Search
  • Follow NativePlanet
Share
» »കാഴ്ചയ്ക്ക് കൊള്ളാവുന്നതാണ് കണ്ണൂര്‍

കാഴ്ചയ്ക്ക് കൊള്ളാവുന്നതാണ് കണ്ണൂര്‍

By Maneesh

അറബിക്കടല്‍ മുതല്‍ പശ്ചിമഘട്ടം വരെ പരന്നുകിടക്കുന്ന, വടക്കന്‍ കേരളത്തിലെ കണ്ണൂര്‍ എന്ന ജില്ല പേരെടുത്തിട്ടുള്ളത് തെയ്യങ്ങളുടെ പേരിലാണ്. സോളമന്‍ രാജവ് കണ്ണൂര്‍ സന്ദര്‍ശിച്ചിരുന്നു എന്ന കഥ മുതല്‍ നിരവധി കഥകള്‍ കണ്ണൂരിന് പറയാനുണ്ട്. അതില്‍ ചിലതിനൊക്കെ ചരിത്രം കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.

ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് കണ്ണൂര്‍. പറശ്ശിനിക്കടവ് ക്ഷേത്രം മുതല്‍ കൊട്ടിയൂര്‍ ശിവക്ഷേത്രം വരെ നിരവധി ക്ഷേത്രങ്ങളാണ് കണ്ണൂരിലുള്ളത്.

തെയ്യങ്ങള്‍

തെയ്യങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് കണ്ണൂര്‍. ദൈവങ്ങളെ നേരില്‍ കാണാന്‍ കഴിയുക എന്നത് ഒരു ഭാഗ്യമാണ്. നവംബര്‍ പകുതി മുതല്‍ ജൂണ്‍ പകുതിവരെയുള്ള കാലത്ത് വടക്കന്‍ കേരളത്തിലേക്ക് ഒരു യാത്ര പോയാല്‍ നിങ്ങള്‍ക്ക് ദൈവങ്ങളെ നേരില്‍ കാണാന്‍ ഭാഗ്യം ലഭിക്കും. ഒരു സഞ്ചാരി എന്ന നിലയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഭാഗ്യങ്ങളില്‍ ഒന്നാണ് വടക്കന്‍ കേരളത്തിലെ കളിയാട്ടങ്ങള്‍ കാണാന്‍ അവസരം ലഭിക്കുക എന്നത്.

വായിക്കാം: കളിയാട്ടങ്ങള്‍ക്ക് പേരുകേട്ട സ്ഥലങ്ങള്‍

പറശ്ശിനിക്കടവ്

കണ്ണൂര്‍ നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയായി കണ്ണൂര്‍ തളിപ്പറമ്പ് റോഡില്‍ ഒരു സ്ഥലമുണ്ട് പാപ്പിനശ്ശേരി. പാപ്പിനശ്ശേരി പേരുകേള്‍ക്കാന്‍ തുടങ്ങിയത് അവിടുത്തെ വിഷ ചികിത്സാ കേന്ദ്രത്തിന്റെ പേരിലായിരുന്നു. കാടുകള്‍ നിറഞ്ഞ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലെ ജനങ്ങള്‍ പാമ്പ് കടിയേറ്റാല്‍ എത്തിച്ചേരുന്ന അഭയകേന്ദ്രം. പാപ്പിനശ്ശേരി വിഷ ചികിത്സാ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്ക് ആരംഭിച്ചതോടെ പാപ്പിനശ്ശേരി സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട സ്ഥലമായി മാറി.

വായിക്കാം: കണ്ണൂരിനപ്പുറത്താണ് മൂര്‍ഖന്‍മാര്‍വിഹരിക്കുന്നത്

പയ്യാമ്പലം ബീച്ച്

കണ്ണൂര്‍ നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ( ഏകദേശം 2 കിലോമീറ്റര്‍) സ്ഥിതിചെയ്യുന്ന പയ്യാമ്പലം ബീച്ച് വിനോദ സഞ്ചാരികള്‍ക്ക് ഒരു പറുദീസയായിരിക്കും. പ്രണയിതാക്കള്‍ക്ക് ഒരുമിച്ചിരുന്ന് ഐസ്‌ക്രീം നുണയാനുള്ള പാര്‍ക്കുമുതല്‍, സാഹസികരായ സഞ്ചാര പ്രിയര്‍ക്കുള്ള പാരാസെയിലിംഗ് വരെ പയ്യാമ്പലത്ത് ഒരുക്കിയിരിക്കുന്നു. ഉല്ലാസ യാത്രയ്ക്ക് പിന്നെ എന്തിന് മറ്റൊരു ബീച്ച് പരതിപോകണം.

