വഞ്ചിനാട് എക്സ്പ്രസ്..ദിവസവും ആയിരക്കണക്കിന് സഞ്ചാരികൾക്ക് ആശ്രയമാകുന്ന കേരളത്തിലെ ഏറ്റവും തിരക്കേറിയ ട്രെയിൻ സര്‍വീസുകളിലൊന്ന്. തലസ്ഥാനമായ തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിൽ പ്രതിദിന സർവീസ് നടത്തുന്ന തിരുവനന്തപുരം ഡിവിഷന് കീഴിൽ പ്രവർത്തിക്കുന്ന ഇന്‍ർസിറ്റി എക്സ്പ്രസ് ആയ വഞ്ചിനാട് ഇല്ലാത്ത ഒരു ദിവസം ആലോചിക്കാൻ പോലും യാത്രക്കാർക്ക് സാധിക്കില്ല.
ഒരുകാലത്ത് കേരളത്തിലെ ഏറ്റവും വേഗത കൂടിയ ട്രെയിൻ സർവീസുകളിലൊന്നായിരുന്നു വഞ്ചിനാട്. പഴയ തിരുവിതാംകൂറിന്‍റെ ഭാഗമായിരുന്ന പല പ്രദേശങ്ങളിലൂടെയും സഞ്ചരിക്കുന്ന ട്രെയിനിന് തിരുവിതാംകൂറിന്‍റെ മറ്റൊര പേരായ വഞ്ചിനാടിനേക്കാൾ മറ്റെന്താണ് കൂടുതൽ യോജിക്കുകയല്ലേ.. 1985 ല് ആരംഭിച്ച വഞ്ചിനാട് ഇന്നും വിജയകരമായി സർവീസ് തുടരുന്ന ട്രെയിൻ കൂടിയാണ്.

PC:Yash Bhardwaj/Unsplash
എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തിനും തിരികെ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തിനും എല്ലാ ദിവസവും വഞ്ചിനാട് എക്സ്പ്രസ് 16303/ 16304 സർവീസ് നടത്തുന്നു. എസി ചെയർ കാറും ഒരു റിസർവ്ഡ് സെക്കൻഡ് സിറ്റിംഗ് കോച്ചും ബാക്കി ജനറൽ കംപാർട്മെന്‍റുകളും ആണ് ട്രെയിനിനുള്ളത്. കോച്ചുകളുടെ ലഭ്യതയനസരിച്ച് 19 അല്ലെങ്കിൽ 20 കോച്ചുകൾ ഉണ്ട്.
എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് 16303
എറണാകുളം ജംങ്ഷന്‍ റെയിൽവേ സ്റ്റേഷനിൽ നിന്നും എല്ലാ ദിവസവും രാവിലെ 5.05 ന് ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ 04 മണിക്കൂർ 55 മിനിറ്റ് സഞ്ചരിച്ച് 10.00 മണിക്ക് തിരുവനന്തപുരം സെൻട്രൽ വിമാനത്താവളത്തിൽ എത്തുന്നു . . ജനറൽ സിറ്റിങ്ങിൽ 85 രൂപയുംസെക്കന്‍ഡ് സിറ്റിങ്ങിന് 100 രൂപയും എസി ചെയർ കാറിന് 365 രൂപയുമാണ് നിരക്ക് ആണ്. 220 കിലോമീറ്ററാണ് ട്രെയിൻ ആകെ സഞ്ചരിക്കുന്നത്.
വഞ്ചിനാട് എക്സ്പ്രസ് 16303 സ്റ്റോപ്പുകൾ
എറണാകുളം ജംങ്ഷൻ- 05:05
തൃപ്പൂണിത്തുറ- 05:25
മുളന്തുരുത്തി - 05:36
പിറവം റോഡ് - 05:47
കോട്ടയം - 06:25
ചങ്ങനാശ്ശേരി - 06:45
തിരുവല്ല - 06:55
ചെങ്ങന്നൂർ - 07:06
മാവേലിക്കര - 07:18
കായങ്കുളം - 07:30
കരുനാഗപ്പള്ളി - 07:46
ശാസ്താംകോട്ട - 07:57
കൊല്ലം - 08:23
പരവൂർ - 08:36
വർക്കല ശിവഗിരി - 08:50
കടകാവൂർ - 09:01
ചിറയങ്കീഴ് - 09:06
കഴക്കൂട്ടം - 09:20
തിരുവനന്തപുരം സെൻട്രൽ - 10:00.
തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ് 16304
തിരുവനന്തപുരത്തു നിന്നും വൈകിട്ട് 5.45 ന് പുറപ്പെടുന്ന എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് 05 മണിക്കൂർ 10 മിനിറ്റ് യാത്ര ചെയ്ത് രാത്രി 10.55 ന് എറണാകുളം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും.
വഞ്ചിനാട് എക്സ്പ്രസ് 16304 സ്റ്റോപ്പുകള്‍
തിരുവനന്തപുരം സെൻട്രൽ - 17:45
കഴക്കൂട്ടം - 18:00
ചിറയങ്കീഴ് - 18:12
കടകാവൂർ - 18:18
വർക്കല ശിവഗിരി - 18:31
പരവൂർ - 18:43
കൊല്ലം - 19:00
ശാസ്താംകോട്ട - 19:20
കരുനാഗപ്പള്ളി - 19:30
കായങ്കുളം - 19:30
മാവേലിക്കര - 20:05
ചെങ്ങന്നൂർ - 20:18
തിരുവല്ല - 20:28
ചങ്ങനാശ്ശേരി - 20:38
കോട്ടയം - 21:10
പിറവം റോഡ് - 21:40
മുളന്തുരുത്തി - 21:53
തൃപ്പൂണിത്തുറ - 22:10
എറണാകുളം ജംങ്ഷൻ - 22:55
എന്നിങ്ങനെയാണ് സമയക്രമം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













