Search
  • Follow NativePlanet
Share
» »ബൊക്കാരോവിലെ മലയാളി കുടിയേറ്റം

ബൊക്കാരോവിലെ മലയാളി കുടിയേറ്റം

By Maneesh

കല്‍ക്കരിപ്പാടങ്ങള്‍ക്കും സ്റ്റീല്‍ ഫാക്ടറികള്‍ക്കും പേരുകേട്ട ജാര്‍ഖണ്ഡ് സഞ്ചാരികളുടെ പ്രിയഭൂമിയല്ലാ. എന്നിരുന്നാലും വിചിത്ര കാര്യങ്ങള്‍ തിരയു‌ന്നവര്‍ എത്തിപ്പെടാറുള്ള ഒരു സ്ഥലമാണ് ജാര്‍ഖണ്ഡ്. ജാര്‍ഖണ്ഡിലെ ധന്‍ബാദിലെ കല്‍ക്കരി പാടങ്ങളും ഗോത്ര നിവാസികളുടെ വിചിത്ര ആചാരങ്ങളും സഞ്ചാരികള്‍ക്ക് കൗതുകം പകരുന്ന കാര്യങ്ങളാണ്.

മലയാളി കുടിയേറ്റം

ഇന്ത്യയിലെ മു‌ന്‍നിര വ്യവസായിക നഗരങ്ങളില്‍ ഒന്നായ ബൊക്കാരോ സ്ഥിതി ചെയ്യുന്നത് ജാര്‍ഖണ്ഡിലാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഉരുക്ക്‌ നിലയം ബൊക്കാരോയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. സ്റ്റീല്‍ അതേറിറ്റി ഓഫ്‌ ഇന്ത്യ, ഭാരത്‌ റിഫാക്‌ടറീസ്‌ ലിമിറ്റഡ്‌, ഹിന്ദുസ്ഥാന്‍ സ്റ്റീല്‍വര്‍ക്‌സ്‌ കണ്‍സ്‌ട്രക്ഷന്‍, ദാമോദര്‍ വാലി കോര്‍പറേഷന്‍ തുടങ്ങി രാജ്യത്തെ നരിവധി പ്രമുഖ കമ്പനികളും ഇവിടെയുണ്ട്‌. അതിനാല്‍ തന്നെ ജോലി ആവശ്യത്തിനും മറ്റുമായി മലയാളികള്‍ വന്‍ തോതില്‍ കുടിയേറി പാര്‍ത്തുതുടങ്ങി.

അയ്യപ്പ ക്ഷേത്രം

ബൊക്കോരോയില്‍ കുടിയേറിപാര്‍ത്ത മലയാളികളാണ് ഇവിടെ അയ്യപ്പ ക്ഷേത്രം നിര്‍മ്മിച്ചത്. ബോക്കാരോയില്‍ സെക്ടര്‍ അഞ്ചില്‍ ബൊക്കാരോ ക്ലബിന് സമീപത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജാര്‍ഖണ്ഡിലെ മലയാളികളുടെ മത സാംസ്കാരിക പ്രവര്‍ത്തനങ്ങളൊക്കെ നടക്കുന്നത് ഈ അയ്യപ്പ ക്ഷേത്രം കേന്ദീകരിച്ചാണ്.

ജാര്‍ഖണ്ഡില്‍ എത്തിയാല്‍ സന്ദര്‍ശിക്കന്‍ നിരവധി ക്ഷേത്രങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ശിവ‌ലിംഗം സ്ഥിതി ചെയ്യുന്ന ഹരിഹ‌ര്‍ ധാം ഉള്‍പ്പെടെ നിരവധി അപൂര്‍വ ക്ഷേത്രങ്ങളുടെ നാടാണ് ജാര്‍ഖണ്ഡ്. ജാര്‍ഖണ്ഡിലെ ഏതാനും ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

ബാബ ബസുകി നാഥ്

ബാബ ബസുകി നാഥ്

ജാര്‍ഖണ്ഡിലെ അറിയപ്പെടുന്ന തീര്‍ഥാടനകേന്ദ്രമാണ് ദുംക ജില്ലയിലെ ബാബ ബസുക്കിനാഥ് ദാം. ജൂലൈ ആഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ നടക്കുന്ന ശരവന്‍ മേള സമയങ്ങളില്‍ രാജ്യത്തിന്‍റെ പലഭാഗത്ത് നിന്നും നിരവധി ഭക്ത‌ര്‍ ഇവിടെയെത്തുന്നു. വായിക്കാം

ബാബ സുമേശ്വര്‍നാഥ്

ബാബ സുമേശ്വര്‍നാഥ്

ജാര്‍ഖണ്ഡിലെ ദുംക ഹൈന്ദവരുടെ തീര്‍ഥാടനഭൂമിയാണ്. സരൈയാഹട്ടിലെ ബാബ സുമേശ്വ‍ര്‍നാഥ് ജില്ലയിലെ അറിയപ്പെടുന്ന തീര്‍ഥാടനകേന്ദ്രമാണ്. പ്രധാന നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വായിക്കാം