വായിക്കാം: സാഹസിക പ്രിയരുടെ സ്വന്തം പയ്യാമ്പലം ബീച്ച്

ധര്‍മ്മടം തുരുത്ത്

കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോള്‍, തലശ്ശേരി എത്തുന്നതിന് നാലു കിലോമീറ്റര്‍ മുന്‍പ് നിങ്ങള്‍ ഒരു കൊച്ചു ഗ്രാമത്തില്‍ എത്തും. ധര്‍മ്മടം എന്നാണ് അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന ആ സ്ഥലത്തിന്റെ പേര്. അവിടെ നിന്ന് അറബിക്കടലിലേക്ക് നോക്കിയാല്‍, ഒരു നൂറു മീറ്റര്‍ അകലെയായി ഒരു കൊച്ചു ദ്വീപ് കാണാം ധര്‍മ്മടം തുരുത്താണ് അത്.

വായിക്കാം: കൗതുകം പകരുന്ന ധര്‍മ്മടം തുരുത്ത്

കൂടുതല്‍ വായനയ്ക്ക്

കണ്ണൂരിലെ കൂടുതല്‍ കാഴ്ചകള്‍ കണ്ട് മനസിലാക്കാം

ധർമ്മടം തുരുത്ത്

ധർമ്മടം തുരുത്ത്

ധര്‍മടത്തുനിന്നും കേവലം 100 മീറ്റര്‍ മാത്രം മാറിയാണ് മനോഹരമായ പ്രകൃതിക്കാഴ്ചകള്‍ക്കു പേരുകേട്ട ധര്‍മടം ദ്വീപ്. തെങ്ങിന്‍തോപ്പുകളും പച്ചിലക്കാടുകളും നിറഞ്ഞ അഞ്ചേക്കറിലധികം വരുന്ന പ്രദേശമാണിത്. തലശ്ശേരിയില്‍ നിന്നും കണ്ണൂരിൽ നിന്ന് ഇവിടേയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്നതാണ്.
Photo Courtesy: Drajay1976

പയ്യാമ്പാലം ബീച്ച്

പയ്യാമ്പാലം ബീച്ച്

സംശയമില്ലാതെ പറയാം, കണ്ണൂരിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് പയ്യാമ്പലം ബീച്ച്. വര്‍ഷം തോറും എത്രപേരാണ് ഈ മനോഹരമായ കടല്‍ത്തീരത്ത് വന്നുപോകുന്നതെന്ന് കണക്കില്ല. കണ്ണൂര്‍ നഗരത്തില്‍ നിന്നും കേവലം രണ്ടുകിലോമീറ്റര്‍ മാത്രം അകലത്തിലാണ് പയ്യാമ്പലം ബീച്ച്. റോഡ് മാര്‍ഗം എളുപ്പത്തില്‍ ഇവിടെയെത്താം.
Photo Courtesy:RanjithSiji

ആറളം ഫാം

ആറളം ഫാം

കണ്ണൂരില്‍ നിന്നും 60ഉം തലശ്ശേരിയില്‍ നിന്നും 35 ഉം കിലോമീറ്റര്‍ ദൂരമുണ്ട് പ്രശസ്തമായ ആറളം ഫാമിലേക്ക്. 1984 ല്‍ സ്ഥാപിക്കപ്പെട്ട ഈ ഫാമില്‍ നിന്നും സമീപ ടൗണ്‍ പ്രദേശമായ ഇരിട്ടിയിലേക്ക് 20 കിലോമീറ്റര്‍ ദൂരമുണ്ട്.
Photo Courtesy: Jaisen Nedumpala

പറശ്ശിനിക്കടവ് സ്‌നേക് പാര്‍ക്ക്

പറശ്ശിനിക്കടവ് സ്‌നേക് പാര്‍ക്ക്

കണ്ണൂരിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നാണ് പറശ്ശിനിക്കടവ് സ്‌നേക് പാര്‍ക്ക്. വംശനാശം വന്നുകൊണ്ടിരിക്കുന്നതടക്കമുള്ള നിരവധി അപൂര്‍വ്വ ഇനം പാമ്പുകളെ ഇവിടെ കാണാം. കേരളത്തിലെ ഒരേയൊരു സ്‌നേക് പാര്‍ക്കാണ് പറശ്ശിനിക്കടവ് സ്‌നേക് പാര്‍ക്ക്. ഇന്ത്യയിലെ തന്നെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട പാമ്പുവളര്‍ത്തല്‍ കേന്ദ്രം കൂടിയാണിത്.
Photo Courtesy: Vaikoovery

