ട്രെയിൻ യാത്രയിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന പ്രശ്നങ്ങളിനൊന്നും സംശയവുമാണ് ട്രെയിന് കിട്ടാതെ പോയാൽ എങ്ങനെ റീഫണ്ട് ലഭിക്കുമെന്നത്. സെക്കൻഡുകളുടെ വ്യത്യാസത്തിൽ ട്രെയിൻ കിട്ടാതെ പോയ അനുഭവം നമ്മിൽ പലർക്കും കാണും. പിന്നെ അടുത്ത ട്രെയിനിനു കാത്തുനിന്നോ അല്ലെങ്കിൽ അടുത്ത ബസ് പിടിച്ചോ ഒക്കെ പോകാൻ നമുക്കറിയാണെങ്കിലും ബുക്ക് ചെയ്ത ട്രെയിൻ മിസ് ആയാൽ എങ്ങനെ റീഫണ്ട് മേടിക്കണമെന്ന് പലർക്കും അറിയില്ല.
എന്നാൽ ട്രെയിൻ മിസായ വിവരം കാണിച്ച് റീഫണ്ടിന് കൃത്യമായി അപേക്ഷിച്ചാൽ തുക നിങ്ങളുടെ അക്കൗണ്ടിൽ കിട്ടും. പക്ഷേ, കൃത്യസമയത്ത് അപേക്ഷ ഫയൽ ചെയ്യാനും മറ്റ് നടപടികൾക്കും വൈകരുതെന്ന് മാത്രം. ട്രെയിൻ നഷ്ടമായാൽ റീഫണ്ട് ലഭിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നും നോക്കാം.

ട്രെയിൻ നഷ്ടമാകുന്നത്
പല കാരണങ്ങളാൽ ബുക്ക് ചെയ്ത ട്രെയിന്‍ നമുക്ക് നഷ്ടമാകാറുണ്ട്. കൃത്യ സമയത്ത് റെയില്‍വേ സ്റ്റേഷനിൽ എത്തിച്ചേരാത്തതു മുതൽ വഴിയിലെ ട്രാഫിക്കും ഇനി മറ്റു കാരണങ്ങളാൽ യാത്ര റദ്ദാക്കുന്നതുനെല്ലാം ഇതിനു കാരണമാകുന്നുണ്ട്. എന്നാൽ സമയത്ത് കാരണം കാണിച്ച് ഫയൽ ചെയ്താൽ മുടക്കിയ തുക റെയിൽവേ തിരിച്ചു തരും.
നഷ്ടപ്പെട്ട ട്രെയിനിന്‍റെ ടിക്കറ്റ് പണം തിരികെ കിട്ടാൻ ടിഡിആര്‍ ഫയൽ ചെയ്യുകയാണ് വേണ്ടത്. ടിക്കറ്റ് ഡെപ്പോസിറ്റ് റസീറ്റ് എന്നാണ് ഇതിന്‍റെ പൂർണ്ണരൂപം. ഇന്ത്യൻ റെയിൽവേയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഏതെങ്കിലും കാരണത്താൽ ബുക്ക് ചെയ്ത ടിക്കറ്റിന്റെ റീഫണ്ട് റദ്ദാക്കിയതായി അവകാശപ്പെടുന്ന പ്രക്രിയയാണിത്.
ടിഡിആർ ഫയൽ ചെയ്യേണ്ടത് എപ്പോൾ?
ഐആർസിടിസി നിയമം അനുസരിച്ച്, നിങ്ങൾ ബുക്ക് ചെയ്ത റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെട്ട് നാലു മണിക്കൂറിനുള്ളിൽ ടിഡിആര്‍ ഫയൽ ചെയ്യണം. അപേക്ഷ സമർപ്പിക്കാൻ വൈകിയാൽ റീഫണ്ട് ലഭിക്കാനുള്ള സാധ്യത തീരെ കുറയുകയാണ് ചെയ്യുന്നത്.
ടിഡിആർ ഫയൽ ചെയ്യാൻ
ഐആർസിടിസി ആപ്പ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ടിഡിആർ ഫയല്‍ ചെയ്യാം. നിങ്ങൾ ടിഡിആര്‍ ഫയൽ ചെയ്ത് 60 ദിവസങ്ങൾക്കുള്ളിൽ റീഫണ്ട് തുക ലഭിക്കുമെന്നാണ് റെയില്‍വേ പറയുന്നത്. ഏഴ് ലളിതമായ സ്റ്റെപ്പുകൾ മാത്രമേ ഇതിനുള്ളൂ. ഏതൊക്കെയാണെന്ന് നോക്കാം.
ഐആർസിടിസി ആപ്പ് വഴി ടിഡിആർ ഫയൽ ചെയ്യാം.
ഐആർസിടിസി ആപ്പ് തുറന്ന് നിങ്ങളുടെ ലോഗിൻ യൂസർ നെയിമും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
തുടർന്ന് ട്രെയിൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് ഫയൽ ടിഡിആർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ഇവിടെ നിങ്ങൾക്ക് ടിഡിആർ ഫയൽ ചെയ്യാൻ കഴിയുന്ന ടിക്കറ്റ് കാണാം.
ഈ ടിക്കറ്റ് തിരഞ്ഞെടുത്ത് ഫയൽ ടിഡിആർ എനന്തിൽ ക്ലിക്ക് ചെയ്യുക
ടിഡിആർ ഫയൽ ചെയ്യുന്നതിന്റെ കാരണം തന്നിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക.
അപേക്ഷ സമർപ്പിക്കുക.
ഇത് കൂടാതെ കണക്ഷന്‍ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക്, ഏതെങ്കിലും കാരണത്താൽ ആദ്യ ട്രെയിൻ വൈകിയതു കാരണം രണ്ടാമത്തെ ട്രെയിൻ ലഭിച്ചില്ലെങ്കിലും തുക റീഫണ്ടായി ലഭിക്കും
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












