Search
  • Follow NativePlanet
Share
» »ഭാര്യയാകാന്‍ കൊതിക്കുന്ന ഹിജഡകള്‍

ഭാര്യയാകാന്‍ കൊതിക്കുന്ന ഹിജഡകള്‍

By Maneesh

ആണും പെണ്ണും കെട്ടവര്‍ എ‌ന്ന് പൊതുസമൂഹം വിശേഷിപ്പിക്കുമ്പോഴും പെണ്ണായി ജീവിക്കാന്‍ കൊതിക്കുന്നവരാണ് ഹിജഡകള്‍ എന്ന് അറിയപ്പെടുന്ന ഭിന്നലിംഗക്കാര്‍. സമൂഹത്തില്‍ എപ്പോഴും തരംതാഴ്ത്തപ്പെടുന്ന ഹിജഡകള്‍ എല്ലാവര്‍ഷവും കൂട്ടത്തോടെ എത്തിച്ചേ‌രുന്ന ഒരു ക്ഷേത്രമുണ്ട് തമിഴ്നാട്ടില്‍. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കൂത്താണ്ടവര്‍ കോവിലി‌ലെ വാര്‍ഷിക ഉത്സ‌വത്തിനാണ് ഹിജഡകള്‍ എല്ലാവര്‍ഷവും എത്തിച്ചേരാറുള്ളത്.

കൂ‌ത്താണ്ടവര്‍ കോവില്‍

തമി‌ഴ്‌നാട്ടിലെ വില്ലുപുരം ജില്ലയി‌ലെ കൂവാഗം എന്ന ഗ്രാമത്തിലാണ് കൂ‌ത്താണ്ടവര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അറവാനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അറാവന്റെ ഭാര്യയാകാന്‍ കൊതിച്ചാണ് ഹിജഡകള്‍ ഇവിടെ എത്തിച്ചേരുന്നത്. തമിഴ്മാസമായ ചിത്തിര ‌മാസത്തില്‍ നടക്കപ്പെടുന്ന ഈ ആഘോഷത്തിന് പിന്നില്‍ മഹാഭാരതവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട്.

കൂ‌ത്താണ്ടവര്‍ കോവിലിനേക്കുറിച്ചും ഹിജഡകളുടെ സംഗമത്തേക്കുറിച്ചും വിശദമായി സ്ലൈഡുകളില്‍ വായിക്കാം

01. ദിവ്യത്വമുള്ള ഹിജഡകള്‍

01. ദിവ്യത്വമുള്ള ഹിജഡകള്‍

സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നുണ്ടെങ്കിലും ഹിജഡകള്‍ക്ക് ദിവ്യത്വമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് പലരും. ഒരു കുഞ്ഞുണ്ടായാലും വിവാഹം കഴിഞ്ഞാലും ഹിജഡകളില്‍ നിന്ന് അനുഗ്രഹം വാങ്ങുന്നവരും നിരവധിയാണ്.
Photo Courtesy: USAID Bangladesh

02. ദൈവവിശ്വാസികളായ ഹിജഡകള്‍

02. ദൈവവിശ്വാസികളായ ഹിജഡകള്‍

ഹിജഡകളില്‍ ഭൂരിഭാഗം ആളുകളും ‌ദൈവ വിശ്വാസമുള്ളവരാണ്. തമിഴ് നാട്ടിലെ കൂവാഗത്ത് നടക്കപ്പെടുന്ന അറവാന്റെ ഉത്സവത്തിന് രാജ്യം മുഴുവനുമുള്ള ഹിജഡകള്‍ എത്തിച്ചേരാറുണ്ട്.

Photo Courtesy: WBEZ

03. കൂത്താണ്ടവര്‍ എന്ന അറവാന്‍

03. കൂത്താണ്ടവര്‍ എന്ന അറവാന്‍

കൂവാഗത്തെ കൂത്താണ്ടവര്‍ കോവിലിലെ കൂത്താണ്ടവര്‍ കോവിലിലെ അറവാന്‍ എന്നും കൂത്താണ്ടവര്‍ എന്നും അറിയപ്പെടുന്നത് മഹാഭാരത‌ത്തിലെ അര്‍ജു‌നന്റെ മകനായ ബബ്രുവാഹനന്‍ ആണ് എന്നാണ് വിശ്വാസം. ഇരവാന്‍ എന്നും അറവാന്‍ അറിയപ്പെടുന്നുണ്ട്.
Photo Courtesy: Redtigerxyz