പൈതല്‍മല

പൈതല്‍മല

കേരള കര്‍ണാടക അതിര്‍ത്തിയിലായി സ്ഥിതിചെയ്യുന്ന പ്രകൃതി മനോഹരമായ ഒരു ആകര്‍ഷണകേന്ദ്രമാണ് പൈതല്‍മല. വൈതല്‍മല എന്നും ഈ പ്രദേശം അറിയപ്പെടുന്നു. കണ്ണൂരില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. കൂറ്റന്‍ മലനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പൈതല്‍മല സമുദ്രനിരപ്പില്‍ നിന്നും 4500 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.
Photo Courtesy: Rawbin

കൊട്ടിയൂർ ക്ഷേത്രം

കൊട്ടിയൂർ ക്ഷേത്രം

പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന കൊട്ടിയൂര്‍ കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ്. വടക്കേ മലബാറിലെ പ്രസിദ്ധമായ ഈ ശിവക്ഷേത്രം കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിശ്വാസികള്‍ ഈ ക്ഷേത്രത്തിനെ ദക്ഷിണ കാശി എന്നും വിശേഷിപ്പിക്കുന്നു.
Photo Courtesy:Dhruvaraj S

കണ്ണൂര്‍ കോട്ട

കണ്ണൂര്‍ കോട്ട

കണ്ണൂര്‍ കോട്ട എന്ന് പരക്കെ അറിയപ്പെടുന്ന സെന്റ് ആഞ്ചലോ കോട്ടയാണ് കണ്ണൂരിലെ പ്രശസ്തമായ ആകര്‍ഷണകേന്ദ്രം.കണ്ണൂര്‍ നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലത്തിലാണിത്. അറബിക്കടലിന്റെ മനോഹരമായ കാഴ്ചയാണ് സെന്റ് ആഞ്ചലോ കോട്ട സഞ്ചാരികള്‍ക്ക് നല്‍കുന്നത്.
Photo Courtesy: Priya Sivaraman from London

മുഴപ്പിലങ്ങാട് ബീച്ച്

മുഴപ്പിലങ്ങാട് ബീച്ച്

ഇന്ത്യയിലെ നീളംകൂടിയ ഡ്രൈവ് ഇന്‍ ബീച്ച് എന്നതാണ് കണ്ണൂരിലെ മുഴപ്പിലങ്ങാട് ബീച്ചിനെ വിനോദസഞ്ചാരഭൂപടത്തില്‍ ശ്രദ്ധേയമായ ഒന്നാക്കുന്നത്. തലശ്ശേരിയില്‍ നിന്നും എട്ടും കണ്ണൂരില്‍ നിന്നും 16 ഉം കിലോമീറ്റര്‍ ദൂരത്തിലാണ് മുഴപ്പിലങ്ങാട് ബീച്ച്. നാഷണല്‍ ഹൈവേ 17 ന് സമാന്തരമായി കിടക്കുന്ന മുഴപ്പിലങ്ങാട് ബീച്ചിലേക്ക് ദിനം പ്രതി ആയിരക്കണക്കിന് സഞ്ചാരികളാണ് വന്നെത്തുന്നത്.
Photo Courtesy:Ks.mini

അറക്കൽകെട്ട്

അറക്കൽകെട്ട്

രാജകൊട്ടാരം മ്യൂസിയമായി മാറിയ രാജകീയകാഴ്ചയാണ് കണ്ണൂരിലെ അറക്കല്‍ കെട്ട്. കണ്ണൂരില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം മാറി മാപ്പിള ബേയ്ക്ക് സമീപത്തായാണ് അറക്കല്‍ കെട്ട് സ്ഥിതിചെയ്യുന്നത്.
Photo Courtesy: Ranjithsiji

