Search
  • Follow NativePlanet
Share
» »'മഴയത്ത് കാടും മേടും വെള്ളച്ചാട്ടവും നടന്ന് ആസ്വദിച്ചൊരു യാത്ര'; അമ്പോ, അതും കേരളത്തിന് തൊട്ടടുത്ത്.. അറിയാം

'മഴയത്ത് കാടും മേടും വെള്ളച്ചാട്ടവും നടന്ന് ആസ്വദിച്ചൊരു യാത്ര'; അമ്പോ, അതും കേരളത്തിന് തൊട്ടടുത്ത്.. അറിയാം

മഴ തുടങ്ങി , ഒപ്പം മഴക്കാല യാത്രകൾക്കും തുടക്കമായിട്ടുണ്ട്. മൺസൂൺ ആസ്വദിക്കാനും കൊതിതീരെ മഴകൊള്ളാനും പറ്റിയ ഇടങ്ങൾ തിരയുന്ന തിരക്കിലായിരിക്കും സഞ്ചാരികൾ.
മലയാളികളുടെ മഴക്കാലയാത്രയിൽ ഒരു വലിയപങ്കും കർണ്ണാടകയിലേക്കാണ്. ആഗുബെയിലെ നിലയ്ക്കാത്ത മഴയും കൊടചാദ്രിയിലെ ട്രക്കിങ്ങും ഒക്കെയായി ആഘോഷവും സന്തോഷവും നല്കുന്ന കിടിലൻ യാത്രകൾ.

കാസർകോഡ് നിന്ന് എളുപ്പത്തിലെത്താൻ സാധിക്കുന്ന കർണ്ണാടകയിലെ മംഗലാപുരം വഴിയാണ് മിക്കപ്പോഴും മഴയാത്രകളുടെ റൂട്ട്.സകലേശ്പുരയും കൊടചാദ്രിയും മാത്രമല്ല, ഇഷ്ടംപോലെ കാടുകളും കുന്നുകളും പുഴകളും ഉൾപ്പെടെ ഒരു മഴയത്ത് കണ്ടുതീർക്കാൻ പറ്റാത്തത്രയും സ്ഥലം മംഗളുരുവിന് ചുറ്റിലുമുണ്ട്. ഇതാ മംഗലാപുരത്ത് നിന്ന് പോകാൻ പറ്റിയ കിടിലൻ അഞ്ച് മഴയിടങ്ങൾ.

Agumbe, Karnataka

PC: Rakhi Raveendran

അഗുംബെ

ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയെന്നാണ് ആഗുംബ അറിയപ്പെടുന്നത്. പേരുപോലെ തന്നെ എല്ലാക്കാലത്തും മഴയുള്ള ഇവിടെ മഴക്കാലത്തെത്തിയാൽ കുട അടയ്ക്കാൻ സമ്മതിക്കാത്ത വിധത്തിൽ മഴ പെയ്യുകയായിരിരിക്കും.ഷിമോഗ ജില്ലയുടെ ഭാഗമായ തീർത്ഥഹള്ളിക്കടുത്ത് സ്ഥിതി ചെയ്യുന്ന ആഗുബെ ഒരുപാട് പ്രത്യേകതകളുള്ള പ്രദേശമാണ്. പച്ചപ്പും വെള്ളച്ചാട്ടങ്ങളും കാടും കോടമഞ്ഞും ഉൾപ്പെടെ അഗുംബെയിൽ കാണേണ്ട സ്ഥലങ്ങൾ ഇഷ്ടംപോലെയുണ്ട്. മാത്രമല്ല, ഇവിടെ സ്ഥിരം താമസിക്കുന്നവരുടെ എണ്ണം വളരെ ചുരുക്കവുമാണ്. മാത്രമേയുള്ളൂ. രാജവെമ്പാലകളുടെ വാസസ്ഥലം കൂടിയാണ് ഇവിടം. അഗുംബെ റെയിന്‍ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റേഷനും ഇവിടെ സ്ഥിതി ചെയ്യുന്നു.

അബ്ബി, ജോഗിഗുണ്ടി, കൂടലു തീര്‍ത്ഥ വെള്ളച്ചാട്ടം, സിരിമനെ വെള്ളച്ചാട്ടം, പഴയ ക്ഷേത്രങ്ങൾ, കോട്ടകളുടെ ഭാഗങ്ങൾ എന്നിങ്ങനെ ഇവിടെ ചുറ്റിപ്പറ്റി കാണാൻ ഇഷ്ടംപോലെ കാഴ്ചകളുണ്ട്. മഴനനയാനാണ് യാത്രയെങ്കിലും പോകുമ്പോൾ ഒരു മഴക്കോട്ട് കരുതാൻ മറക്കേണ്ട. മംഗലാപുരത്തു നിന്നും ഉ‍ഡുപ്പി വഴി 98 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