ബൈദ്യനാഥ് ക്ഷേത്രം

ബൈദ്യനാഥ് ക്ഷേത്രം

ബൈദ്യനാഥ് ക്ഷേത്രം തന്നെയാണ് ദിയോഘറിലെ ഏറ്റവും പ്രശസ്തമായ കാഴ്ച. ഇന്ത്യയിലെ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളിലൊന്ന് ഇവിടെയാണ്. പ്രധാന ക്ഷേത്ര സമുച്ചയത്തില്‍ 22 ക്ഷേത്രങ്ങളുണ്ട്. രാവണന്റെ ഭക്തിയില്‍ സന്തുഷ്ടനായ ശിവന്‍ രാവണന് ശിവലിംഗം സമ്മാനിച്ചു എന്നാണ് ഐതിഹ്യം. വായിക്കാം

Photo Courtesy: Krantmlverma
നവ്‌ലഖ ക്ഷേത്രം

നവ്‌ലഖ ക്ഷേത്രം

റാണി ചാരുശിലയാണ് നവ്‌ലഖ ക്ഷേത്രം നിര്‍മിച്ചത്. രാധാകൃഷ്ണന്മാരാണ് ഈ ക്ഷേത്രത്തി‌ലെ പ്രധാന ആരാധനാമൂര്‍ത്തികള്‍. ജാര്‍ഖണ്ഡിലെ ദേവ്‌ഘറില്‍ നിന്നും കുറച്ചുമാറിയാണ് നാവ്‌ല‌ഖ ക്ഷേത്രം. ഒന്‍പത് ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച ക്ഷേത്രമായതിനാലാണ് ഈ ക്ഷേത്രത്തിന് ആ പേര് ലഭിച്ചത്. വായിക്കാം

Photo Courtesy: Avatsa
രാജ്രാപ്പ

രാജ്രാപ്പ

ജാര്‍ഖണ്ഡിലെ സന്താള്‍ എന്ന ആദിവാസി വിഭാഗക്കരുടെ പുണ്യസ്ഥലമായ ഈ ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ നടക്കാറുള്ള മൃഗബലിയാണ്. വായിക്കാം

Photo Courtesy: Kumaar003

ജഗന്നാഥപൂര്‍ ക്ഷേത്രം

ജഗന്നാഥപൂര്‍ ക്ഷേത്രം

റാഞ്ചിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജഗന്നാഥപൂര്‍ പതിനേഴാം നൂറ്റാണ്ടിലെ ജഗന്നാഥ ക്ഷേത്രമാണ്‌. ബര്‍ക്കഘട്ട്‌ ജഗന്നാഥപൂര്‍ മണ്ഡലത്തിലെ താക്കൂര്‍ അനി നാഥ്‌ ഷാഹ്‌ദിയോ 1691 പണികഴിപ്പിച്ചതാണ്‌ ക്ഷേത്രം.
Photo Courtesy: Jaganath Temple

അയ്യപ്പ ക്ഷേത്രം

അയ്യപ്പ ക്ഷേത്രം

ജാര്‍ഖണ്ഡിലെ ബൊക്കാരോയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ താമസിക്കുന്ന മലയാളികളാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. വായിക്കാം

Photo Courtesy: Manoj nav at en.wikipedia

രാം മന്ദിര്‍

രാം മന്ദിര്‍

തൊഴിലാളി നേതാവായ പിടി പരമാനന്ദ ത്രിപാഠി 1967 ല്‍ തുടങ്ങിയ ബൊക്കാരോയിലെ രാംമന്ദിര്‍ ശ്രീരാമ മന്ദിര്‍ ട്രസ്റ്റാണ്‌ നോക്കി നടത്തുന്നത്‌. കുറഞ്ഞ ചെലവില്‍ എല്ലാ വര്‍ഷവും ഇവിടെ പാവപ്പെട്ടവര്‍ക്കായി വിവാഹം നടത്താറുണ്ട്‌. വായിക്കാം

Photo Courtesy: vsvinaykumar

ഹരിഹര്‍ ധാം ക്ഷേത്രം

ഹരിഹര്‍ ധാം ക്ഷേത്രം

ഹൈന്ദവ തീര്‍ഥാടനകേന്ദ്രമായ ഹരിഹര്‍ ധാം ക്ഷേത്രത്തിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്നത്. 65 അടി ഉയരമുള്ള ഈ ശിവലിംഗം 30 വര്‍ഷമെടുത്താണ് പൂര്‍ത്തീകരിച്ചത്. വായിക്കാം

Photo Courtesy: Vsvinaykumar2

ജഗനാഥ ക്ഷേത്രം

ജഗനാഥ ക്ഷേത്രം

ജാര്‍ഖണ്ഡിലെ ബൊകാരോയിലാണ് പുരി ജഗനാഥ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള ഈ ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്. ഇവിടെ വാസമുറപ്പിച്ചിട്ടുള്ള ഒറീസക്കാരാണ് ഈ ക്ഷേത്ര നിര്‍മ്മാണത്തിന് പിന്നില്‍.


Photo Courtesy: vsvinaykumar

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: temples jharkhand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+