തലശ്ശേരി കോട്ട

തലശ്ശേരി കോട്ട

നിരവധി ചരിത്രപ്രാധാന്യങ്ങളുള്ള ഒരു സ്മാരകവും അനേകം സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രവും കൂടിയാണ് തലശ്ശേരി കോട്ട. കണ്ണൂരില്‍ നിന്നും 22 കിലോമീറ്റര്‍ അകലത്തിലാണ് തലശ്ശേരി കോട്ട. 1708 ല്‍ ഈസ്റ്റ് ഇന്ത്യാ കാമ്പനി നിര്‍മിച്ച ഈ കോട്ടയ്ക്ക് കോളനിഭരണക്കാലത്തെ നിരവധി കഥകള്‍ പറയുവാനുണ്ട്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് പ്രധാനപ്പെട്ട ആയുധപ്പുരയായിരുന്നു ഈ കോട്ട.
Photo Courtesy: Ranjithsiji

ഗുണ്ടര്‍ട്ട് ബംഗ്ലാവ്

ഗുണ്ടര്‍ട്ട് ബംഗ്ലാവ്

കണ്ണൂരില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരമുണ്ട് ഗുണ്ടര്‍ട്ട് ബംഗ്ലാവിലേക്ക്. കണ്ണൂരിലെ പ്രശസ്തമായ ഒരു ഹെറിറ്റേജ് ബില്‍ഡിംഗാണ് ഗുണ്ടര്‍ട്ട് ബംഗ്ലാവ്. തലശ്ശേരി ടൗണിന് സമീപത്തായി ഇല്ലിക്കുന്ന് എന്ന കുന്നിന്‍മുകളിലാണ് ഗുണ്ടര്‍ട്ട് ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്.
Photo Courtesy: Hoxel at de.wikipedia

ചെറുകുന്ന്

ചെറുകുന്ന്

കണ്ണൂരിന് സമീപത്തായുള്ള പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ചെറുകുന്ന്. കണ്ണൂരില്‍നിന്നും 20 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ചെറിയ കുന്ന് എന്നുതന്നെയാണ് ചെറുകുന്ന് എന്ന വാക്കിന് അര്‍ത്ഥം. നിരവധി കുന്നുകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്നു മനോഹരമായ ഈ പ്രദേശം. നിരവധി ആകര്‍ഷകമായ കാഴ്ചകളുണ്ട് ചെറുകുന്നില്‍.
Photo Courtesy:Prakashkpc at en.wikipedia

കിഴുന്ന, ഏഴര ബീച്ച്

കിഴുന്ന, ഏഴര ബീച്ച്

കിഴുന്ന, ഏഴര എന്നീ രണ്ടുബീച്ചുകളെ ചേര്‍ന്ന് ഒന്നിച്ചുവിളിക്കുന്ന പേരാണ് കിഴുന്ന ഏഴര ബീച്ച്. കണ്ണൂരില്‍ നിന്നും 12 മാറി യാണ് കിഴുന്ന ഏഴര ബീച്ച് സ്ഥിതിചെയ്യുന്നത്. വളരെയധികം ആളുകളെത്തിച്ചേരാത്ത മനോഹരമായ കിഴുന്ന ഏഴര ബീച്ച് കണ്ണൂരിലെത്തുന്ന യാത്രികര്‍ക്ക് വളരെയധികം സന്തോഷം പകരുന്ന ഒന്നായിരിക്കുമെന്നതില്‍ സംശയമില്ല.
Photo Courtesy: Ks.mini

മീന്‍കുന്ന് ബീച്ച്

മീന്‍കുന്ന് ബീച്ച്

പയ്യാമ്പലം ബീച്ചിന്റെ ഭാഗമെന്ന് വേണമെങ്കില്‍ വിളിക്കാവുന്ന മീന്‍കുന്ന് ബീച്ച് കണ്ണൂരില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്താണ് സ്ഥിതിചെയ്യുന്നത്. അഴീക്കോടാണ് ഈ ബീച്ച്. മീന്‍ എന്നും കുന്ന് എന്നുമുള്ള രണ്ട് പദങ്ങളില്‍ നിന്നാണ് ഈ ബീച്ചിന് ആ പേരുലഭിച്ചത്.
Photo Courtesy: Sreejithk2000

മോപ്പിള ബേ

മോപ്പിള ബേ

മാപ്പിള ബേ എന്നും മോപ്പിള ബേ അറിയപ്പെടുന്നു. മാപ്പിള ബേയ്ക്ക് ഒരുവശത്ത് സെന്റ് ആഞ്ചലോ കോട്ടയും മറുവശത്ത് അറക്കല്‍ കൊട്ടാരവുമാണ്. കോലത്തിരി രാജാവിന്റെ കാലം മുതലുള്ള ചരിത്രങ്ങള്‍ പറയാനുണ്ട് മാപ്പിള ബേയ്ക്ക്.മറുരാജ്യങ്ങളുമായി വാണിജ്യബന്ധം പുലര്‍ത്തിയിരുന്ന കോലത്തുനാടിന്റെ പ്രധാന കട്ടവട കേന്ദ്രങ്ങളിലൊന്നായിരുന്നു മാപ്പിള ബേ.
Photo Courtesy:Bijesh