കൊടചാദ്രി

മഴ നനഞ്ഞുള്ള നടത്തവും രസകരമായ കാഴ്ചകളും ചേരുന്ന കൊടചാദ്രി (കുടജാദ്രി) മംഗലാപുരത്തു നിന്നും എളുപ്പത്തിൽ എത്തിപ്പെടാന്‍ പറ്റിയ സ്ഥലമാണ്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തോട് ചേർന്നു കിടക്കുന്ന സ്ഥലമായതിനാൽ തന്നെ ഏതു സമയത്തും ഇഷ്ടംപോലെ സന്ദര്‍ശകരെത്തുന്ന സ്ഥലമാണിത്. മൂകാംബിക വന്യജീവി സങ്കേതത്തിനു നടുവിലായാണ് ഇവിടമുള്ളത്. കാടുകൾക്കിടയിലൂടെ കോടമഞ്ഞു പുതഞ്ഞു കിടക്കുന്ന വഴിയിലൂടെയാണ് ഇവിടേക്കുള്ള യാത്രയുടെ ഭൂരിഭാഗവും.

Kodachadri

PC:Akshaya govindasamy

നമ്മുടെ റാണിപുരത്തിനു സമാനമായ, കോമഞ്ഞിലൂടെയും പുൽമേടുകളിലൂടെയുമുള്ള മലകയറ്റമാണ് ഇവിടുത്തെ ആകർഷണം, കാട്ടിനുള്ളിലെ ക്ഷേത്രങ്ങളും മഴക്കാടും വെള്ളച്ചാട്ടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ശങ്കരാചാര്യർ ധ്യാനിച്ചിരുന്നെന്ന് വിശ്വസിക്കപ്പെടുന്ന സർവ്വജ്ഞപീഠം, ഗണപതി ഗുഹ എന്നിങ്ങനെ ഒരുപാട് കാഴ്ചകളും ഒപ്പം മൂകാംബിക ക്ഷേത്രത്തിന്‌റെ മൂലസ്ഥാനവും ഇവിടെ കാണാം.
മംഗലാപുരത്ത് നിന്നും എൻഎച്ച് 66 വഴി 156 കിലോമീറ്ററാണ് ദൂരം.

മണ്ഡൽപെട്ടി

മടിക്കേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന മണ്ഡൽപെട്ടി ഓഫ്റോഡ് യാത്രയ്ക്കും മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും പേരുകേട്ട സ്ഥലമാണ്. മടിക്കേരിയിൽ നിന്നും 30 കിലോമീറ്റർ ദൂരത്തിലാണ് ഇവിടമുള്ളത്. പുഷ്പഗിരി ഫോറസ്റ്റിന്‍റെയും പശ്ചിമഘട് മലനിരകളുടെയും കാഴ്ചകൾ ഇവിടെ നിന്നാൽ കാണാം. നവംബർ മുതൽ ജനുവരി വരെയാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയമെങ്കിലും മഴക്കാലത്ത് വന്നാലും ഇവിടം നിരാശപ്പെടുത്തില്ല.
മംഗലാപുരത്തു നിന്നും 160 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

സകലേശ്പുര

പച്ചപ്പിന്‌റെ കാട്ടിലേക്കുള്ള ഒരു യാത്രയാണ് സകലേശ്പുര സഞ്ചാരികൾ‌ക്ക് നല്കുന്ന സമ്മാനം. ഹാസൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സകലേശ്പുര ബാംഗ്ലൂരിൽ നിന്നും ഇഷ്ടംപോലെ സഞ്ചാരികൾ സ്ഥിരം പോകുന്ന ലക്ഷ്യസ്ഥാനമാണ്. കർണ്ണാടകയിലെ ഹിൽ സ്റ്റേഷനുകളിലൊന്നായ ഇവിടെ വെള്ളച്ചാട്ടം, കുന്നുകൾ, കാപ്പിത്തോട്ടങ്ങൾ, ക്യാംപിങ്ങിനുള്ള സൗകര്യങ്ങൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ കാണാം.

Green Route Train Trip From Mangalore

PC: Shameersh

ഗ്രീൻ റൂട്ടിലൂടെ ട്രെയിൻ യാത്ര

മഴക്കാലത്ത് മംഗലാപുരത്ത് ചെയ്യുവാൻ പറ്റിയ ഏറ്റവും മികച്ച യാത്രകളിലൊന്നാണ് ഇന്ത്യൻ റെയിൽവേ ഗ്രീൻ റൂട്ട് ട്രെയിൻ യാത്ര. മംഗലാപുരം-ബാംഗ്ലൂർ റെയിൽപാതയിൽ കുക്കെ സുബ്രഹ്മണ്യ മുതൽ സകലേശ്പുര വരെയുള്ള ഭാഗം ആണ് ഗ്രീൻ റൂട്ട് എന്നറിയപ്പെടുന്നത്. 52 കിലോമീറ്റര്‍ ദൈർഘ്യമുള്ള യാത്രയിൽ വെള്ളച്ചാട്ടങ്ങളും പച്ചപ്പുനിറഞ്ഞ കാടുകളും പാലങ്ങളം തുരങ്കത്തിലൂടെയുള്ള യാത്രയും ആസ്വദിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+