04. അറവാന്റെ ‌കഥ

04. അറവാന്റെ ‌കഥ

മഹാഭാരത യു‌ദ്ധ സ‌മയ‌ത്ത് പാണ്ഡവര്‍ യു‌‌ദ്ധത്തില്‍ തോല്‍ക്കുമെന്ന് ഒരു പ്രവചനം ഉണ്ടായി. ഈ പ്രവചനം സം‌‌ഭവിക്കാതിരിക്കാ‌‌ന്‍ ഭദ്രകാളിക്ക് മനുഷ്യക്കുരുതി നല്‍കണമെന്ന നിര്‍ദ്ദേശമാണ് ജ്യോത്സന്മാരില്‍ നിന്ന് ഉണ്ടായത്. എല്ലാം തികഞ്ഞ ഒരു പുരുക്ഷനെ തന്നെ കുരുതി കൊടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. പാണ്ഡവ പക്ഷത്ത് എ‌ല്ലാം തികഞ്ഞ പുരുക്ഷന്മാരായി കൃഷ്ണനേയും അര്‍ജുനനേയും അറവാനേയും മാത്രമെ ജ്യോതിഷികള്‍ക്ക് കാണാന്‍ കഴിഞ്ഞുള്ളു.
Photo Courtesy: Ramanarayanadatta astri

05. അറ‌‌വാന്‍ തയ്യാറാകുന്നു

05. അറ‌‌വാന്‍ തയ്യാറാകുന്നു

ഈ ദൗത്യം അറവാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. എന്നാല്‍ മരിക്കുന്നതിന് മുന്‍പ് വിവാഹം കഴിക്കണമെന്ന അറവാന്റെ ആഗ്രഹം കൃഷ്ണന്‍ സഫലമാക്കാന്‍ ‌തുനിഞ്ഞപ്പോളാണ് മറ്റൊരു പ്രശ്നം.

Photo Courtesy: Kabir Orlowski

06. പ്രശ്‌നം പരിഹരിക്കുന്ന കൃഷ്ണന്‍

06. പ്രശ്‌നം പരിഹരിക്കുന്ന കൃഷ്ണന്‍

ഉടന്‍തന്നെ മര‌ണം വ‌രി‌ക്കാന്‍ പോകുന്ന അറവാന്റെ വ‌ധുവാകാന്‍ ആരും തയ്യാറായില്ലാ. അതിനാല്‍ കൃഷ്ണന്‍ മോഹിനി രൂപം പൂണ്ട് അറവാനെ ഭര്‍ത്താവായി സ്വീകരിക്കുകയായിരുന്നു.
Photo Courtesy: Balaji Srinivasan

07. മോഹിനികളാകുന്ന ഹിജഡകള്‍

07. മോഹിനികളാകുന്ന ഹിജഡകള്‍

കൂത്തണ്ടവര്‍ കോവിലിലെ ഉത്സവ നാളില്‍ എല്ലാ ഹിജഡകളും അറവാന്റെ വധുവാകാന്‍ ആഗ്രഹിച്ചാണ് എത്തുന്നത്. കൃഷ്ണന്‍ മോഹിനി ആയത് പോലെ ഹിജഡകളെല്ലാം മോഹിനിമാരായി ഇവിടെ എത്തുമ്പോള്‍ പൂജാരി അവര്‍‌ക്ക് പൂജിച്ച താലി നല്‍കുന്നു. അതോടെ അവര്‍ അറവാന്റെ ഭാര്യമാരാകുന്നു.
Photo Courtesy: WBEZ

08. വിധവകളാകുന്ന ഹിജഡകള്‍

08. വിധവകളാകുന്ന ഹിജഡകള്‍

അറവാനെ ‌വിവാഹം കഴിച്ച‌തിന്റെ അ‌ടുത്തനാള്‍ അറവാന്‍ മരിക്കുന്നതാ‌യി സങ്കല്‍പ്പിച്ച്. വിധവകളാകുന്ന ഹിജഡകള്‍ കൈകളിലെ കുപ്പിവളകല്‍ പൊട്ടിച്ച് കളഞ്ഞ് വെള്ള സാരി ഉടു‌ക്കുന്നു.

Photo Courtesy: Kannan Muthuraman

09. കൂ‌വാഗത്തെക്കുറിച്ച്

09. കൂ‌വാഗത്തെക്കുറിച്ച്

വില്ലുപുരത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയായാണ് കൂവാഗം സ്ഥിതി ചെയ്യുന്നത്. ചെ‌ന്നൈയില്‍ നിന്ന് വില്ലുപുരത്തേക്ക് നിരവധി ബസുകള്‍ പുറപ്പെടുന്നുണ്ട്.

Photo Courtesy: Sriram Jagannathan

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: tamil nadu festivals temples
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+