Search
  • Follow NativePlanet
Share
» »ഡെൽഹി യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്

ഡെൽഹി യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്

ഡെൽഹി യാത്രയിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ പരിചയപ്പെടാം

സംസ്കാരങ്ങളും പൈതൃകങ്ങളും ഒക്കെ കൂടിച്ചേർന്ന് വളരെ വ്യത്യസ്തമായ ഒരു നാടാണ് ഡെൽഹി. വിവിധ ഭാഷകളിലും സംസ്കാരത്തിലും പെട്ടവര്‍ ഒരേ മനസ്സോടെ ജീവിക്കുന്ന ഈ നാട് ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതു തന്നെയാണ്. ചെങ്കോട്ടയും കുത്തബ് മിനാറും ഇന്ത്യാ ഗേറ്റും ഒക്കെയുള്ള ഡെല്ഹിയിലേക്ക് യാത്ര തിരിക്കുന്നതിനു മുൻപ് മനസ്സിൽ സൂക്ഷിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ഡെൽഹി യാത്രയിൽ ഒരിക്കലും വിട്ടു പോകുവാൻ പാടില്ലാത്ത കുറച്ച് കാര്യങ്ങൾ നോക്കാം

കണ്ടു തന്നെ അറിയേണ്ട കാഴ്ചകൾ

കണ്ടു തന്നെ അറിയേണ്ട കാഴ്ചകൾ

വെറുതെ പടം കണ്ടും വായിച്ചും അറിയേണ്ട ഒരിടമല്ല ഡെൽഹി. അത് പോയി കണ്ട് തന്നെ അനുഭവിക്കേണ്ടതാണ്. എന്നാൽ കുറച്ചു ദിവസം മാത്രം എടുത്ത് ഇവിടെ വന്നാൽ ഒന്നു ംകണ്ടു തീർക്കുവാൻ സാധിക്കില്ല. കുറഞ്ഞത് അ‍ഞ്ച് ദിവസങ്ങളെങ്കിലും എടുത്താൽ മാത്രമേ ഇവിടുത്തെ പ്രധാനപ്പെട്ട ഇടങ്ങൾ ശരിക്കും കണ്ടു തീർക്കുവാൻ സാധിക്കൂ.

 യാചകരെ ഒഴിവാക്കാം

യാചകരെ ഒഴിവാക്കാം

ദാനധർമ്മം ഒരു നല്ല പ്രവർത്തി ആണെങ്കിൽ കൂടിയും യാത്രയ്ക്കിടയിൽ അത് ഒഴിവാക്കുന്നതു തന്നെയായിരിക്കും നല്ലത് ഒരാളെ സഹായിച്ചാൽ അത് കൂടുതൽ അപകടങ്ങളിലേക്കായിരിക്കും എത്തിക്കുന്നത്. ഒരാളെ സഹായിക്കുന്നത് കണ്ടാൽ കൂടുതൽ ആളുകൾ നിങ്ങളുടെ സമീപം എത്തിച്ചേരാനും അത് ബഹളങ്ങളിലേക്കും നയിക്കും

വൃത്തിയായി നടക്കാം

വൃത്തിയായി നടക്കാം

നമുക്കെല്ലാം അറിയുന്നതു പോലെ വളരെ വൃത്തിഹീനമായ ഇടങ്ങൾ ധാരാളമുള്ള സ്ഥലമാണ് ഡെൽഹി. പൊതു സ്ഥലങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളും ചേരികളും അഴുക്കുവെള്ളവും ഒക്കെയായാണ് നഗരത്തിന്റെ മറ്റൊരു ഭാഗം ഉള്ളത്. അതുകൊണ്ടു തന്നെ യാത്രയ്ക്കിയിലെ വൃത്തിയ്ക്ക് വലിയ പ്രാധാന്യം നല്കണം.

 വയറിനെക്കുറിച്ചാലോചിച്ച് ഭക്ഷണം കഴിക്കുക

വയറിനെക്കുറിച്ചാലോചിച്ച് ഭക്ഷണം കഴിക്കുക

ഡെൽഹി യാത്രയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന് വയറാണ്. വഴിയിൽ നിന്നു കിട്ടുന്നതെല്ലാം വാങ്ങിക്കഴിച്ചാൽ കിട്ടുന്ന പണിക്ക് ഒരു കണക്കില്ലായിരിക്കും. വഴിയിരുകിൽ തുറന്ന് വെച്ച നിലയിലുള്ള ഭക്ഷണം എത്ര കൊതിപ്പിക്കുന്നതാണെങ്കിലും ഒഴിവാക്കുവാൻ ശ്രമിക്കുക. നന്നായി പാക്ക് ചെയ്ത ഭക്ഷണവും വെള്ളവും മാത്രം ഉപയോഗിക്കുക.

വിലപേശൽ

വിലപേശൽ

അമിതമായ വില ചുമത്തി ആളുകളെ പറ്റിക്കുന്ന നഗരങ്ങളിൽ മുന്നിൽ നിൽക്കുന്ന ഇടമാണ് ഡെൽഹി. അതുകൊണ്ടു തന്നെ ഇവിടെ മാർക്കറ്റുകളിൽ നിന്നും ഷോപ്പിങ്ങ് നടത്തുമ്പോൾ പരമാവധി വിലപേശുവാൻ ശ്രമിക്കുക. സ്വദേശിയാണെങ്കിലും വിദേശിയാണെങ്കിലും തങ്ങളെ സമീപിക്കുന്നവരെ പരമാവധി പിഴിയുവാൻ മടി കാണിക്കാത്തവരാണ് ഇവിടെയുള്ള മിക്ക കച്ചവടക്കാരും.

ഓട്ടോയിൽ ഒരു യാത്ര

ഓട്ടോയിൽ ഒരു യാത്ര

ഡെല്‍ഹിയിൽ കറങ്ങുമ്പോൾ ഒരിക്കലെങ്കിലും ഇവിടുത്തെ ഓട്ടോയിൽ കയറിയില്ലെങ്കിൽ അതൊരു നഷ്ടം തന്നെയായിരിക്കും. ഇവിടുത്തെ വലിയ ട്രാഫിക്കിൽ കാബ് എടുക്കുനന്താണ് ബുദ്ധിയെങ്കിലും ഇവിടുത്തെ ഓട്ടോ അനുഭവം ജീവിതത്തിലൊരിക്കലെങ്കിലും അനുഭവിക്കേണ്ടതാണ്.

വസ്ത്രത്തിൽ അല്പം ശ്രദ്ധിക്കാം

വസ്ത്രത്തിൽ അല്പം ശ്രദ്ധിക്കാം

ഇവിടെ ഏതു തരത്തിലുള്ള വസ്ത്രം ധരിക്കാമെങ്കിലും യാത്ര ചെയ്യുമ്പോൾ മറ്റുള്ളവരെ പ്രകോപിപ്പിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതായിരിക്കും നല്ലത്,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi travel travel guide
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+