Search
  • Follow NativePlanet
Share
» »മണാലി വഴി ലേയിലേക്ക് ട്രെയിനോടും! ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽറൂട്ട് കാത്തിരിപ്പ് നീളില്ല!

മണാലി വഴി ലേയിലേക്ക് ട്രെയിനോടും! ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽറൂട്ട് കാത്തിരിപ്പ് നീളില്ല!

Bilaspur-Manali-Leh Rail Project: മഞ്ഞ് മരുഭൂമിയും ഹിമാലയൻ കൊടുമുടികളുടെ കാഴ്ചകളും തടാകങ്ങളും ചേരുന്ന ലഡാക്കിലൂടെ ട്രെയിനിലൊരു യാത്ര പോയാലോ? എത്ര നടക്കാത്ത സ്വപ്നമെന്നല്ലേ മനസ്സിലോര്‍ക്കുന്നത്. എന്നാൽ ഇങ്ങനെയൊരു യാത്രയ്ക്ക് ഒരുപാട് വർഷമൊന്നും കാത്തിരിക്കേണ്ടി വരില്ല. ബിലാസ്പൂർ-മണാലി-ലേ റെയിൽ പ്രോജക്ട് സർവേ പൂർത്തിയായിക്കഴിഞ്ഞതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ജംയാങ് സേറിംഗ് നംഗ്യാലിന്റെ ലഡാക്കിൽ റെയിൽവേയുടെ നിർമ്മാണം സർക്കാർ ആരംഭിച്ചിട്ടുണ്ടോ വിശദാംശങ്ങളും അതിന്റെ നിലവിലെ അവസ്ഥയും അന്വേഷിച്ചുള്ള ചോദ്യത്തിനാണ് ഹിമാചൽ പ്രദേശിനെയും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനെയും ബന്ധിപ്പിക്കുന്ന
ബിലാസ്പൂർ-മണാലി-ലേ റെയിൽ പ്രോജക്ട് സർവേ പൂർത്തിയായെന്നും വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞെന്നും മന്ത്രി മറുപടി നല്കിയത്.

Bilaspur-Manali-Leh Rail Project

489 കിലോമീറ്റർ ദൂരം വരുന്ന ബിലാസ്പൂർ-മണാലി-ലേ റെയിൽ പാതയ്ക്ക് 99,201.40 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന നിർമ്മാണ ചെലവ്. 2557.96 ഹെക്ടർ ഭൂമി ആവശ്യമായി വരുന്ന പദ്ധതിയിൽ ആകെ 40 റെയില്‍വേ സ്റ്റേഷനുകളാണുള്ളത്. 62 ടണലുകളിലായി ആകെ 270 കിലോമീറ്റർ ദൂരം തുരങ്കങ്ങൾ വഴിയാണ് കടന്നുപോകുന്നത്. 2 പ്രധാന പാലങ്ങൾ, 114 വലിയ പാലങ്ങൾ, 90 ചെറിയ പാലങ്ങള്, 37 മേൽപ്പാലങ്ങൾ., 54 അടിപ്പാലങ്ങൾ എന്നിവയാണ് ഈ റെയില്‍ പാതയ്ക്കുണ്ടായിരിക്കുക.

ബേരിയിൽ നിന്നാരംഭിക്കുന്ന പാത സുന്ദർനഗർ, മാണ്ഡി, മണാലി തുടങ്ങിയ പ്രധാന പട്ടണങ്ങളിലൂടെ കടന്നുപോയി സിസ്സു, ഡാർച്ച കീലോങ്, സർച്ചു, പാങ്, റംത്സെ, ഉപ്ഷി, ഖരു, ഒപ്പം ഹിമാചലിലെ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിച്ച് ലേ ടെർമിനസിൽ അവസാനിക്കുന്ന വിധത്തിലാണ് നിർമ്മിക്കുന്നത്.

