Search
  • Follow NativePlanet
Share
» »കണ്ണൂരിനപ്പുറത്താണ് മൂർഖൻമാർ വിഹരിക്കുന്നത്

കണ്ണൂരിനപ്പുറത്താണ് മൂർഖൻമാർ വിഹരിക്കുന്നത്

By Maneesh

കണ്ണൂർ നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെയായി കണ്ണൂർ തളിപ്പറമ്പ് റോഡിൽ ഒരു സ്ഥലമുണ്ട് പാപ്പിനശ്ശേരി. പാപ്പിനശ്ശേരി പേരുകേൾക്കാൻ തുടങ്ങിയത് അവിടുത്തെ വിഷ ചികിത്സാ കേന്ദ്രത്തിന്റെ പേരിലായിരുന്നു. കാടുകൾ നിറഞ്ഞ കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ ജനങ്ങൾ പാമ്പ് കടിയേറ്റാൽ എത്തിച്ചേരുന്ന അഭയകേന്ദ്രം. പാപ്പിനശ്ശേരി വിഷ ചികിത്സാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് ആരംഭിച്ചതോടെ പാപ്പിനശ്ശേരി സഞ്ചാരികൾക്കും പ്രിയപ്പെട്ട സ്ഥലമായി മാറി.

കേരളത്തിൽ ഇത്തരത്തിൽ വേറേ ഒരു സ്നേക്ക് പാർക്കില്ല. കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ വളരെ പ്രശസ്തമാണ് ഈ സ്നേക്ക് പാർക്ക്. രാജവെമ്പാല, അണലി, പെരുമ്പാമ്പ് തുടങ്ങി നിരവധി ഇനങ്ങൾ പാമ്പുകളെ സഞ്ചാരികൾക്ക് ഇവിടെ ചെന്നാ‌ൽ കാണാ‌ൻ കഴിയും.

പാമ്പുകളെ കൂടാതെ നിരവധി അപൂരവയിനം പക്ഷികളേയും മുതലകളെയും ഇവിടെ വളർത്തുന്നുണ്ട്. രാവിലെ 9.30 മുതൽ വൈകുന്നേരം 5.30വരേയാണ് സ്നേക്ക് പാർക്കിലെ പ്രവേശന സമയം.

പാപ്പിനശ്ശേരിയിൽ

വിഷചികിത്സാ കേന്ദ്രത്തിന്റെ പേരിലാണ് പാപ്പിനശ്ശേരി അറിയപ്പെടുന്നതെങ്കിലും നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ പാപ്പിനശ്ശേരിയിലും സമീപ സ്ഥലങ്ങളായ പറശ്ശിനിക്കടവിലും ഉണ്ട്. കേരളത്തിന്റെ കൈലാസം എന്നറിയപ്പെടുന്ന വടേശ്വരവും പാമ്പുരുത്തിയുമാണ് പാപ്പിനശ്ശേരിയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍.

മൂന്നുപെറ്റുമ്മ പള്ളിയും അവിടത്തെ ഉറൂസുമാണ് പാപ്പിനശ്ശേരിയിലേക്ക് നിരവധി ആളുകളെ എത്തിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഉത്സവം. ആരോണ്‍ പള്ളി, മാങ്കടവ് ജുമാ മസ്ജിദ്, കീച്ചേരി പാലോട്ട് കാവ് തുടങ്ങിയവയും പാപ്പിനശ്ശേരിയിലെ പ്രധാന കാഴ്ചകളാണ്.

പറശ്ശിനിക്കടവ് പാമ്പ് വളർത്ത് കേന്ദ്രത്തിലേയും പരിസരപ്രദേശങ്ങളിലേയും കാഴ്ചകൾ കാണാം

പാമ്പ് വളർത്ത് കേന്ദ്രം

പാമ്പ് വളർത്ത് കേന്ദ്രം

പറശ്ശിനിക്കടവിൽ എത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിപ്പിന്ന ഒന്നാണ് പറശ്ശിനിക്കടവ് പാമ്പ് വളർത്ത് കേന്ദ്രം. കണ്ണൂർ നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെയായിട്ടാണ് ഈ പാമ്പ് വളർത്ത് കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
ചിത്രത്തിന് കടപ്പാട്: Vaikoovery

ഏ സി മുറിയിലെ രാജാവ്

ഏ സി മുറിയിലെ രാജാവ്

വിഷമുള്ളതും വിഷമില്ലാത്തതുമായ നിരവധി പാമ്പുകൾ ഇവിടെ സഞ്ചാരിക്കുന്നവർക്ക് കാണാൻ സാധിക്കും. കൊടിയ വിഷമുള്ള രാജവെമ്പാലയെ ശീതികരിച്ച മുറിയിലാണ് വളർത്തുന്നത്. കണ്ണാടികൂട്ടിലാണ് രാജവെമ്പാലയെ വളർത്തുന്നത്. അതിനാൽ ഭയക്കാതെ വളരെ അടുത്ത് നിന്ന് ഈ പാമ്പിനെ കാണാം.
ചിത്രത്തിന് കടപ്പാട്: Vaikoovery

പാമ്പുകൾ മാത്രമല്ല

പാമ്പുകൾ മാത്രമല്ല

പമ്പുകളെ മാത്രമല്ല ഇവിടെ പരിപാലിക്കുന്നത്. അപൂർവയിനം പക്ഷികളേയും മുതലകളേയും കുരങ്ങുകളേയും സഞ്ചാരികൾക്ക് ഇവിടെ കാണാം. പാമ്പുകളെക്കുറിച്ച് വിദഗ്ധരുടെ ക്ലാസുകൾ ഉണ്ടാകും. വിഷമില്ലാത്ത ചിലപാമ്പുകളെ തൊടാൻ സഞ്ചാരികൾക്ക് അവസരവും ഉണ്ട്.
ചിത്രത്തിന് കടപ്പാട്: Vaikoovery

വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക്

വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക്

പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് സന്ദർശിക്കുന്നവർക്ക് സന്ദർശിക്കാൻ ‌പറ്റിയ അമ്യൂസ്‌മെന്റ് പാർക്കാണ് വിസ്മയ പാർക്ക്. സഹകരണ സ്ഥാപനമായ മലബാർ ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ കീഴിലാണ് ഈ പാർക്ക് പ്രവർത്തിക്കുന്നത്. കണ്ണൂരിൽ നിന്ന് 18 കിലോമീറ്റർ അകലെയായാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്.

ചിത്രത്തിന് കടപ്പാട്: Vijayakumarblathur

ശ്രീമുത്തപ്പൻ ക്ഷേത്രം

ശ്രീമുത്തപ്പൻ ക്ഷേത്രം

പറശ്ശിനിക്കടവ് സന്ദർശിക്കുന്നവർ ഒരിക്കലും ഒഴിവാക്കരുതാത്ത സ്ഥലമാണ് പറശ്ശിനിക്കടവ് മുത്തപ്പ‌ൻ ക്ഷേത്രം. കണ്ണൂരിൽ നിന്ന് 18 കിലോമീറ്റർ അകലെയായിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളപ്പട്ടണം പുഴയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളപട്ടണം പുഴയിലൂടെ ബോട്ട് സാവാരിക്കും സന്ദർശകർക്ക് അവസരമുണ്ട്.

ചിത്രത്തിന് കടപ്പാട്: Ronambiar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X