ഐതീഹ്യത്തിൽ നിന്ന് ചരിത്രത്തിലേക്ക്
ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു സ്വയംഭൂ വിഗ്രഹം കണ്ടെടുത്തത് ദേവേന്ദ്രനാണെന്നാണ് ഐതീഹ്യം. ഇതേത്തുടർന്ന് ശിവ ഭക്തനായ ഇന്ദ്രൻ ഇവിടെ ഒരു ക്ഷേത്രം സ്ഥാപിക്കുകയായിരുന്നു. ഈ ക്ഷേത്രത്തിന് വർഷങ്ങളുടെ പഴക്കമുള്ളതായി തെളിഞ്ഞിട്ടുണ്ട്. പ്രാചീന കാലത്ത് എഴുതപ്പെട്ടിട്ടുള്ള തമിഴ്കൃതികളിൽ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശം ഉണ്ട്. അതാണ് ഈ വിശ്വാസം ബലപ്പെടാൻ കാരണം. ഏ ഡി 1310ൽ ഈ ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാൽ പതിനാലാം നൂറ്റാണ്ടോടെ ഈ ക്ഷേത്രം പുതുക്കി പണിതു. തിരുമല നായ്ക്കർ എന്ന രാജാവാണ് ക്ഷേത്രം പുതുക്കി പണിതത്.
Photo Courtesy: Surajram
ക്ഷേത്ര നിർമ്മിതി
മധുരാ നഗരത്തിന്റെ ഹൃദയഭാഗത്താണ് മീനാക്ഷി അമ്മാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 17 ഏക്കർ സ്ഥലത്ത് പരന്ന് കിടക്കുന്നതാണ് ഈ ക്ഷേത്ര സമുച്ഛയം. അഞ്ച് കവാടങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്.
Photo Courtesy: Bernard Gagnon
ഗോപുരങ്ങൾ
ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം ഇവിടുത്തെ ഗോപുരങ്ങളാണ്. പത്ത് ഗോപുരങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്. 52 മീറ്റർ ഉയരത്തിൽ 1559ൽ നിർമ്മിച്ച തെക്കേ ഗോപുരമാണ് ഗോപുരങ്ങളിൽ ഏറ്റവും ഉയരം കൂടിയ ഗോപുരം. മധുര രാജവായിരുന്ന മഹാവർമ്മൻ സുന്ദരപാണ്ഡ്യൻ 1216 - 1238 കാലയളവിൽ ക്ഷേത്രത്തിന്റെ കിഴക്ക് വശത്ത് നിർമ്മിച്ച ഗോപുരമാണ് ഏറ്റവും പഴക്കമുള്ള ഗോപുരം. തട്ടുതട്ടായാണ് ഗോപുരങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഒരോ തട്ടുകളിലും നിരവധി ശില്പങ്ങൾ കൊത്തിവച്ചിട്ടുണ്ട്.
Photo Courtesy: Gourav mainali
ക്ഷേത്രത്തിനുള്ളിലേക്ക്
ക്ഷേത്രത്തിനുള്ളിലെ പ്രധാന ഭാഗമാണ് ഇത്. 32 സിംഹരൂപങ്ങളും 8 വെള്ളാന രൂപങ്ങളും 64 ശിവഗണങ്ങളുടെ രൂപങ്ങളും ഇവിടെ കൊത്തിവച്ചിട്ടുണ്ട്. ദ്രാവിഡ ശില്പ കലയുടെ ഉത്തമ ഉദാഹരണങ്ങളാണ് ഈ രൂപങ്ങൾ.
Photo Courtesy: BishkekRocks
പൊൻതാമരക്കുളം
ക്ഷേത്ര സമുച്ഛയത്തിനുള്ളിലെ വലിയ കുളമാണ് ഇത്. പൊൻതാമരക്കുളം എന്നാണ് അറിയപ്പെടുന്നത്. 165 അടി നീളവും 135 അടി വീതിയുമാണ് ഈ കുളത്തിനുള്ളത്.
