Search
  • Follow NativePlanet
Share
» »അഗുംബെക്കാഴ്ചകളെ അറിയാം

അഗുംബെക്കാഴ്ചകളെ അറിയാം

കാരണങ്ങൾ ഒരുപാടുണ്ട് അഗുംബെയിലേക്കെത്തിക്കുവാൻ. പച്ചപ്പ് നിറഞ്ഞ് പ്രകൃതി ഭംഗിയും നിറയെ കാഴ്ചകളുമായി മൺസൂണിൽ സഞ്ചാരികളെത്തുന്ന അഗുംബെ. സമുദ്ര നിരപ്പിൽ നിന്നും 2725 അടി ഉയരത്തിൽ ഷിമോഗ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അഗുംബെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ സുഖിപ്പിക്കുന്ന ഇടമാണ്. മഴയുടെ നാട് എന്നറിയപ്പെടുമ്പോളും തേടിയെത്തുന്ന സഞ്ചാരികളെ ഒരിക്കലും ഈ നാട് നിരാശരാക്കില്ല. ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ഇവിടെ തീർച്ചായും കണ്ടിരിക്കേണ്ട കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം...

സൺസെറ്റ് പോയിന്റ്

സൺസെറ്റ് പോയിന്റ്

അഗുംബെയിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ സൺസെറ്റ് പോയിന്റുകളിലൊന്നാണ് ഇവിടെയുള്ളത്. പശ്ചിമഘട്ടത്തിന്റെ കാഴ്ചകളിലൂടെ സൂര്യൻ അറബിക്കടലില്‌ പതിക്കുന്ന ദൃശ്യമാണ് ഇവിടുത്തെ ഏറ്റവും മനോഹരമായ കാര്യങ്ങളിലൊന്ന്. അഗുംബെ ഗ്രാമത്തിൽ നിന്നും വെറും 10 മിനിട്ട് നടത്തം മാത്രമാണ് ഇവിടെ ഈ പോയിന്റിലേക്കുള്ളത്.

 ജോഗിഗുണ്ഡി വെള്ളച്ചാട്ടം

ജോഗിഗുണ്ഡി വെള്ളച്ചാട്ടം

ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അഗുംബെയിൽ വെള്ളച്ചാട്ടങ്ങൾക്ക് ഒരു ക്ഷാമവുമില്ല. ജോഗിഗുണ്ഡി വെള്ളച്ചാട്ടമാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്ന്. വർഷം മുഴുവനും നിറഞ്ഞ് പതിക്കുന്ന ഈ വെള്ളച്ചാട്ടം കാണുവാൻ ഏറ്റവും മനോഹരിയാകുന്നത് മഴക്കാലത്താണ്. ജോഗി എന്നു പേരായ ഒരു മഹർഷി കാലങ്ങളോളം ഇവിടെ തപസ്സനുഷ്ഠിച്ചിരുന്നു എന്ന വിശ്വാസത്തിലാണ് ഈ വെള്ളച്ചാട്ടത്തിന് ജോഗി എന്ന പേരു ലഭിക്കുന്നത്. ഒരു ഗുഹയിൽ നിന്നുമാണ് വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത് എന്നൊരു പ്രത്യേകതയും ഇതിനുണ്ട്. വളരെ പതുക്കെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം താഴെ ഒരു ചെറിയ കുളം സൃഷ്ടിക്കുന്നു.