മാടായിപ്പാറ

മാടായിപ്പാറ

പഴയങ്ങാടി ടൗണിന് പരിസരത്തായി ചെങ്കല്‍പ്പാറകള്‍ നിറഞ്ഞ പ്രകൃതിസുന്ദരമായ കാഴ്ചകളാണ് മാടായിപ്പാറയെ സന്ദര്‍ശകരുടെ പ്രിയകേന്ദ്രമാക്കുന്നത്. ജൈവവൈവിദ്ധ്യത്തിന് പേരുകേട്ട മാടായിപ്പാറ അപൂര്‍വ്വമായ ചിത്രശലഭങ്ങളുടെയും പൂക്കളുടെയും സങ്കേതമാണ്.
Photo Courtesy: Sakeeb Sabakka

പഴശ്ശി ഡാം

പഴശ്ശി ഡാം

കണ്ണൂരില്‍ നിന്നും 35 കിലോമീറ്റര്‍ ദൂരമുണ്ട് പഴശ്ശി ഡാമിലേക്ക്. കണ്ണൂരിലെ പ്രശസ്തമായ കാഴ്ചകളിലൊന്നാണ് പഴശ്ശി ഡാം. വളപട്ടണം പുഴയും പഴശ്ശി ഡാമും റിസര്‍വ്വോയറും കണ്ണൂരിലെ ജലോപഭോഗത്തിന് നല്‍കുന്ന സംഭാവനകള്‍ ചെറുതല്ല. കേരള സിംഹം എന്നറിയപ്പെടുന്ന സുപ്രസിദ്ധ രാജാവായിരുന്ന സാക്ഷാല്‍ കേരളവര്‍മ പഴശിരാജാവിന്റെ പേരിലാണ് പഴശ്ശി ഡാം അറിയപ്പെടുന്നത്.
Photo Courtesy:Vinayaraj

പെരളശ്ശേരി

പെരളശ്ശേരി

കണ്ണൂരില്‍ നിന്നും 14 കിലോമീറ്റര്‍ മാറി കണ്ണൂര്‍ - കൂത്തുപറമ്പ പാതയിലാണ് പെരശേരി എന്ന ചെറുനഗരം സ്ഥിതിചെയ്യുന്നത്. കേരളത്തിലങ്ങോളമിങ്ങോളം ആരാധകരുള്ള ശ്രീ സുബ്രഹ്മണ്യ ക്ഷേത്രമാണ് പെരളശേരിയില പ്രധാനപ്പെട്ട ആകര്‍ഷണം. സീതാദേവിയെ ലങ്കയില്‍ നിന്നും മോചിപ്പിക്കാനുള്ള യാത്രയ്ക്കിടെ രാമ ലക്ഷ്മണന്മാര്‍ ഈ ക്ഷേത്രത്തിലെത്തിയിരുന്നതായാണ് വിശ്വസിക്കപ്പെടുന്നത്.

Photo Courtesy: Baburajpm at ml.wikipedia

തളിപ്പറമ്പ്

തളിപ്പറമ്പ്

കണ്ണൂര്‍ നഗരത്തില്‍ നിന്നും 21 കിലോമീറ്റര്‍ പയ്യന്നൂര്‍ റൂട്ടില്‍ സഞ്ചരിച്ചാല്‍ തളിപ്പറമ്പയിലെത്താം. തിരക്കേറുന്ന ഒരു ടൗണ്‍ഷിപ്പും മുനിസിപ്പാലിറ്റിയുമാണ് തളിപ്പറമ്പ. കുന്നുകളും പുഴകളും നിറഞ്ഞ മനോഹരമായ കാഴ്ചകളും നിറയെ ആരാധനാലയങ്ങളുമാണ് തളിപ്പറമ്പയുടെ പ്രത്യേകത. കുപ്പവും വളപട്ടണവുമാണ് തളിപ്പറമ്പിലെ പ്രധാന നദികള്‍.
Photo courtesy: Anazcp

തലശ്ശേരി

തലശ്ശേരി

കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട നഗരമാണ് തലശ്ശേരി. തലശ്ശേരിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.

