സഞ്ചാരികളില്‍ ആവേശം നിറയ്ക്കുന്നതാണ് വയനാട്ടില്‍ നിന്നുള്ള ട്രെക്കിംഗ് പാതകളില്‍ അധികവും. അനായാസം യാത്ര ചെയ്യാം എന്നതിനാല്‍ ട്രെക്കിംഗില്‍ പരിചയം കുറഞ്ഞവര്‍ക്കും യാത്ര ചെയ്യാന്‍ കഴിയുന്നതാണ് ഇവിടുത്തെ ട്രെയിലുകള്‍.
വയനാട്ടില്‍ എത്തിയാല്‍ വളരെ അനായാസമായി ട്രെക്കിംഗ് നടത്താന്‍ പറ്റിയ ചില സ്ഥലങ്ങള്‍ നമുക്ക് നോക്കാം
വയനാടിന്റെ നെറുകയില്‍ കയറുക എന്നതാണോ നിങ്ങളുടെ ലക്ഷ്യം. എങ്കില്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലം ചെംബ്ര പീക്ക് ആണ്. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 6,900 അടി ഉയരത്തിലാണ് ചെംബ്ര പീക്ക് സ്ഥിതി ചെയ്യുന്നത്. പ്രഫഷണലുകളല്ലാത്ത ട്രെക്കര്‍മാരുടെ പ്രിയപ്പെട്ട ട്രെക്കിംഗ് പാതയാണ് ചെംബ്ര പീക്കിലേക്കുള്ള ട്രെക്കിംഗ്. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് ഇവിടെ ട്രെക്കിംഗിന് ഏറ്റവും അനുയോജ്യം. ഒന്‍പത് കിലോമീറ്റര്‍ ആണ് ട്രെക്കിംഗ് പാതയുടെ നീളം.

Photo: Apletters
ബാണസുര മലനിരയുടെ നെറുകയിലേക്കുള്ള യാത്രയാണ് ഈ ട്രെക്ക് ലക്ഷ്യമിടുന്നത്. ചെംബ്രാ പീക്ക് കഴിഞ്ഞാല്‍ വയനാട്ടിലെ ഉയരംകൂടിയ രണ്ടാമത്തെ മലനിരയാണ് ഇത്. സമുദ്രനിരപ്പില്‍ നിന്ന് 6,801 അടിയാണ് ഇതിന്റെ ഉയരം. ഒക്ടോബര്‍ മുതല്‍ മെയ് വരെയാണ് ഇവിടെ ട്രെക്കിംഗിന് അനുയോജ്യം.

Photo: Fotokannan
ബ്രഹ്മഗിരി പീക്ക് ട്രെക്ക്
ബ്രഹ്മഗിരി മലയുടെ മനോഹാരിത ആസ്വദിച്ചുകൊണ്ടുള്ള യാത്രയാണ് ബ്രഹ്മഗിരി പീക്ക് ട്രെക്കിംഗ്. അതിനാല്‍ തന്നെ ഇവിടേക്കുള്ള യാത്രയില്‍ ഒരു ക്യാമറ കയ്യിലെടുക്കാന്‍ മറക്കേണ്ട. നവംബര്‍ മുതല്‍ ഫെബ്രുവരി വരേയാണ് ഇവിടേക്കുള്ള ട്രെക്കിംഗിന് അനുയോജ്യമായ സമയം. ഒന്‍പത് കിലോമീറ്റര്‍ ആണ് ട്രെക്കിംഗ് പാതയുടെ നീളം.
Photo: Sharadaprasad
പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന തുഷാരഗിരിയാണ് വയനാട്ടിലെ മറ്റൊരു ജനപ്രിയ ട്രെക്കിംഗ് ലക്ഷ്യസ്ഥാനം. സുന്ദരമായ വെള്ളച്ചാട്ടങ്ങളുടെ ഭംഗി ആസ്വദിച്ചുകൊണ്ടുള്ള ഇവിടുത്തെ ട്രെക്കിംഗ് സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്. അഞ്ച് കിലോമീറ്റര്‍ മാത്രമാണ് തുഷാരഗിരിയിലേക്കുള്ള ട്രെക്കിംഗ് പാത അതിനാല്‍ ആര്‍ക്കും അനായാസം ഇവിടേക്ക് യാത്ര ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












