Search
  • Follow NativePlanet
Share
» »റോഡ് ട്രിപ്പല്ല, ഇനി റിവർ ക്രൂസുകളുടെ കാലം! ഏഴ് കിടിലൻ യാത്രകള്‍, കേരളത്തിൽ നിന്നും പോകാം

റോഡ് ട്രിപ്പല്ല, ഇനി റിവർ ക്രൂസുകളുടെ കാലം! ഏഴ് കിടിലൻ യാത്രകള്‍, കേരളത്തിൽ നിന്നും പോകാം

പറഞ്ഞാലും പറഞ്ഞാലും തീരാത്ത വൈവിധ്യമാണ് ഇന്ത്യയിലെ കാഴ്ചകൾക്ക്. എത്ര യാത്രകൾ ചെയ്താലും എന്നും പുതിയ അനുഭവങ്ങളാണ് ഓരോ സഞ്ചാരവും സമ്മാനിക്കുന്നത്. ഓരോ ഇടങ്ങളുടെയും ചരിത്രപ്രാധാന്യവും സാംസ്കാരിക വൈവിധ്യവും മനസ്സിലാക്കുവാൻ ചിലർക്ക് റോഡ് ട്രിപ്പുകളാണിഷ്ടം. മറ്റു ചിലരാവട്ടെ, തിരക്കുള്ള നഗരത്തിലേക്കിറങ്ങി അതിന്റെ രസം ആസ്വദിക്കും. ഇന്ത്യയിലെ വ്യത്യസ്തമായ കാഴ്ചകൾ ആസ്വദിക്കുവാനുള്ള പുതുവഴിയാണ് റിവർ ക്രൂസുകൾ.

അതെ, റിവർ ക്രൂയിസ് യാത്രകളാണ് ഇപ്പോഴത്തെ താരം. മറ്റൊരുതരം യാത്രകൾക്കും നല്കുവാൻ കഴിയാത്ത തരത്തിലുള്ള മനോഹരമായ കാഴ്ചകളും അനുഭവങ്ങളും നല്കുന്ന റിവർ ക്രൂസുകൾ രാജ്യത്തെമ്പാടും കൂടുതൽ പ്രചാരത്തിലായിരിക്കുകയാണ്. പകരംവയ്ക്കുവാനില്ലാത്ത ഭംഗി, ചരിത്ര ഇടങ്ങൾ, നദീയാത്രകൾ, വൈവിധ്യമാർന്ന രുചികൾ എന്നിവയെല്ലാം നല്കുന്ന, പരിചയപ്പെട്ടിരിക്കേണ്ട ക്രൂസ് യാത്രകൾ നോക്കാം.

ust experience River Cruises In India

ഗംഗാ റിവർ ക്രൂസ്

ഇന്ത്യയിലെ ഏറ്റവും പ്രചാരത്തിലുള്ളതും പ്രസിദ്ധവുമായ റിവർ ക്രൂസ് യാത്രയാണ് ഗംഗാ നദിയിലേത്. വാരണാസിയിൽ, ഘാട്ടുകളുടെയും ക്ഷേത്രങ്ങളുടെയു പൂജകളുടെയും കാഴ്ചയിൽ നിന്നാരംഭിക്കുന്ന യാത്ര, ബംഗാളിന്റെ ചരിത്രമനോഹരമായ ഭൂമികയിലേക്കെത്തുന്നതു വരെയുള്ള യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളിലൊന്നായിരിക്കും. ലോകത്തിലെ ഏറ്റവും നീളംകൂടി റിവർ ക്രൂസ് യാത്രയെന്നാണിത് അറിയപ്പെടുന്നത്.

ചരിത്രയിടങ്ങൾ, പുരാതനങ്ങളായ ക്ഷേത്രങ്ങൾ, ഗ്രാമങ്ങൾ. വന്യജീവി സങ്കേതങ്ങൾ, ഓരോ നാടുകളിലെയും രുചികൾ തുടങ്ങിവ അനുഭവിച്ചും പരീക്ഷിച്ചുമുള്ള ഒരു യാത്രയായിരിക്കും ഇത്.