Photo courtesy: Primejyothi

പയ്യന്നൂർ

പയ്യന്നൂർ

കണ്ണൂരിലെ പ്രധാനപ്പെട്ട ഒരു നഗരമാണ് പയ്യന്നൂർ. ഇവിടുത്തെ സുബ്രമണ്യ സ്വാമി ക്ഷേത്രം പ്രശസ്തമാണ്.

Photo courtesy:Mithunrajkeekkamkot

ഏഴിമല

ഏഴിമല

കണ്ണൂരിന് സമീപപ്രദേശത്തുള്ള ഏഴിമല പ്രകൃതിക്കാഴ്ചകളിഷ്ടപ്പെടുന്ന സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ്. സമുദ്രനിരപ്പില്‍നിന്നും ഏതാണ്ട് 290 മീറ്റര്‍ ഉയരത്തിലാണ് ഏഴിമല സ്ഥിതിചെയ്യുന്നത്. പ്രാചീനകാലത്ത് മൂഷിക രാജവംശത്തിന്റെ ആസ്ഥാനമായി കരുതപ്പെടുന്ന ഏഴിമല വളരെയധികം ചരിത്രപ്രാധാന്യമുള്ള സ്ഥലം കൂടിയാണ്. ഇതിന്റെ താഴ്വരയിലാണ് ഏഴിമല ബീച്ച് സ്ഥിതി ചെയ്യുന്നത്.
Photo courtesy: Sreejithk2000

വിഷ്ണുമൂർത്തി തെയ്യം

വിഷ്ണുമൂർത്തി തെയ്യം

തെയ്യങ്ങളുടെ നാടാണ് കണ്ണൂർ. കണ്ണൂരിന്റെ പരിസര പ്രദേശങ്ങളിൽ കെട്ടിയാടാറുള്ള വിഷ്ണുമൂർത്തി തെയ്യം.

Photo courtesy: Bobinson K B

 കാഴ്ച

കാഴ്ച

കണ്ണൂർ കോട്ടയിൽ നിന്നുള്ള ഒരു കടൽക്കാഴ്ച

Photo courtesy: tpms5

മാർക്കറ്റ്

മാർക്കറ്റ്

കണ്ണൂർ നഗരത്തിലെ സിറ്റി മാർക്കറ്റിൽ നിന്നുള്ള ഒരു ദൃശ്യം

Photo courtesy: tpms5

കണ്ണൂർ നഗരം

കണ്ണൂർ നഗരം

കാൽടെക്സ് ജംഗ്ഷനിൽ നിന്നുള്ള കണ്ണൂർ നഗരത്തിന്റെ കാഴ്ച
Photo courtesy: Aslu

കടപുഴകിയ മരം

കടപുഴകിയ മരം

കണ്ണൂർ കോട്ടയിൽ നിന്ന് പകർത്തിയ ഒരു ദൃശ്യം

Photo courtesy: Satish Sankar

വിസ്മയപാർക്ക്

വിസ്മയപാർക്ക്

കണ്ണൂർ പറശ്ശിനിക്കടവിലുള്ള വിസ്മയ തീം പാർക്കിലെ ഒരു റൈഡ്

Photo courtesy: Riz Shu

വിസ്മയപാർക്ക്

വിസ്മയപാർക്ക്

കണ്ണൂർ പറശ്ശിനിക്കടവിലുള്ള വിസ്മയ തീം പാർക്കിൽ നിന്നുള്ള ഒരു കാഴ്ച
Photo courtesy: Riz Shu

ചിറ

ചിറ

കണ്ണൂരിലെ ഒരു ചിറ

Photo courtesy: AnnaKika

പാറ

പാറ

കണ്ണൂരിലെ കീഴുന്ന ബീച്ചിന് സമീപത്തുള്ള ഒരു പാറ

Photo courtesy: AnnaKika

വത്തക്ക

വത്തക്ക

തണ്ണിമത്തന് കണ്ണൂരുള്ളവർ വത്തക്ക എന്നാണ് പറയാറുള്ളത്.

Photo courtesy: tpms5

വള്ളം തള്ളുന്നവർ

വള്ളം തള്ളുന്നവർ

കണ്ണൂരിലെ കീഴുന്ന ബീച്ചിൽ നിന്നുള്ള ഒരു കാഴ്ച.

Photo courtesy: AnnaKika

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kannur കണ്ണൂർ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+