ഹിമാചല്‍ പ്രദേശിലെ കുളുവിനു സമീപം സ്ഥിതി ചെയ്യുന്ന മലാന സഞ്ചാരികള്‍ക്ക് എന്നും അത്ഭുതവും ആശ്ചര്യവും ഒളിപ്പിച്ചുവച്ചിട്ടുള്ള സ്ഥലമാണ്.
പുരാതനമായ ഈ കൊച്ചുഗ്രാമം നിഗൂഢതകളുടെയും രഹസ്യങ്ങളുടെയും കേന്ദ്രമാണ്. മഞ്ഞുപുതച്ച മലനിരകളാല്‍ ചുറ്റപ്പെട്ട ഇവിടം സമുദ്രനിരപ്പില്‍ നിന്നും 9,500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
മലാനയെക്കുറിച്ച് പുറംലോകത്തിനറിയാത്ത കാര്യങ്ങള്‍ നോക്കാം.
മലാന ക്രീം
മലാനയിലെത്തുമ്പോള്‍ ഒരു ചെറിയ കുട്ടി മലാനാ ക്രീമിനായി നിങ്ങളെ ക്ഷണിച്ചാലും അതിലത്ര അത്ഭുതപ്പടാനില്ല. അത്രയും സാധാരണമാണ് ഇവിടെ ഇത്തരം വ്യാപാരങ്ങള്‍.
ലോകത്തിലെ പഴക്കംചെന്ന ജനാധിപത്യം
ഹക്കിമ എന്നറിയപ്പെടുന്ന വില്ലേജ് കൗണ്‍സിലാണ് ഗ്രാമത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഹയര്‍ കോര്‍ട്ടും എന്നും ലോവര്‍ കോര്‍ട്ട് എന്നും ഇത് വിഭജിക്കപ്പെട്ടിരിക്കുന്നു.
കൂടാതെ വ്യത്യസ്തമായ ഒരു നിയമവ്യവസ്ഥയും ഇവര്‍ക്കുണ്ട്.
PC: Travelling Slacker
സ്പര്‍ശനേ പാപം
അവരുടെ ഭാഷയായ കനാശിയും അവരുടെ ക്ഷേത്രങ്ങളും ഇതുപോലെ തന്നെ പവിത്രമായാണ് അവര്‍ കണക്കാക്കുന്നത്. എന്നാല്‍ ഇത്തരം ആചാരങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇവര്‍ നല്ല ആളുകളാണ്.
അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പിന്‍മുറക്കാര്‍
ആടിനെകൊന്ന് പരിഹരിക്കുന്ന പ്രശ്‌നങ്ങള്‍
രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തിന് വളരെ വിചിത്രമായ രീതിയില്‍ ഇവിടെ പരിഹാരം കാണും.
ഇത്തരം അവസരങ്ങളില്‍ രണ്ടുു കുഞ്ഞാടുകളുടെ മുന്‍കാലുകളിലൊന്ന് അരയിഞ്ച് നീളത്തില്‍ മുറിച്ച് വിഷംകൊണ്ട് പൊതിഞ്ഞ് കെട്ടിവെക്കും. ഓരോ ആടിനെയും ഒരോ വിഭാഗക്കാര്‍ക്ക് നല്കും. പിന്നീട് ഏത് ആടിന്റെ ജീവനാണോ ആദ്യം പോകുന്നത്, ആ വിഭാഗക്കാര്‍ തോറ്റതായി പ്രഖ്യാപിക്കും.
അവസാനമില്ലാത്ത വിലക്കുകള്‍
പോലീസിന്റെ ഇടപെടലുകള്‍ ഇവരുടെ വ്യവസ്ഥ അനുവദിക്കുന്നില്ല. ഗ്രാമത്തില്‍ ആരെങ്കിലും പോലീസിന്റെ സഹായം തേടിയാല്‍ വില്ലേജ് കൗണ്‍സിലിന് ആയിരം രൂപ പിഴയായി അടയക്കേണ്ടി വരും.
കര്‍ശനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും
കൗമാരപ്രായത്തില്‍ തന്നെ ഇവിടെ വിവാഹം ഉറപ്പിക്കുന്നു. പിന്നീട് ഭത്താവിന്റെ പുറകെ ഭാര്യ ഓടുന്നതും വിവാഹ രാത്രിയില്‍ ഭര്‍തൃപിതാവ് ടോര്‍ച്ചുമായി നില്‍ക്കുന്നതുമെല്ലാം ഇവിടുത്തെ ആചാരങ്ങളുടെ ഭാഗമാണ്.
ഭര്‍ത്താവിന് ഒന്നിലധികം വിവാഹം കഴിക്കാന്‍ ഇവിടെ അനുവാദമുണ്ട്. എന്തെങ്കിലും കാരണത്താല്‍ ഭാര്യ ബന്ധം വേര്‍പെടുത്തിയാല്‍ അവരെ സാമ്പത്തികമായി സഹായിക്കാന്‍ ഭര്‍ത്താവിന് ഉത്തരവാദിത്വമുണ്ട്.



Click it and Unblock the Notifications