Top River Cruises In India

ബ്രഹ്മപുത്ര റിവർ ക്രൂസ്

അസാമിന്‍റെ വൈവിധ്യം ആസ്വദിച്ചുള്ള യാത്രയാണ് ബ്രഹ്മപുത്ര റിവർ ക്രൂസ് വാഗ്ദാനം ചെയ്യുന്നത്. മറ്റൊരു യാത്രയിലും കണ്ടെത്തുവാൻ കഴിയാത്ത ഈ നാടിന്റെ ഭംഗിയും കൗതുകവും റിവർ ക്രൂസ് സമ്മാനിക്കും. ജൈവവൈവിധ്യം തന്നെയാണ് ഈ യാത്രയിലെ പ്രധാന ആകർഷണം. തേയിലത്തോട്ടങ്ങൾ, കാടുകൾ, അസമീസ് രുചികൾ, അവരുടെ പാരമ്പര്യങ്ങൾ എന്നിവയെല്ലാം പരിചയപ്പെടുവാൻ സാധിക്കുന്ന യാത്രയാണിത്.

ഹൂഗ്ലി റിവർ ക്രൂസ്

കുറഞ്ഞതൊരു അരനൂറ്റാണ്ട് കാലമെങ്കിലും പിന്നോട്ടുള്ള കാഴ്ചകളിലേക്ക് നമ്മെ എത്തിക്കുന്ന യാത്രയാണ് ഹൂഗ്ലി റിവർ ക്രൂസ്. കൊളോണിയൽ കാലത്തെ കെട്ടിടങ്ങളും പഴയ സംസ്കാരവും പരിചയപ്പെടുത്തി, കൊൽക്കത്തയുടെ വ്യത്യസ്തമായ ഒരു മുഖമാണ് ഹൂഗ്ലി റിവർ ക്രൂസ് സമ്മാനിക്കുന്നത്. ഹൗറാ പാലവും കൊൽക്കത്ത പോർട്ടും ഒക്കെ കാണുന്ന ഈ യാത്ര മറ്റ് ക്രൂസ് യാത്രകളിൽ നിന്നും വ്യത്യസ്തമായ ഒന്നായിരിക്കും.

യമുന റിവർ ക്രൂസ്

ഗംഗാ നദിയുടെ പോഷകനദിയായ യമുനയിലൂടെയുള്ള ക്രൂസ് യാത്രയാണിത്. ആഗ്രയിൽ നിന്നുള്ള ഈ യാത്രയിൽ നിങ്ങൾക്ക് താജ്മഹലിന്റെ വ്യത്യസ്തമായ കാഴ്ചകളും ആസ്വദിക്കാം.

mandovi river cruise

മാണ്ഡോവി റിവർ ക്രൂസ്

ഗോവയെന്നാൽ ബീച്ചുകളും പബ്ബും ബാറുകളും മാത്രമാണെന്നാണ് ഇപ്പോഴും പലരും ധരിച്ചിരിക്കുന്നത്. ഇങ്ങനെയൊന്നുമല്ലാത്ത ഒരു ഗോവയെ കാണണമെങ്കിൽ മാണ്ഡോവി റിവർ ക്രൂസിനു പോകാം. ഗോവയുടെ അതിമനോഹരമായ കാഴ്ചകളിലൂടെ കൊണ്ടുപോകുന്ന ഈ യാത്ര ഇവിടുത്തെ ജീവിതങ്ങളെയും രീതികളെയുമെല്ലാം പരിചയപ്പെടുത്തുന്നതാണ്. പരമ്പരാഗത മത്സ്യബന്ധന ഗ്രാമങ്ങള്‍ കടന്നു പോകുന്ന ഒരു യാത്രകൂടിയാണിത്.

സുന്ദർബൻ റിവർ ക്രൂസ്

സുന്ദർബൻ കണ്ടൽക്കാടുകളുടെയും ഡെൽറ്റയുടെയും കാഴ്ചകളിലൂടെ നമ്മെ കൊണ്ടുപോകുന്ന യാത്രയാണിത്. വളഞ്ഞുപുളഞ്ഞ് പോകുന്ന ജലപാതകളും അതിനിടയിലെ കണ്ടൽക്കാടുകളും മറ്റൊരു പ്രദേശത്തെത്തിയ പ്രതീതി നല്കുന്നു.

kerala river cruise

ആലപ്പുഴ തോട്ടപ്പളി റിവർ ക്രൂസ്

കേരളത്തിൽ പ്രചാരത്തിലുള്ള റിവർ ക്രൂസ് യാത്രയാണ് ആലപ്പുഴ തോട്ടപ്പള്ളിയിലേത്. ആലപ്പുഴയിലെ തോട്ടപ്പള്ളി ജെട്ടിയിൽ നിന്നും പുന്നമടക്കായൽ വരെയുള്ള ഈ യാത്ര രണ്ടു രാത്രിയും മൂന്നു പകലും നീളുന്ന ഒരു പാക്കേജായി ഐആർസിടിസി അവതരിപ്പിച്ചിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: cruise rivers alappuzha varanasi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+