Photo Courtesy: Mohan Krishnan
മണ്ഡപങ്ങൾ
ക്ഷേത്രത്തിനുള്ളിൽ നിരവധി മണ്ഡപങ്ങൾ ഉണ്ട്. അഷ്ടശക്തി മണ്ഡപം, മീനാക്ഷി നായ്ക്കർ മണ്ഡപം, ഇരുട്ട് മണ്ഡപം എന്ന് അറിയപ്പെടുന്ന മുത്തുപ്പിള്ള മണ്ഡപം, തുടങ്ങി നിരവധി മണ്ഡപങ്ങൾ ഈ ക്ഷേത്രത്തിൽ ഉണ്ട്.
Photo Courtesy: Bernard Gagnon
ആയിരം കൽമണ്ഡപം
മീനാക്ഷി ക്ഷേത്രത്തിൽ എത്തുന്നവരെ ആകർഷിപ്പിക്കുന്ന മറ്റൊരു കാര്യം ഇവിടുത്തെ ആയിരം കൽമണ്ഡപമാണ്. 1569ൽ നിർമ്മിച്ച ഈ മണ്ഡപത്തിന് 985 കൽത്തൂണുകൾ ഉണ്ട്.
നടരാജ ശിവ
മീനാക്ഷി ക്ഷേത്രത്തിലെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ഒരു ശില്പമാണ് ഇത്. 1966 മുതലാണ് ആയിരം കൽമണ്ഡപത്തിൽ മ്യൂസിയം ആരംഭിച്ചത്.
Photo Courtesy: Rengeshb
മീനാക്ഷിയമ്മാൻ വിഗ്രഹം
ശിവക്ഷേത്രമാണെങ്കിലും പാർവ്വതിയുടെ അവതാരമായ മീനാക്ഷിയുടെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. പച്ചൈ ദേവി, മരഗതവല്ലി, താടഗൈ പിരട്ടി, സുന്ദരവല്ലി തുടങ്ങി നിരവധി പേരുകളിൽ മധുരൈ മീനാക്ഷി അറിയപ്പെടുന്നു.
Photo Courtesy: Thiagarajan Kannan
വിഷ്ണു നടത്തിക്കൊടുത്ത കല്ല്യാണം
മീനാക്ഷിയായി അവതാരമെടുത്ത പാർവ്വതിയുടേയും സുന്ദരേശ്വനായ ശിവന്റേയും വിവാഹം നടത്തിക്കൊടുത്തത് വിഷ്ണു ആണെന്ന് ഒരു ഐതിഹ്യം ഉണ്ട്.
Photo Courtesy: Suresh, Madurai
പതിനേഴാം നൂറ്റാണ്ടിൽ
പതിനേഴാം നൂറ്റാണ്ടിൽ വരച്ചിട്ടുള്ള പെയിന്റിംഗുകളാണ് ക്ഷേത്രത്തിൽ എത്തുന്നവരെ ആകർഷിപ്പിക്കുന്ന മറ്റൊരു കാര്യം.
Photo Courtesy: BishkekRocks
ഗോപുരത്തിലെ പ്രതിമകൾ
ക്ഷേത്രഗോപുരത്തിൽ ആയിരക്കണക്കിന് ശില്പങ്ങളാണ് കൊത്തിവച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ എത്തുന്ന സഞ്ചാരികളെ വിസ്മയിപ്പിക്കുന്നതാണ് ഈ പ്രതിമകൾ
Photo Courtesy: Mohan Krishnan
മഹാഭാരത കാഴ്ചകൾ
ക്ഷേത്ര ഗോപുരത്തിൽ കൊത്തിവച്ചിട്ടുള്ള മഹാഭാരതകഥയിലെ ചിലദൃശ്യങ്ങൾ
Photo Courtesy: Bernard Gagnon
ക്ഷേത്രത്തിലെ ആന
മധുര മീനാക്ഷി ക്ഷേത്രത്തിലെ ആന, ക്ഷേത്രത്തിൽ എത്തിയ ഒരു വനിതയെ ആശിർവദിക്കുന്നു
Photo Courtesy: Vinoth Chandar
അപ്പർ, സുന്ദരർ, സംമ്പന്ദർ
നായന്മാർ എന്ന് അറിയപ്പെടുന്ന തമിഴിലെ പ്രാചീന കവികളിൽ പ്രശസ്തരായ മൂന്ന് കവികളായ അപ്പർ, സുന്ദരർ, സംബന്ദർ എന്നിവരുടെ പ്രതിമ.
Photo Courtesy: Adam63
ഗണേശൻ
മീനാക്ഷി ക്ഷേത്രത്തിലെ ഗണേശ പ്രതിമ.