Bilaspur-Manali-Leh Rail Project Route

പണി പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാതയായി ഇത് മാറും. സമുദ്രനിരപ്പിൽ നിന്നും 5360 മീറ്റർ ഉയരത്തിലൂടെയാവും ഈ പാത കടന്നുപോകുന്നത്. ഇതോടെ ചൈനയിലെ ക്വിങ്ഹായ്-ടിബറ്റ് റെയിൽവേയെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ലൈൻ ആയി ബിലാസ്പൂർ-മണാലി-ലേ റെയിൽ മാറും.

ഉയർന്ന പർവ്വത നിരകളിലൂടെ, കനത്ത കാലാവസ്ഥയിൽ നിർമ്മിക്കേണ്ടി വരുന്ന പാത റെയിൽവേയുടെ ജമ്മു-ബാരാമുള്ള പ്രോജക്ടിനു ശേഷം ഏറ്റവും വെല്ലുവിളി നിറഞ്ഞ നിർമ്മാണം കൂടിയായാണ് കണക്കാക്കുന്നത്. തുരങ്കങ്ങളുടെയും പാലങ്ങളുടെയും എണ്ണം, പ്രദേശത്തെ കനത്ത തണുപ്പ്, എന്നിവയും വെല്ലുവിളിയുയർത്തും. ഫേസ് സീറോയിൽ തുടങ്ങി ഫേസ് അഞ്ച് വരെ ആറ് ഘട്ടങ്ങളിലായാണ് റെയിൽവേ ലൈൻ നിർമ്മിക്കുക.

ഇന്ത്യൻ റെയിൽവേയുടെ തന്നെ ചരിത്രത്തിലാദ്യമായി ടണലിനുള്ളിൽ നിർമ്മിക്കുന്ന ആദ്യ റെയില്‍വേ സ്റ്റേഷനും ഈ പാതയിലായിരിക്കും. ഹിമാചൽ പ്രദേശിലെ കീലോങ്ങിലാണ് രാജ്യത്തെ ആദ്യ ടണൽ റെയില്‍വേ സ്റ്റേഷൻ വരുന്നത്. ബിലാസ്പൂർ-മണാലി-ലേ റെയിൽ പാത വരുന്നതോടെ ഡൽഹിയിൽ നിന്നും ലേയിലേക്കുള്ള യാത്ര സമയം നേർ പകുതിയായി കുറയുമെന്നും കണക്കുകൾ പറയുന്നു.

മാർച്ച് 2012 ൽ ആണ് റെയിൽവേ മന്ത്രാലയം പദ്ധതി ആസൂത്രണ കമ്മീഷൻറെ അനുമതിക്കായി സമർപ്പിച്ചത്. നിലവിൽ 2023 ജൂലൈയിൽ ബിലാസ്പൂർ-ലേ റെയിൽ ലൈൻ ഫൈനൽ സർവേയും വിശദമായ പ്രോജക്ട് റിപ്പോർട്ടും പൂർത്തിയാക്കി. നിർമ്മാണം പൂർത്തീകരിക്കാനുള്ള അവസാന തിയതി ഇനിയും നല്‍കിയിട്ടില്ല. ദേശീയ പ്രാധാന്യമുള്ള പദ്ധതിയിലുൾപ്പെടുത്തിയാണ് നിർമ്മാണം നടക്കുക.

ഹിമാൽ പ്രദേശിന്‍റെ സാമ്പത്തിക സാമൂഹ്യ മേഖലകളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുവാന്‍ കഴിയുന്നതാണ് ഈ പാതയെന്നാണ് കരുതുന്നത്.സംസ്ഥാനത്തെ വ്യവസായം, ടൂറിസം, ചെറുകിട-വൻകിട ബിസിനസുകൾ, വ്യാപാരം തുടങ്ങിയ മേഖലകളിൽ വളർച്ചയും പ്രതീക്ഷിക്കുന്നുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+