തെരുവോരങ്ങളെ പൂരപ്പറമ്പുകളാക്കി രാത്രി ജീവിത്തിന്റെ സുഖത്തിലേക്ക് കടന്നു വന്നവയാണ് തട്ടുകടകൾ. കട്ടൻ ചായ മുതല്‍ ചിക്കന്‍ ബിരിയാണി വരെ വിളമ്പുന്ന തട്ടുകടകൾ അങ്ങ് പാറശ്ശാല മുതൽ ഇങ്ങ് മഞ്ചേശ്വരം വരെയുണ്ട്.
ജീവിതത്തിൽ ഒരിക്കലെങ്കിലും തട്ടുകടയിൽ നിന്നും കട്ടനും ഓംലറ്റും എങ്കിലും കഴിക്കാത്തവർ ഇത്രയും നാൾ ജീവിച്ചത് വെറുതെയാണെന്ന് പറയാൻ മാത്രം ശക്തി ഇവിടുന്നു കിട്ടുന്ന കട്ടനുണ്ട്. നല്ല നാടൻ രുചിയിൽ ഇത്രയധികം വെറൈറ്റി വിഭവങ്ങൾ തരുന്ന മറ്റൊരിടവും ഇല്ല. അതുകൊണ്ടു തന്നെയാണ് കേരളത്തിലെ തട്ടുകടകൾ സൂപ്പറാണെന്ന് എല്ലാവരും പറയുന്നതും. പഴം പൊരിച്ചതു മുതൽ കപ്പ ബിരിയാണിയും പുട്ടും വരെ യഥേഷ്ടം ലഭിക്കുന്ന ഇഷ്ടംപോലെ തട്ടുകടകടകളുണ്ട്. വിലക്കുറവിൽ സ്വാദിന്റെ മേളം ഒരുക്കുന്ന കുറച്ച് തട്ടുകടകളെ പരിചയപ്പെടാം...
രാജേഷ് ചേട്ടൻസ് തട്ടുകട, തൃശൂർ
ബീഫ് ഫ്രൈ, കാട ഫ്രൈ, താറാവ് റോസ്റ്റ്, കാടമുട്ട മസാല തുടങ്ങിയവയാണ് ഇവിടുത്തെ കിടിലൻ രുചികൾ.
ബാലണ്ണാസ് കട, തിരുവനന്തപുരം
പൊറോട്ട പ്രധാന വിഭവമാക്കി അതിനൊപ്പം രുചിയേറുന്ന നോണ് വെജ് വിഭവങ്ങളാണ് ഇവിടെയുള്ളത്. ചിക്കൻ ഫ്രൈ, ചിക്കൻ പിരട്ട്, ബീഫ് ഫ്രൈ തുടങ്ങിയവയാണ് ഇവിടുത്തെ വ്യത്യസ്ത രുചികൾ.
പികെ തട്ടുകട കൽപ്പറ്റ
ബൈപ്പാസ് തട്ടുകട കോഴിക്കോട്
മണീസ് കോഫി ഹൗസ് ഒലവക്കോട്
എഴുത്താണിക്കട കൊല്ലം
കൊല്ലം-കൊട്ടാരക്കര റൂട്ടില്‍ കേരളാപുരത്താണ് ഈ കടയുള്ളത്. മൊരിഞ്ഞ വെട്ടുകേക്കുകൾക്കാണ് ഇവിടം പ്രശസ്തം. എന്നാലും മട്ടൻ കറിയും മുട്ട റോസ്റ്റും രുചിക്കാനായും ആളുകൾ ഇവിടെ എത്തുന്നു. ഇടിയപ്പമാണ് മട്ടൻ കറിയുടെ കോമ്പിനേഷൻ.
റപ്പായീസ് ഫാസ്റ്റ് ഫൂഡ് എറണാകുളം
കണ്ണൂരിലെ പേരില്ലാ തട്ടുകടകൾ
അത്തരത്തിൽ പ്രധാനപ്പെട്ട ഒരിടമാണ് ടൗൺ സ്ക്വയറിനു സമീപം സ്ഥിതി ചെയ്യുന്ന തട്ടുകട. സബ് ജയിലിനും ഫാത്തിമ ഹോസ്പിറ്റലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ തട്ടുകടയിൽ തട്ടുദേശ, കപ്പ, മട്ടൺ, ചിക്കൻ, മീൻ തുടങ്ങിയവയാണ് പ്രധാന വിഭവങ്ങൾ.
കണ്ണൂരിൽ തന്നെ പഴയ ബസ് സ്റ്റാൻഡിന് സമീപവും സൗത്ത് ബസാറിലും കവിതാ തിയേറ്ററിനു സമീപവും പേരില്ലാത്ത, പക്ഷെ, കൊതിപ്പിക്കുന്ന രുചികളുമായി ഒട്ടേറെ തട്ടുകടകളുണ്ട്.
കൊട്ടാരക്കര റെയിൽവേ സ്റ്റേഷനു സമീപത്തെ തട്ടുകട
തുഷാരഗിരി തട്ടുകട
കുഞ്ഞുമോൻ തട്ടുകട
കോട്ടയം മനോരമ ഓഫീസിനു മുന്നിലായി സ്ഥിതി ചെയ്യുന്ന കോട്ടയം സ്പെഷ്യൽ തട്ടുകടയാണ് കുഞ്ഞുമോൻ തട്ടുകട. കോട്ടയത്തിന്റെ സ്വന്തം രുചിക്കൂട്ടുകളിൽ ഒരുക്കുന്ന ബീഫ് വിഭവങ്ങളാണ് ഇവിടുത്തെ പ്രത്യേകത.



Click it and Unblock the Notifications














