» »സാഹസിക പ്രിയരുടെ സ്വന്തം പയ്യാമ്പലം ബീച്ച്

സാഹസിക പ്രിയരുടെ സ്വന്തം പയ്യാമ്പലം ബീച്ച്

Posted By:

പയ്യാമ്പലം എന്നാല്‍ ശ്മശാനഭൂമി എന്നായിരുന്നു കുറച്ചുവര്‍ഷങ്ങള്‍ മുമ്പ് വരെ ആളുകള്‍ ധരിച്ചു വച്ചിരുന്നത്. എ കെ ജിയെ പോലെ കേരളം കണ്ട രാഷ്ട്രീയ മഹാരഥന്‍മാരുടെ സ്മൃതി മണ്ഡപം ഉള്‍പ്പെടുന്ന ഒരു ശ്മാശാനം പയ്യാമ്പലം എന്ന വിശാല വിനോദ സഞ്ചാര ഭൂമികയില്‍ ഉണ്ടെങ്കിലും അത് മാത്രമാണ് പയ്യാമ്പലം എന്ന് ആരും കരുതരുത്.

കണ്ണൂര്‍ നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ( ഏകദേശം 2 കിലോമീറ്റര്‍) സ്ഥിതിചെയ്യുന്ന ഈ ബീച്ച് വിനോദ സഞ്ചാരികള്‍ക്ക് ഒരു പറുദീസയായിരിക്കും. പ്രണയിതാക്കള്‍ക്ക് ഒരുമിച്ചിരുന്ന് ഐസ്ക്രീം നുണയാനുള്ള പാര്‍ക്കുമുതല്‍, സാഹസികരായ സഞ്ചാര പ്രിയര്‍ക്കുള്ള പാരാസെയിലിംഗ് വരെ പയ്യാമ്പലത്ത് ഒരുക്കിയിരിക്കുന്നു. ഉല്ലാസ യാത്രയ്ക്ക് പിന്നെ എന്തിന്‌ മറ്റൊരു ബീച്ച് പരതിപോകണം.

ബീച്ചുകള്‍ക്ക് പഞ്ഞമില്ലാത്ത കേരളത്തിലെ മറ്റൊരു മനോഹര ബീച്ചാണ് പയ്യാമ്പലം എന്ന് അവിടെ പോയിട്ടുള്ളവര്‍ക്ക് അറിയാം. വെള്ളമണല്‍ നിറഞ്ഞ പയ്യാമ്പലം ബീച്ചിന്‍റെ സൌന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും നല്ലസമയം സായാഹ്നമാണ്. പക്ഷെ പയ്യാമ്പലത്തെ സായാഹ്ന കാഴ്ചകള്‍ മാത്ര ലക്‍ഷ്യം വച്ച് ഇവിടെ എത്തുന്നതില്‍ കാര്യമില്ല.

നീലിമ നിറഞ്ഞ പച്ചക്കടലിനോട് ചേർന്ന് കിടക്കുന്ന സുന്ദരമായ ഈ ബീച്ച് ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരം നീണ്ടുകിടക്കുന്നുണ്ട്. കിഴക്കോട്ട് പോകുംതോറും ബീച്ചിന്റെ വിസ്തീർണം കൂടി വരുന്നത് കാണം.

പയ്യാമ്പലത്ത് എത്തിയാല്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാനുള്ള കാര്യങ്ങള്‍ പലതാണ്. അവയിൽ ചിലത് നമുക്ക് കാണാം.

പയ്യാമ്പലം പാര്‍ക്ക്

പയ്യാമ്പലം പാര്‍ക്ക്

ഒരു ഉച്ച കഴിഞ്ഞ സമയത്താണ് നിങ്ങള്‍ പയ്യാമ്പലത്ത് എത്തിച്ചേരുന്നതെങ്കില്‍ നിങ്ങള്‍ക്ക് ആദ്യം തെരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലമാണ്‌ പയ്യാമ്പാലം പാര്‍ക്ക്. ധാരാളം തണല്‍ മരങ്ങളുള്ള പാര്‍ക്കില്‍ ഇരിക്കാന്‍ ഒരിടം തെരഞ്ഞെടുക്കുക. വൈകുന്നേരം ആകുമ്പോഴേക്കേ പാര്‍ക്കില്‍ തിരക്കേറുക എന്നതിനാല്‍ സ്വഛന്ദമായ ഒരിടം തന്നെയായിരിക്കും പാര്‍ക്ക്. മാത്രമല്ല ഒരു ഐസ്ക്രീം നുണഞ്ഞ് ചൂട് അകറ്റുകയും ചെയ്യാം.

