തായ്ലന്‍ഡ് എന്ന സ്വര്‍ഗ്ഗം
പോക്കറ്റ് കാലിയാക്കാതെയുള്ള രാജ്യാന്തര വിനോദ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യതയുള്ള രാജ്യമാണ് തായ്ലന്‍ഡ്. ബീച്ചുകള്‍, രാത്രി ജീവിതങ്ങള്‍, വൈവിധ്യമാര്‍ന്ന രുചികള്‍ എന്നിങ്ങനെ ഓരോ സഞ്ചാരിയെയും ആകര്‍ഷിക്കുന്ന ഒരു കൂട്ടം കാര്യങ്ങള്‍ ഇവിടെയുണ്ട്. പൗരാണിക ക്ഷേത്രങ്ങളും അതിലെ കലാവിദ്യകളും ചരിത്രവും സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ ഒരു പങ്ക് വഹിക്കുന്നു. യുവാക്കളുടെ ഇടയിലാണ് ഇവിടുത്തെ അവധിക്കാലം പ്രസിദ്ധമായിരിക്കുന്നത്. ബക്കറ്റ്ലിറ്റ് ഡെസ്റ്റിനേഷനമായി തായ്ലന്‍ഡിനെ കരുതുന്നവരും നിരവധിയുണ്ട്.
PC:Sumit Chinchane
തായ്ലന്‍ഡും ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും
നിങ്ങളുടെ തീം വെഡ്ഡിങ് ആശയങ്ങള്‍ അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുവാന്‍ സഹായിക്കുന്ന തായ്ലന്‍ഡ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ആസൂത്രണം ചെയ്യുന്ന ദമ്പതികൾക്കിടയിലും പ്രശസ്തമാണ്. ചിലവ് മാത്രമല്ല, കടല്‍ത്തീരത്തെ വിവാഹങ്ങള്‍ എന്ന മനോഹര ആശയമാണ് വെഡ്ഡിങ് പ്ലാനേഴ്സിനെ ഇവിടേക്ക് എത്തിക്കുന്നത്. കടലിന്‍റെ പശ്ചാത്തലത്തില്‍ ആഢംബരം തോന്നിക്കുന്ന, അതേസമയം മറ്റു പലയിടങ്ങളെയും അപേക്ഷിച്ച് ചിലവ് കുറഞ്ഞ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ഇവിടെ നടത്തുവാന്‍ സാധിക്കും. കടലിന്റെ സംഗീതവും പ്രകൃതിമനോഹരമായ കാഴ്ചകളും ഇവിടുത്തെ ബോണസ് പോയിന്‍റുകളാണ്.
PC:Arshad Pooloo
ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും ടൂറിസവും
വിനോദസഞ്ചാരത്തെ വരുമാനത്തിനായി ആശ്രയിക്കുന്ന തായ്ലന്‍ഡ് കോവിഡ് കാലത്ത് സാമ്പത്തികമായി വളരെ പിന്നോട്ടുപോകേണ്ട അവസ്ഥ വന്നു. അതുകൊണ്ടുതന്നെ വിലക്കുകള്‍ നീങ്ങി രാജ്യം അന്താരാഷ്ട്ര യാത്രകള്‍ക്കും വിനോദസഞ്ചാരത്തിനുമായി തുറന്നു നല്കിയതോടെ വിനോദസഞ്ചാര രംഗത്തു നിന്നും വരുമാനം ഉണ്ടാക്കുവാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഇന്ത്യയില്‍ നിന്നുള്ള, വലിയ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ രാജ്യത്തെത്തിച്ച് വരുമാനം വര്‍ധിപ്പിക്കുവാനുള്ള ശ്രമത്തിലാണ് തായ്ലന്‍ഡ്.
