Search
  • Follow NativePlanet
Share
» »എന്തുകൊണ്ട് യുകെ എന്നല്ലേ?? ഇതാണ് കാരണങ്ങൾ, ജീവിതം, ജോലി, യാത്ര.. തീർന്നില്ല!

എന്തുകൊണ്ട് യുകെ എന്നല്ലേ?? ഇതാണ് കാരണങ്ങൾ, ജീവിതം, ജോലി, യാത്ര.. തീർന്നില്ല!

പഠിക്കാനാണെങ്കിലും സ്ഥിരതാമസത്തിനായാലും മലയാളികളുടെ പ്രിയപ്പെട്ട ഇടം യുകെ ആണ്. ഏറ്റവും എളുപ്പത്തിൽ വലിയ നൂലാമാലകളൊന്നും ഇല്ലാതെ പോകാം എന്നതും മറ്റു രാജ്യങ്ങളെയപേക്ഷിച്ച് ജോലി കിട്ടി സെറ്റിൽ ആകാം എന്ന പ്രതീക്ഷുമാണ് പഠനം കഴിയുമ്പോള്‍ തന്നെ യുകെയിലേക്ക് ടിക്കറ്റെടുക്കുവാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. പഠനമെല്ലാം ഒരു വിധ പൂർത്തിയാക്കിയവർ പോലും എളുപ്പത്തിലുള്ള കുടിയേറ്റത്തിനായി ഇവിടെയെത്തി വീണ്ടും പഠിക്കുവാന്‍ പോലും സന്നദ്ധരാണ്.

പഠനം മാത്രമല്ല, ജോലിയന്വേഷിച്ചും ഇവിടേക്ക് വരുന്നവർ ഒരുപാടുണ്ട്. പ്രസിദ്ധമായ മറ്റുപല രാജ്യങ്ങളെയും മാറ്റിനിർത്തി യുകെ തിരഞ്ഞടുക്കുവാൻ അവരെ പ്രേരിപ്പിക്കുന്ന കാരണങ്ങൾ നിരവധിയുണ്ട്. ഇവിടുത്തെ സംസ്കാരവും ചരിത്രവും രീതികളും മാത്രമല്ല, യുകെയെ കുടിയേറ്റക്കാരുടെ സ്വപ്നഭൂമിയാക്കുന്ന മറ്റു കാരണങ്ങൾ എന്തൊക്കെയാണെന്നു നോക്കാം. Why People Choose To Migrate And Live In The UK

Top Reasons To Move To The UK Study and Live

താങ്ങാനാകുന്ന വിദ്യാഭ്യാസ ചെലവുകൾ

സ്റ്റുഡന്‍റ് വിസയിലെത്തി ഇവിടെ പഠിച്ച് ഒരു ജോലി കണ്ടെത്തി സെറ്റിൽ ആവുക എന്ന രീതിയാണ് ഇന്ന് ഏറ്റവും പ്രചാരത്തിലുള്ളത്. ഇതിനു പ്രധാന കാരണം മികച്ച അന്താരാഷ്ട്ര വിദ്യാഭ്യാസം ഇംഗ്ലണ്ടിൽ താങ്ങാനാകാവുന്ന തുകയിൽ ലഭിക്കും എന്നതാണ്. ഇവിടുത്തെ പല യൂണിവേഴ്സിറ്റികളും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി നല്ല പ്രോഗ്രാമുകൾ നല്കുന്നുമുണ്ട്. ഇത് കൂടാതെ കുറഞ്ഞ തുകയിൽ പഠിക്കുവാനായി ഗവൺമെന്‍റ് സ്കോളർഷിപ്പുകളും ലഭ്യമാണ്. ഗുണമേന്മയുള്ള വിഭ്യാഭ്യാസമാണ് യുകെയുടെ പ്രത്യേകത.

uk student life

എളുപ്പത്തിലുള്ള അഡ്മിഷനും വിസ നടപടികളും

യുകെയെ പ്രിയപ്പെട്ട രാജ്യമാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് ഇവിടുത്തെ എളുപ്പത്തിലുള്ള വിസ നടപടികൾക്കും അഡ്മിഷനുമാണ്. യുഎസ്, കാനഡ,ഓസ്ട്രേലിയ, ന്യൂ സീലാൻഡ് തുടങ്ങിയ പല രാജ്യങ്ങൾക്കും വളരെ സങ്കീർണ്ണമായ അഡ്മിഷൻ നടപടിക്രമങ്ങളും വിസ പ്രക്രിയകളുമാണുള്ളത്.മിക്ക രാജ്യങ്ങളുടം വിദ്യാർത്ഥിയുടെ അല്ലെങ്കിൽ അപേക്ഷകന്റെ ഐഇഎൽടിഎസ് സ്കോർ നോക്കുമ്പോൾ യുകെയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വലിയ ഐഇഎൽടിഎസ് സ്കോർ ആവശ്യമായി വരില്ല. വെറും 5.5 സ്കോർ ഉണ്ടെങ്കിൽ പോലും നിങ്ങൾക്ക് അഡ്മിഷൻ ലഭിക്കും. ചിലയിടങ്ങളിലാവട്ടെ, നിങ്ങളുടെ പ്ലസ് ടു ഇംഗ്ലീഷ് മാർക്ക് നോക്കി ഐഇഎൽടിഎസ് ഇല്ലാതെ തന്നെ അഡ്മിഷൻ ലഭിക്കുകയും ചെയ്യും.

