നടത്തുകയും ഇനിമേല്‍ മൃഗബലി പാടില്ലെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
വക്കം പുതിയകാവ് ആനന്ദവല്ലീശ്വരം ക്ഷേത്രം
1888 ൽ ശ്രീ നാരായണ ഗുരു പ്രതിഷ്ഠ നടത്തിയ മറ്റൊരു ക്ഷേത്രമാണ് തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴ് താലൂക്കിലെ വക്കം പുതിയകാവ് ആനന്ദവല്ലീശ്വരം ക്ഷേത്രം. ബ്രഹ്മണ്യ സ്വാമിയാണ് ഇവിടുത്തെ പ്രതിഷ്ഠ . ഗണപതിയുടെ വിഗ്രഹവും അദ്ദേഹം ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.
വക്കം സുബ്രഹ്മണ്യ ക്ഷേത്രം
തലശ്ശേരി ജഗനാഥ ക്ഷേത്രം
1908- ഫെബ്രുവരി 13-ആം തീയതി ശ്രീനാരായണ ഗുരു ആണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചത്. മലബാറിലെ പിന്നോക്ക സമൂഹത്തിന്റെ ആരാധന സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലായിരുന്നു ഈ സംഭവം നടന്നത്. സമൂഹത്തിലെ എല്ലാ തരത്തിലുമുള്ള ആളുകളില്‍ നിന്നും ഒരുപോലെ പണം സംഭാവന സ്വീകരിച്ചായിരുന്നു ക്ഷേത്രം നിര്‍മ്മിച്ചത്.
1924വരെ താഴ്ചന്ന ജാതിയിലെയെന്നു പറഞ്ഞു മാറ്റി നിര്‍ത്തിയിരുന്ന ആളുകള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. പിന്നീട് 1924ൽ, ഗുരുദേവൻറെ സാന്നിധ്യത്തിൽ ഈ ക്ഷേത്രം ഹരിജനങ്ങൾക്കായി തുറന്നു കൊടുത്തു. ഇവിടെ അബ്രാഹ്മണരാണ് പൂജാകർമ്മങ്ങൾ നിർവ്വഹിക്കുന്നത്.
നാരായണ വല്ലഭ ക്ഷേത്രം, പൂത്തോട്ട
PC:wikimedia
അറുപതിലധികം ക്ഷേത്രങ്ങള്‍
2 വക്കം പുതിയകാവ് സുബ്രഹ്മണ്യക്ഷേത്രം
3 വക്കം വേലായുധൻ നട
4 വക്കം ദേവേശ്വര ക്ഷേത്രം
5 മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം
6 കായിക്കര കപാലേശ്വര ക്ഷേത്രം
7 കുളത്തൂർ കോലത്തുകര ക്ഷേത്രം
8 കായിക്കര ഏറത്ത് സുബ്രഹ്മണ്യ ക്ഷേത്രം
9 മുട്ടയ്ക്കാട് കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം
10 ശിവഗിരി ശാരദാമഠം
11 അഞ്ചുതെങ്ങ് ശ്രീജ്ഞാനേശ്വര ക്ഷേത്രം
12 ഊട്ടുപറമ്പ് കടയ്ക്കാവൂർ ശ്രീഅർദ്ധനാരീശ്വര ക്ഷേത്രം.
13 മുരിക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രം
14 ചെമ്പഴന്തി മണയ്ക്കൽ ക്ഷേത്രം
15 ചേർന്നമംഗലം ശിവക്ഷേത്രം
16 മൈലാടുംകുന്ന് ഭജനമഠം സുബ്രഹ്മണ്യക്ഷേത്രം
17 അഞ്ചുതെങ്ങ് ശ്രീസ്വാമിമഠം ക്ഷേത്രം
18 തച്ചൻകോണം ശ്രീഭുവനേശ്വരി ക്ഷേത്രം
19 ഒറ്ററ ചിദംബര ക്ഷേത്രം
20 വർക്കല പ്ളാവഴികം ക്ഷേത്രം
21 ആയിരംതെങ്ങ് പാട്ടത്തിൽ ക്ഷേത്രം
22 വേളിക്കാട്ട് കാർത്തികേയക്ഷേത്രം
23 കുന്നിനഴികത്ത് ശ്രീ ഭഗവതിക്ഷേത്രം
24 പ്രാക്കുളം ശ്രീകുമാരമംഗലം ക്ഷേത്രം
25 ഗുഹാനന്ദപുരം ക്ഷേത്രം
26 കുപ്പണ ശ്രീ വേലായുധ മംഗലം ക്ഷേത്രം
27 ശ്രീ അമൃതംകുളങ്ങര ക്ഷേത്രം
28 ആലംതുരുത്തി വല്ലഭശ്ശേരിൽ ക്ഷേത്രം
29 വേഴപ്രശക്തി പറമ്പ് ക്ഷേത്രം
30 പാണാവള്ളി ശ്രീകണ്ഠേശ്വര ക്ഷേത്രം
31 കളവംകോടം അർത്ഥനാരീശ്വര ക്ഷേത്രം
32 പാണാവള്ളി ശ്രീഭൂതനാഥ കാലയക്ഷി ക്ഷേത്രം
33 അരീക്കര പറയരുകാല ക്ഷേത്രം
34 കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം
35 ചെമ്മനത്തുകര ശ്രീനാരായണപുരം സുബ്രഹ്മണ്യ ക്ഷേത്രം
36 ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രം
37 മങ്കുഴി ശ്രീസുബ്രഹ്മണ്യ ക്ഷേത്രം
38 ബ്രഹ്മപുരം മാത്താനം ശ്രീദേവിക്ഷേത്രം
39 ഉല്ലല ഓംകാരേശ്വര ക്ഷേത്രം
40 പാമ്പാടി ശിവദർശന ദേവസ്വം ക്ഷേത്രം
41 പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രം
42 നെടിയാറ ശ്രീസുബ്രഹ്മണ്യക്ഷേത്രം
43 മൂത്തകുന്നം ശ്രീനാരായണ മംഗലം ക്ഷേത്രം
44 ഇല്ലിക്കൽ കുമ്പളങ്ങി അർദ്ധനാരീശ്വര ക്ഷേത്രം
45 ചെറായി ശ്രീഗൗരീശ്വര ക്ഷേത്രം
46 പോട്ടയിൽ ശ്രീദേവി ക്ഷേത്രം
47 പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രം
48 പൊന്നുരുന്നി ശ്രീനാരായണേശ്വര ക്ഷേത്രം
49 കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം
50 പെരിങ്ങോട്ടുകര ശ്രീസോമശേഖര ക്ഷേത്രം
51 എടമുട്ടം ശ്രീഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രം
52 കാരമുക്ക് ശ്രീചിദംബര ക്ഷേത്രം
53 യാക്കര ശ്രീവിശ്വേരേ ക്ഷേത്രം
54 കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം
55 തലശ്ശേരി ശ്രീജഗന്നാഥ ക്ഷേത്രം
56 കണ്ണൂർ ശ്രീസുന്ദരേശ്വര ക്ഷേത്രം
57 കാസർഗോഡ് ശ്രീസുബ്രഹ്മണ്യ ക്ഷേത്രം
58 കുദ്രോളി ശ്രീഗോകർണനാഥ ക്ഷേത്രം
59 കോട്ടാർ ശ്രീപിള്ളയാർ ക്ഷേത്രം
60 ആലുവ അദ്വൈതാശ്രമം
61 ഈറോഡ് ഭവാനീശ്വര ക്ഷേത്രം
62 മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം



Click it and Unblock the Notifications














