ഇന്ത്യയിലെ ട്രെയിൻ യാത്രകളെ കൂടുതൽ ജനകീയമാക്കിയ, വരുമാനത്തിലും യാത്രാ ആവശ്യകതയിലും മുന്നിൽ നിൽക്കുന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ സർവീസുകൾക്ക് പുതിയൊരു അംഗീകാരം കൂട എത്തിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൃത്യത പാലിക്കുന്ന ട്രെയിൻ സർവീസായി വന്ദേ ഭാരത് നേട്ടം കരസ്ഥമാക്കി. റെയിൽവേ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ റെയിൽയാത്രി പ്ലാറ്റ്‌ഫോമിലെ ഡാറ്റയെ അടിസ്ഥാനമാക്കി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇതുള്ളത്.
2024-ൽ രാജ്യത്തുടനീളമുള്ള പാസഞ്ചർ ട്രെയിനുകളുടെ വൈകലിൽ 8 ശതമാനം കുറവ് വന്നെന്നും റിപ്പോർട്ട് പറയുന്നു. വന്ദേ ഭാരതിന് മാത്രമല്ല, ഇന്ത്യൻ റെയിൽവേയ്ക്ക് അഭിമാനിക്കാവുന്ന, യാത്രക്കാർക്കും സന്തോഷിക്കാൻ വകുപ്പുള്ള കണക്കിൽ ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ നെറ്റ്‌വർക്കിലെ ശരാശരി കാലതാമസം 18 മിനിറ്റായി കുറഞ്ഞു. 2023 ൽ ഇത് 20 മിനിറ്റ് ആയിരുന്നു.

ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും കൃത്യത പാലിക്കുന്ന സർവീസായി വന്ദേ ഭാരത് സർവീസ് മുന്നിലെത്തി. എന്നാൽ ്റെ ശരാശരി കാലതാമസം കഴിഞ്ഞ വർഷത്തേക്കാൾ 21 ശതമാനം വർദ്ധിച്ചതായും റിപ്പോർട്ട് പറയുന്നു, കഴിഞ്ഞ വർഷം ട്രെയിനിന് ശരാശരി 17 മിനിറ്റ് കാലതാമസം ഉണ്ടായിരുന്നു, 2024 ൽ ശരാശരി 8 മിനിറ്റ് വൈകി.
ട്രെയിനുകൾ വൈകുന്ന സമയം കുറഞ്ഞതോടെ യാത്രക്കാർക്കും അതിൽ നിന്ന് പ്രയോജനം ലഭിച്ചു. കൃത്യസമയത്ത് യാത്രകള് പൂർത്തിയാക്കാം എന്നതും സമയം നഷ്ടപ്പെടുത്തേണ്ടി വരില്ല എനന്തുമാണ് പ്രധാന മെച്ചം. ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ ട്രെയിനുകളാണ് സമയത്തിൽ കൂടുതല്‍ കൃത്യത പാലിക്കുന്നത്, കഴിഞ് വർഷം ട്രെയിനുകളുടെ വൈകൽ 16 ശതമാനം മുതൽ 32 ശതമാനം വരെ ശ്രദ്ധയേമായ കുറവും ഇവിടെ രേഖപ്പെടുത്തി,
അതേസമയം, ശരാശരി 48 മിനിറ്റ് വൈകൽ രേഖപ്പെടുത്തിയ പശ്ചിമ ബംഗാളിൽ ശരാശരി കാലതാമസത്തിൽ 16 ശതമാനം വർധനയുണ്ടായി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ട്രെയിൻ വൈകൽ കൂടി. ഒഡീഷയിൽ ട്രെയിൻ കാലതാമസം ശരാശരി 5 ശതമാനവും തമിഴ്‌നാട്ടിൽ 4 ശതമാനവും കേരളത്തിൽ 3 ശതമാനവും അസമിൽ 2 ശതമാനവും വർധിച്ചു.
സംസ്ഥാനമനുസരിച്ച് ട്രെയിൻ വൈകുന്നതിലെ ശരാശരി നോക്കിയാൽ ഏറ്റവും കുറഞ്ഞ താമസം ഗുജറാത്തിൽ 10 മിനിറ്റിലും തമിഴ്‌നാട്ടിൽ 14 മിനിറ്റിലും ഡൽഹിയിലും (14 മിനിറ്റ്) പഞ്ചാബിലും 15 മിനിറ്റിലും ആണ്.
ഗോവ (41 മിനിറ്റ്), ഒഡീഷ (35 മിനിറ്റ്), തെലങ്കാന (35 മിനിറ്റ്), ഉത്തർപ്രദേശ് (23 മിനിറ്റ്), ഛത്തീസ്ഗഡ് (22 മിനിറ്റ്) എന്നിവിടങ്ങളിലാണ് സംസ്ഥാനങ്ങളുടെ ഏറ്റവും ഉയർന്ന ശരാശരി വൈകൽ രേഖപ്പെടുത്തിയത്.
കൂടാതെ, മെയിൽ, എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകൾ കഴിഞ്ഞ വർഷം ശരാശരി 39 മിനിറ്റ് വൈകിയെന്നും റെയിൽയാത്രി റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2024-ൽ ഇൻ്റർസിറ്റി ട്രെയിൻ യാത്രക്കാർ സമയനിഷ്ഠയിൽ ഏകദേശം 8 ശതമാനം പുരോഗതി കൈവരിച്ചു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