PC:Saurabhsawantphoto

അഗുംബെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ

അഗുംബെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ

അഗുംബെയിലെ മറ്റൊരു ആകർഷണമാണ് ഇവിടുത്തെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ. ഇവിടുത്തെ റിസർവ്വ് ഫോറസ്റ്റിനകത്ത് സ്ഥിതി ചെയ്യുന്ന ഈ റിസർച്ച് സെന്റര്‌ 2005 ലാണ് സ്ഥാപിതമാകുന്നത്. മഴക്കാടുകളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനുള്ള ഇന്ത്യയിലെ തന്നെ ഏക സ്ഥിരം സംവിധാനമാണ് ഇവിടെയുള്ളത്. ലോകത്തിൽ തന്നെ ഏറ്റവും അധികം രാജവെമ്പാലകൾ അധിവസിക്കുന്ന ആഗുംബേ രാജവെമ്പാലകളുടെ തലസ്ഥാനം എന്നും അറിയപ്പെടുന്നു. രാജവെമ്പാലകളെ സ്വാഭാവികരീതിയിലും കൃത്രിമസാഹചര്യങ്ങളിലും വളരാനനുവദിക്കുകയും അവയുടെ ജീവിതരീതി നിരന്തരമായി പഠിക്കുകയും ചെയ്യുകയാണ് ഇവിടെ നടക്കുന്നത്.

PC:Vaikoovery

കുഡുലു തീർഥ വെള്ളച്ചാട്ടം

കുഡുലു തീർഥ വെള്ളച്ചാട്ടം

300 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഒരു ചെറിയ വെള്ളച്ചാട്ടമാണ് കുഡുലു തീർഥ വെള്ളച്ചാട്ടം. കർണ്ണാടകയിലെ തന്നെ ഏറ്റവും മനോഹരവും ആരാധകർ ഏറെയുള്ളതുമായ ഇവിടം അഗുംബെയിലെത്തുന്നവർ മറക്കാതെ സന്ദര്‍ശിക്കേണ്ട ഇടമാണ്. ഇവിടെ വെള്ളം വന്നു പതിക്കുന്നിടത്ത് ഒരു ചെറിയ കുളം രൂപം കൊണ്ടിട്ടുണ്ട്. ഇവിടുത്തെ നാട്ടുകാരുടെ വിശ്വാസം അനുസരിച്ച് പണ്ടു കാലത്ത് മഹർഷിമാരും സന്യാസികളും ഒക്കെ തപസ്സനുഷ്ഠിക്കുവാൻ വന്നിരുന്ന ഇടമാണിതെന്നാണ്.

സീതാ വെള്ളച്ചാട്ടം എന്നും കുഡുലു വെള്ളച്ചാട്ടം അറിയപ്പെടുന്നു. സീതാ നദിയിൽ നിന്നും ഉത്ഭവിക്കുന്നതിനാലാണ് അങ്ങനെ അറിയപ്പെടുന്നത്. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

PC:Balajirakonda

ഒനകേ അബ്ബി വെള്ളച്ചാട്ടം

ഒനകേ അബ്ബി വെള്ളച്ചാട്ടം

ഒനകേ എന്നാൽ കന്നഡയിൽ ഒലക്ക എന്നാണ് അർഥം. ധാന്യങ്ങളും മറ്റും പൊടിക്കുവാൻ ഉപയോഗിക്കുന്ന നമ്മുടെ ഉലക്ക. ഈ വെള്ളച്ചാട്ട്തിന് ഇങ്ങനെ വിചിത്രമായ പേരു കിട്ടിയതിനു പിന്നിൽ ഒരു കാരണമുണ്ട്. വെള്ളം ഒഴുകി വരുന്ന റൂട്ട് ഒരു ഉലക്കയുടെ ആകൃതി പോലെ തോന്നിക്കുമത്രെ. മുകളില്‍ നിന്നു താഴേക്ക് നോക്കുമ്പോൾ ഒരു ഉലക്കയുടെ ആകൃതി തന്നെയാണ് ഈ വെള്ളച്ചാട്ടത്തിന് തോന്നിക്കുക. അഗുംബെ സൺസെറ്റ് പോയിന്റിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

ബാംഗ്ലൂരിൽ നിന്നും ഊട്ടിയിലേക്ക് ഒരു കിക്കിടിലൻ യാത്ര

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഇരട്ടവരി ടണൽപ്പാതയുടെ വിശേഷങ്ങൾ

PC:Mylittlefinger

Read more about: karnataka agumbe water falls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more