മികച്ച ജീവിതനിലവാരം

ഗുണമേന്മയുള്ള ജീവിതമാണ് യുകെ വാഗ്ദാനം ചെയ്യുന്നത്. ചരിത്രപ്രമായും സാംസ്കാരികരമായം ഉയർന്നു നിൽക്കുന്നവയാണ് ഇവിടുത്തെ മിക്ക നഗരങ്ങളും. പുതിയ ആളുകളെ പരിചയപ്പെടുക, ഷോപ്പിങ് , ഭക്ഷണ ഓപ്ഷനുകൾ, വിനോദത്തിനുള്ള കാര്യങ്ങള്ഡ , മേളകൾ എന്നിങ്ങനെ ഇവിടുത്തെ ജീവിതം ഊർജസ്വലമായി നിർത്തുന്ന നിരവധി കാര്യങ്ങളുണ്ട്. ലണ്ടൻ, മാഞ്ചസ്റ്റർ, എഡിൻബർഗ് തുടങ്ങിയ സ്ഥലങ്ങൾ ആണ് യുകെയിൽ ഏറ്റവും പ്രസിദ്ധമായിട്ടുള്ളവ.

life in uk

സുരക്ഷ

പുതിയ ഒരു സ്ഥലത്തേയ്ക്ക് മാറുമ്പോൾ, അല്ലെങ്കിൽ പഠിക്കാനായി തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും പ്രധാന്യം കൊടുക്കുന്ന കാര്യങ്ങളിലൊന്ന് അവിടുത്തെ സുരക്ഷയാണ്. മറ്റെന്തെല്ലാം സൗകര്യങ്ങളുണ്ടെന്ന് പറഞ്ഞാലും സുരക്ഷിതമല്ലാത്ത ഒരിടത്തേയ്ക്ക് ആരും പോകില്ല. ഇവിടെയാണ് യുകെ വ്യത്യസ്തമാകുന്നത്. പല നഗരങ്ങളും സുരക്ഷിതമായ ജീവിതം വാഗ്ദാനം ചെയ്യുന്നു. ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനവും യുകെയുടെ മറ്റൊരു പ്രത്യേകതയാണ്.

മികച്ച ആരോഗ്യ സംവിധാനം

യുകെയുടെ മറ്റൊരു പ്രത്യേകത അവരുടെ ആരോഗ്യ സംവിധാനമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒന്നായ ഇത് നാഷണൽ ഹെൽത്ത് സർവീസ് എന്നും അറിയപ്പെടുന്നു. സാർവത്രിക ആരോഗ്യ പരിരക്ഷാ സംവിധാനമായ ഇതിൽ ഇവിടെ വസിക്കുന്ന, ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ള എല്ലാവർക്കും ഇത് പ്രയോജനപ്പെടുത്താം.

job in uk

രാത്രി ജീവിതം

രാത്രി ജീവിതത്തിന് മുൻപത്തേക്കാൾ വലിയ പ്രാധാന്യം ഇപ്പോഴുണ്ട്. പകൽ സമയത്തെ പഠനവും ജോലിയും കഴിഞ്ഞ് ഒന്ന് റിലാക്സ് ആകുവാനായി രാത്രിജീവിതം സഹായിക്കും. പബ്ബുകൾ, ബാറുകൾ, കോമ‍ി ക്ലബുകൾ, തുടങ്ങിയവയെല്ലാം ഇവിടുത്തെ രാത്രി ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളാണ്.

യാത്രകൾ

യുകെയിലെത്തിയാൽ നിങ്ങൾക്കുള്ള മറ്റൊരു മെച്ചം യാത്രകളാണ്. നിങ്ങൾക്ക് സാധുതയുള്ള യുകെ വിസ ഉണ്ടെങ്കിൽ, ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 25 രാജ്യങ്ങളോളം സന്ദർശിക്കുവാൻ കഴിയും. സെർബിയ, ഫിലിപ്പൈൻസ്, മോണ്ടമെഗ്രോ, നോർത്ത് മാർസിഡോണിയ, റിപ്പബ്ലിക് ഓഫ് അയർലൻഡ്, ജോർജിയ, അൽബേനിയ,സിംഗപ്പൂർ, പെറു, ബഹാമാസ് , മെക്സിക്കോ തുടങ്ങിയവ ഈ രാജ്യങ്ങളിൽ ചിലതു മാത്രമാണ്.

travel in uk

ജോലി സാധ്യതകൾ

ജോലി സാധ്യതകളുടെ നാടാണ് യുകെ. ഏതു തരത്തിലുള്ള ജോലികൾ ചെയ്യുവാനും ഇവിടെയെത്തിയാൽ ആളുകൾ സന്നദ്ധരാണ് എന്നതു മാത്രമല്ല, ഇഷ്ടം പോലെ അവസരങ്ങളും ഇവിടെയുണ്ട്. വ്യവസായങ്ങളും സാങ്കേതിക വിദ്യകളും വളരുന്നതിനൊപ്പം തന്നെ ജോലിക്കുള്ള സാഹചര്യങ്ങളും കൂടുന്നു. ചെയ്യുന്ന ജോലിക്ക് മികച്ച ശമ്പളം, അവധിയും മറ്റു ആനുകൂല്യങ്ങളും തുടങ്ങിയ കാര്യങ്ങളും ഇവിടെ ലഭിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+