Photo Courtesy: BishkekRocks
ദീപാലങ്കാരം
മീനാക്ഷി ക്ഷേത്രത്തിന്റെ രാത്രിയിലെ ഒരു കാഴ്ച.
Photo Courtesy: Rengeshb
ഭണ്ഡാരം
ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ കാഴ്ച നൽകുന്ന ഒരു ഭക്ത
Photo Courtesy: Jorge Royan
കോവിലിന്റെ മാതൃക
ക്ഷേത്രത്തിനുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്ഷേത്ര സമുച്ഛയത്തിന്റെ മാതൃക
Photo Courtesy: Iramuthusamy
വിദേശികൾ
നിരവധി വിദേശികളും ക്ഷേത്രം സന്ദർശിക്കാറുണ്ട്. ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ വിദേശിയായ ഒരു ബാലനോട് കുശലാന്വേഷണം നടത്തുന്ന കുട്ടികൾ
Photo Courtesy: எஸ்ஸார்
രാവണൻ
ക്ഷേത്രത്തിനുള്ളിലെ രാവണ വിഗ്രഹം. കടുത്ത ശിവഭക്തനായിരുന്നു രാവണൻ
Photo Courtesy: Leninltk wiki
രാജസ്ഥാനികൾ
ക്ഷേത്രം സന്ദർശിക്കാൻ എത്തിയ രാജസ്ഥാനിൽ നിന്നുള്ള തീർത്ഥാടകർ
Photo Courtesy: russavia
അർച്ചന
ക്ഷേത്രത്തിൽ അർച്ചന നടത്തുന്ന ഒരു ഭക്ത
Photo Courtesy: BishkekRocks
കവാടം
ക്ഷേത്രത്തിലേക്കുള്ള നാലു കവാടങ്ങളിൽ ഒന്ന്
Photo Courtesy: BishkekRocks
ഏരിയൽ വ്യൂ
ക്ഷേത്ര സമുച്ഛയം മുഴുവനും ദൃശ്യമാകുന്ന ഒരു ചിത്രം
Photo Courtesy: எஸ்ஸார்
മധുരാ നഗരം
മധുരാ നഗരത്തിൽ നിന്നുള്ള ഒരു ക്ഷേത്ര കാഴ്ച
Photo Courtesy: Bernard Gagnon
നന്ദി
ക്ഷേത്രത്തിനുള്ളിൽ പ്രതിഷ്ടിച്ചിട്ടുള്ള നന്ദി വിഗ്രഹം
Photo Courtesy: brad.coy
ഹനുമാൻ
ക്ഷേത്രത്തിനുള്ളിലെ ഹനുമാന്റെ ഒരു വിഗ്രഹം
Photo Courtesy: Vi1618
ആനക്കൊമ്പ്
ക്ഷേത്രത്തിനുള്ളിൽ ആനക്കൊമ്പുകൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു പ്രതിമ.
Photo Courtesy: Adam63
ബ്രഹ്മാവ്
ക്ഷേത്ര ഗോപുരത്തിൽ കൊത്തിവച്ചിരിക്കുന്ന ബ്രഹ്മാവിന്റെ പ്രതിമ
Photo Courtesy: Purushothaman
കാളി
ക്ഷേത്രത്തിലെ കാളിയുടെ വിഗ്രഹം
Photo Courtesy: Arunankapilan
ബാറ്ററി കാർ
ക്ഷേത്ര സമുച്ഛയം മുഴുവൻ ചുറ്റിയടിച്ച് കാണാൻ ആഗ്രഹിക്കുന്നവർക്ക്. ചെറിയ ബാറ്ററി കാറിൽ യാത്ര ചെയ്യാം
Photo Courtesy: Theni.M.Subramani
രഥോത്സവം
ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി വർഷം തോറും നടക്കാറുള്ള രഥോത്സവം
Photo Courtesy: Military karthick
ഊർത്തവത്താണ്ടവർ
മീനാക്ഷിയമ്മൻ ക്ഷേത്രത്തിലെ ഊർത്തവത്താണ്ടവർ വിഗ്രഹം
Photo Courtesy: Arunankapilan
സരബേശ്വർ
മഞ്ഞൾപൂശിയ സരബേശ്വർ ശില
Photo Courtesy: Iramuthusamy