ആര്‍ത്തലച്ചുകുത്തിയൊഴുകുന്ന ഒരു വെള്ളച്ചാട്ടം... അകലെ നിൽക്കുമ്പോൾ തന്നെ കേൾക്കാം അതിന്‍റെ ഹുങ്കാര സ്വരം. കാടുകയറി അതിന്‍റെ അടുത്തുചെന്നാലോ, ഇത്രയും മനോഹരമായ മറ്റൊരു വെള്ളച്ചാട്ടം കണ്ടിട്ടുണ്ടോ എന്നു പോലും തോന്നിപ്പോകും. കാര്യങ്ങളിങ്ങനെയാണെങ്കിലും സാധാരണ വെള്ളച്ചാട്ടങ്ങളില്‍ കാണുന്ന പോലുള്ള തിരക്കോ ആൾക്കൂട്ടമോ ഒന്നും ഇവിടെ കാണാനില്ല. പറഞ്ഞു വരുന്നത് കോഴിക്കോട് ജില്ലയിലെ ഒരു വെള്ളച്ചാട്ടത്തെക്കുറിച്ചാണ്. ഉരക്കുഴി വെള്ളച്ചാട്ടം. കാടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം കാഴ്ചയിൽ പകരംവയ്ക്കാനില്ലാത്ത ഒരിടമാണ്.
കണ്ടിരിക്കേണ്ട വെള്ളച്ചാട്ടങ്ങളിലൊന്ന് എന്നു പറയുവാന്‍ സാധിക്കില്ലെങ്കിലും കോഴിക്കോട് ജില്ലയിൽ കക്കയത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഉരക്കുഴി വെള്ളച്ചാട്ടം പച്ചപ്പും ഭംഗിയും വന്യതയുമെല്ലാം ചേർന്നൊരു സാഹസിക യാത്രാനുഭവം നല്കുന്ന സ്ഥലമാണ്. ആകാശം പോലും മറക്കുന്ന വിധത്തിൽ ഭീമാകാരങ്ങളായ മരങ്ങൾ നിറഞ്ഞ കാടിനു നടുവിലാണ് ഉരക്കുഴി വെള്ളച്ചാട്ടമുള്ളത്. കക്കയം അണക്കെട്ടിനോട് ചേർന്നാണ് ഈ വെള്ളച്ചാട്ടമുള്ളlz അടുത്തായിരുന്നിട്ടു കൂടി വളരെ കുറച്ചാളുകളാണ് ഇവിടം സന്ദർശിക്കുന്നത്.

കേരളത്തിലെ ഏറ്റവും അപകടകാരിയായ വെള്ളച്ചാട്ടം
പാറക്കൂട്ടങ്ങളായും ഇടതൂർന്ന വനത്താലും ചുറ്റപ്പെട്ടു കിടക്കുന്ന ഉരക്കുഴി വെള്ളച്ചാട്ടം അത്രയെളുപ്പത്തിൽ എത്തിപ്പെടുവാൻ സാധിക്കുന്ന ഒരിടമല്ല. കേരളത്തിലെ ഏറ്റവും അപകടകാരിയായ വെള്ളച്ചാട്ടം എന്നാണ് ഇവിടം അറിയപ്പെടുന്നത്. അതിനു കാരണം ഈ വനമോ ഇവിടുത്തെ പാറക്കൂട്ടങ്ങളോ അല്ല! മറിച്ച് പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴേക്ക് കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടത്തിൽ പെട്ടുപോയാൽ ജീവനോടെയോ അല്ലാതെയോ പിന്നെയൊരു മടങ്ങിവരവില്ല എന്നതാണ്. വെള്ളച്ചാട്ടത്തിൽ വീണാൽ തിരച്ചിൽ പോലും ഇല്ലാത്ത, സാധ്യമാകാത്ത ഒരു വെള്ളച്ചാട്ടമാണ് ഉരക്കുഴി വെള്ളച്ചാട്ടം.

PC: Kerala Tourism
കാലങ്ങളായി വെള്ളം കുത്തിയൊലിച്ച് വീണ് വെള്ളച്ചാട്ടം പോകുന്ന വഴികളിലെ പാറക്കല്ലുകളിൽ നിറയെ ഉരലുപോലെ കുഴിയുള്ള കുഴികളാണ്. ഇതിനകത്തേയ്ക്ക് വീണാൽ പിന്നെ ആർക്കും അവരെ രക്ഷപെടുത്തുവാൻ സാധ്യമല്ല. ഉരലുപോലുള്ള കുഴികളുള്ളതുകൊണ്ടാണ് ഉരക്കുഴി വെള്ളച്ചാട്ടം എന്നും ഉരൽക്കുഴി വെള്ളച്ചാട്ടം എന്നും ഇതറിയപ്പെടുന്നത്.
വെള്ളച്ചാട്ടത്തിനു അടുത്തേയ്ക്ക് എത്തിച്ചേരുവാൻ സാധിക്കാത്ത വിധത്തിൽ പാറക്കെട്ടുകൾ ചുറ്റിലും നിൽക്കുന്നുണ്ട്. എന്നാൽ വെള്ളച്ചാട്ടത്തിന്‍റെ ഭംഗി ആസ്വദിക്കുനാൻ പാറക്കെട്ടുകള്‍ ഒരു തടസ്സമാവില്ല. വെള്ളച്ചാട്ടത്തോട് ചേർന്ന് ഒരു പാലമുണ്ട്. ഇതിൽ കയറി നിന്ന് വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച കാണാം. കക്കയം ഡാമും പരിസരവും കാണുവാൻ യാത്ര പ്ലാന്‍ ചെയ്യുമ്പോൾ ഉരക്കുഴി വെള്ളച്ചാട്ടം കൂടി യാത്രയിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കാം.

PC:Kerala Tourism
ഉരക്കുഴി വെള്ളച്ചാട്ടത്തിൽ എത്തുവാൻ
കക്കയം ഡാമിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരം കാട്ടിലൂടെ സഞ്ചരിച്ചു വേണം ഉരക്കുഴി വെള്ളച്ചാട്ടത്തിൽ എത്തുവാൻ. വെള്ളച്ചാട്ടം തുടങ്ങുന്ന സ്ഥലത്താണ് നിങ്ങളെത്തുക. കോഴിക്കോട് നിന്നും ബാലുശ്ശേറി റൂട്ടിൽ 64.6 കിലോമീറ്റർ ദൂരത്തിലാണ് ഉരക്കുഴി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കക്കയം ഡാം സൈറ്റിൽ നിന്നും ഇവിടേക്ക് വനത്തിനുള്ളിലൂടെ നടന്നു വരാം. വൈകുന്നേരം 5.00 മണി വരെ മാത്രമേ ഇവിടേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