PC:Frankie Spontelli
വലിയ ബിസിനസ്
ഇന്ത്യന്‍ വെഡ്ഡിങ് പ്ലാനേഴ്സുമായി ചേര്‍ന്ന് വലിയ പദ്ധതികളാണ് രാജ്യം മുന്നോട്ടുവയ്ക്കുന്നത്. തായ് ഉദ്യോഗസ്ഥർ ഇന്ത്യയിലെ വിവാഹ ആസൂത്രകരുമായി ഒരു ടീമിനെ ഉണ്ടാക്കി. ഏകദേശം 1,30,886 നും 1,52,700 കോടിക്കും (THB 600-700 ബില്യൺ) ഇടയിൽ വരുമാന വർദ്ധനവ് ആണ് ഇതില്‍ നിന്നും അവർ ലക്ഷ്യംവയ്ക്കുന്നത്. ഇപ്പോൾ കൊവിഡ് നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും എടുത്തുകളഞ്ഞതിനാൽ, വരുമാനത്തിൽ വന്‍ കുതിച്ചുചാട്ടമാണ് തായ്വന്‍ഡ് പ്രതീക്ഷിക്കുന്നത്. ഡെസ്റ്റിനേല്‍ന്‍ വെഡ്ഡിങ്ങുകള്‍ അല്ലാതെയുള്ള സാധാരണ ഇന്ത്യന്‍ വിവാഹങ്ങളും ഹണിമൂണും ഈ പദ്ധതിയുടെ ഭാഗമാണ്.
PC:Gabriel Baranski
ഏഴുകോടി വരെ
പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവെ, തായ്‌ലൻഡിലെ ടൂറിസം അതോറിറ്റി ഡെപ്യൂട്ടി ഗവർണർ സിരിപാകോൺ ചെവ്‌സമൂട്ട് പറഞ്ഞതനുസരിച്ച് കഴിഞ്ഞ രണ്ട് വർഷത്തെ വിവരങ്ങള്‍ അനുസരിച്ച് നിരവധി ഇന്ത്യൻ ദമ്പതികൾ വിവാഹിതരായി. തായ്‌ലൻഡിൽ ഉൾപ്പെടെ വിദേശത്ത് വിവാഹം കഴിക്കുവാനും ഹണിമൂണ്‍കാലം ചിവഴിക്കുവാനും ആഗ്രഹിച്ചുവെങ്കിലും നടന്നിരുന്നില്ല. തായ്ലന്‍ഡിലേക്കുള്ള യാത്രകള്‍, വിവാഹവേദിയുടെ അലങ്കാരം, ഭക്ഷണം എന്നിവയുൾപ്പെടെ ഈ എല്ലാ ക്രമീകരണങ്ങൾക്കും 7 കോടി (30 ദശലക്ഷം ബാറ്റ്) വരെ ചിലവാകും. റിപ്പോർട്ടുകൾ പ്രകാരം, തായ്‌ലൻഡിലെ ഡെസ്റ്റിനേഷൻ വിവാഹങ്ങളിൽ 60 ശതമാനവും ഇന്ത്യൻ നിവാസികൾ മാത്രമായിരുന്നു. മുംബൈയിലെയും ന്യൂഡൽഹിയിലെയും വിവാഹ ആസൂത്രകരുമായി തായ് ഉദ്യോഗസ്ഥർ പങ്കാളികളാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണിത്.
PC:Jonathan Borba
തായ്ലന്‍ഡ് വിനോദസഞ്ചാരം
രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കുവാനും വിനോദസഞ്ചാരമേഖലയെ ഉത്തേജിപ്പിക്കുവാനുമായി നിരവധി പദ്ധതികളാണ് രാജ്യം തയ്യാറാക്കുന്നത്.
ഈ വർഷം ഒക്‌ടോബർ മുതൽ ഏതാനും ടൂറിസ്റ്റ് വിസകൾ 15-ൽ നിന്ന് 30 ദിവസത്തേക്ക് നീട്ടാനുള്ള പദ്ധതിയും തായ് സർക്കാരും അടുത്തിടെ പങ്കിട്ടിരുന്നു.
ഇന്ത്യയില്‍ നിന്നു ഐആര്‍സിടിസി ഉള്‍പ്പെടെയുള്ളവര്‍ തായ്ലന്‍ഡിലേക്ക് മികച്ച പാക്കേജുകള്‍ നല്കുന്നു.
PC:Jonny Clow