ഓര്‍മ്മകളിലേക്ക് ഒരു യാത്ര

ഓര്‍മ്മകളിലേക്ക് ഒരു യാത്ര

പാര്‍ക്കില്‍ വിശ്രമിച്ചതിന് ശേഷം വെയില്‍ കുറയുമ്പോള്‍ പയ്യാമ്പലത്തെ ശ്മശാനങ്ങള്‍ ഒന്ന് ചുറ്റിക്കാണാം. സാംസ്കാരിക കേരളത്തിന് വെളിച്ചം നല്‍കിയ രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍ ഉറങ്ങുന്ന മണ്ണാണ് അത്. ഈ യാത്രയില്‍ തന്നെ, പ്രശസ്ഥ ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ തീര്‍ത്ത അമ്മയും കുഞ്ഞും എന്ന ശില്‍പവും കാണാം.

മണല്‍പരപ്പില്‍ കാല്‍പ്പാടുകള്‍ തീര്‍ക്കാം

മണല്‍പരപ്പില്‍ കാല്‍പ്പാടുകള്‍ തീര്‍ക്കാം

പച്ചയോ നീലയോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അറബിക്കടലിലെ വെള്ളപുതച്ച തിരമാലകള്‍ ആര്‍ത്തലച്ച് വന്ന് തിരിച്ച് പോകുന്ന വെള്ളമണല്‍ നിറഞ്ഞ കടല്‍ പരപ്പിലൂടെ വെറുതെ ഒന്ന് നടക്കാം. മനസിലെ ആകുലതകളോക്കെ അല്ലെങ്കില്‍ സമ്മര്‍ദ്ദങ്ങളൊക്കെ കടലെടുത്തുകൊണ്ടു പോയ അനുഭൂതി നിങ്ങള്‍ക്ക് ഉണ്ടാകും. ഇത് പയ്യാമ്പലം ബീച്ചായതിനാല്‍ അള്‍ക്കൂട്ടത്തെ നിങ്ങള്‍ക്ക് തെല്ലും ഭയപ്പെടേണ്ട.

പേടിത്തൊണ്ടന്‍മാര്‍ക്ക് ഇവിടെ കാര്യമില്ല

പേടിത്തൊണ്ടന്‍മാര്‍ക്ക് ഇവിടെ കാര്യമില്ല

മണല്‍പരപ്പില്‍ കാല്‍പാടുകള്‍ തീര്‍ത്ത് നിങ്ങള്‍ നടന്ന് നീങ്ങുമ്പോള്‍ കുറച്ച് ആള്‍കൂട്ടം നിങ്ങളുടെ കണ്ണില്‍പ്പെടാം( വൈകുന്നേരങ്ങളില്‍ മാത്രം) അപ്പോള്‍ നിങ്ങള്‍ കടലിന് മുകളിലെ നീലാകാശത്തേക്ക് ഒന്ന് കണ്ണെത്തിച്ച് നോക്കുക. മഴവില്ലിന്‍റെ ഏഴഴുകുള്ള കുടപോലുള്ള ഒരു പറക്കും തളിക കാണാന്‍ കഴിയും. പാരാസെയിലിംഗിന്‍റെ കാര്യമാണ് പറഞ്ഞ് വരുന്നത്. അകാശം ചുറ്റി കടല്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാരാസെയിലിംഗ് തെരഞ്ഞെടുക്കാവുന്നതാണ്. മതിയായ സുരക്ഷാ സംവിധാനത്തോടെയാണ് ഇവിടെ പാരാസെയിലിംഗ് നടത്തുന്നത് എന്നതിനാല്‍ ജീവന്‍റെ കാര്യത്തില്‍ പേടി വേണ്ട.

സാഹസികരെ നിങ്ങള്‍ക്കുണ്ട് ഇനിയും ഇനിയും അവസരങ്ങള്‍

സാഹസികരെ നിങ്ങള്‍ക്കുണ്ട് ഇനിയും ഇനിയും അവസരങ്ങള്‍

നീന്തൽ മുതൽ ധാരാളം സാഹസിക വിനോദങ്ങൾക്കുള്ള അവസരം പയ്യാമ്പലം ബീച്ചിൽ ഉണ്ട്. ജെറ്റ്സ്കീയിംഗ്( jet skiing), സ്നൊർകെല്ലിംഗ്(snorkelling) എന്നീ വാട്ടർസ്പോർട്ട് ആക്റ്റിവിറ്റികൾക്കും ഇവിടെ അവസരമുണ്ട്.

ഒരു സിനിമാക്കഥ

ഒരു സിനിമാക്കഥ

നിരവധി സിനിമ സംവിധായകരുടെ ഇഷ്ട സ്ഥലം കൂടിയാണ് പയ്യാമ്പലം ബീച്ച്. അലൈപായുതെ എന്ന ചിത്രത്തിന് വേണ്ടി ഈ ബീച്ചിന്റെ കുറച്ച് ഭാഗങ്ങൾ മണിരത്നം ഷൂട്ട് ചെയ്തിട്ടുണ്ട്.

Please Wait while comments are loading...