വേളാങ്കണ്ണി തിരുന്നാൾ 2024: ഈ വര്‍ഷത്തെ വേളാങ്കണ്ണി തിരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഈ സമയത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായാണ് ഗോവയിലെ വാസ്കോഡ ഗാമ റെയിൽവേ സ്റ്റേഷനിൽ നിന്നും വേളാങ്കണ്ണിയിലേക്ക് ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിൻ സര്‍വീസ് നടത്തുക.
വാസ്കോഡ ഗാമ, മഡ്ഗാവ്, ഹുബ്ബള്ളി, ദാവന്‍ഗരെ, തുംകൂർ, എസംഎംവിടി ബെംഗളുരു,സേലം, നാമക്കൽ, തഞ്ചാവൂര്‍, നാഗപട്ടിണം വഴി തിരഞ്ഞടുത്ത ദിവസങ്ങളിലാണ് വാസ്കോ ഡ ഗാമ- വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ സര്‍വീസ് നടത്തുക. ഗോവ, കർണ്ണാടക, തമിഴ്നാട് എന്നീ മൂന്നു സംസ്ഥാനങ്ങൾ വഴി വരുന്ന ട്രെയിൻ കൂടുതൽ യാത്രക്കാർക്ക് പ്രയോജനപ്പെടും.

വാസ്കോ ഡ ഗാമ- വേളാങ്കണ്ണി സ്പെഷ്യൽ 07361
ട്രെയിൻ നമ്പർ 07361 വാസ്കോ ഡ ഗാമ- വേളാങ്കണ്ണി ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിൻ മൂന്ന് സർവീസുകളാണ് വേളാങ്കണ്ണി തിരുന്നാൾ സമയത്ത് നടത്തുക. ഓഗസ്റ്റ് 27 ചൊവ്വാഴ്ച, സെപ്റ്റംബർ 2 തിങ്കളാഴ്ച, സെപ്റ്റംബർ 6 വെള്ളിയാഴ്ച എന്നിവയാണ് തിയതികൾ. ഈ ദിവസങ്ങളിൽ രാത്രി 9.55 ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം പുലർച്ചെ 1.10 ന് വേളാങ്കണ്ണിയിൽ എത്തും. 27 മണിക്കൂർ 35 മിനിറ്റാണ് യാത്ര. സ്ലീപ്പർ ക്ലാസിന് 730 രൂപ, എസി ത്രി ടയറിന് 1860 രൂപ , എസി 2 ടയറിന് 2575 രൂപാ എന്നിങ്ങനെയാണ് നിരക്ക്.
വാസ്കോ ഡെ ഗാമ - 21.55 PM
മഡ്ഗാവ് - 22:30
സാൻവേർഡം ചർച്ച് - 22:53
കുലേം - 23:20
കാസിൽ റോക്ക് - 00:50
ലോണ്ട ജംഷൻ - 01:38
ധർവാർ - 02:58
എസ്‌എസ്‌എസ് ഹുബ്ബള്ളി ജംഷൻ - 03:40
ഹവേരി- 04:58
ഹരിഹർ - 05:43
ദാവംഗേര - 06:00
ചിക്കജാജുർ ജംഷൻ - 06:38
ബിരൂർ ജംഷൻ - 07:38
അഴ്സിക്കേര ജംഷൻ - 08:15
തുംകൂർ - 09:58
എസ്‌എംവി ടി ബംഗളുരു - 12:10
കൃഷ്ണരാജപൂരം - 12:30
വൈറ്റ്‌ഫീൽഡ് - 12:42
ബംഗാരപേട - 13:28
സേലം ജംഷൻ - 17:20
നാമക്കൽ - 18:19
കരൂർ - 18:58
തിറുച്ചിറപ്പള്ളി - 21:15
തഞ്ചാാവൂർ - 22:30
തിരുവാരൂർ ജംഷൻ - 23:48
നാഗപ്പട്ടിണം - 00:40
വേളാങ്കണ്ണി - 01:30
വേളാങ്കണ്ണി- വാസ്കോ ഡ ഗാമ സ്പെഷ്യൽ 07362
തിരികെ വേളാങ്കണ്ണിയിൽ നിന്ന് വാസ്കോഡ ഗാമയിലേക്ക്
ഓഗസ്റ്റ് 27 വ്യാഴാഴ്ച, സെപ്റ്റംബർ 4 ബുധനാഴ്ച, സെപ്റ്റംബർ 8 ഞായറാഴ്ച എന്നീ തിയതികളിൽ രാത്രി 11.55 ന് ട്രെയിന്‍ സർവീസ് നടത്തും. മൂന്നാം ദിവസം രാത്രി 12.15 ന് ട്രെയിൻ വാസ്കോഡ ഗാമയിൽ എത്തും.
വേളാങ്കണ്ണി -23:55
നാഗപ്പട്ടിണം - 00:10
തിരുവാരൂർ ജംഷൻ - 00:53
തഞ്ചാവൂർ - 01:48
തിറുച്ചിറപ്പള്ളി - 03:15
കരൂർ - 04:23
നാമക്കൽ - 05:09
സേലം ജംഷൻ - 06:05
ബംഗാരപേട്ട - 08:40
വൈറ്റ്‌ഫീൽഡ് - 09:18
കൃഷ്ണരാജപൂരം - 09:28
എസ്‌എംവി ടി ബംഗളുരു - 10:30
തുംകൂർ - 11:53
അഴ്സിക്കേര ജംഷൻ - 13:10
ബിരൂർ ജംഷൻ - 13:58
ചിക്കജാജുർ ജംഷൻ - 14:48
ദാവംഗേര - 15:30
ഹരിഹർ - 15:48
ഹവേരി - 16:38
എസ്‌എസ്‌എസ് ഹബ്ബള്ളി ജംഷൻ - 18:30
ധർവാർ - 19:03
ലോണ്ട ജംഷൻ - 20:13
കാസിൽ റോക്ക് - 20:50
കുലേം - 22:20
സാൻവേർഡം ചർച്ച - 22:48
മഡ്ഗാവ് - 23:05
വാസ്കോ ഡെ ഗാമ - 00:15 എന്നിങ്ങനെയാണ് സമയം.
2 എസി ടൂ ടയർ കോച്ച്. 4 എസി ത്രീ ടയർ കോച്ച്, 10 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഭിന്നശേഷിക്കാർക്കായി 2 സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവ ട്രെയിനിലുണ്ടായിരിക്കും.
വാസ്കോ ഡ ഗാമ- വേളാങ്കണ്ണി എക്സ്പ്രസ് 17315/17316
വാസ്കോഡ ഗാമ -വേളാങ്കണ്ണി വാസ്കോ ഡ ഗാമ റൂട്ടിൽ മറ്റൊരു പ്രതിവാര ട്രെയിനും സർവീസ് നടത്തുന്നു.വാസ്കോ ഡ ഗാമ- വേളാങ്കണ്ണി എക്സ്പ്രസ് 17315 എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 09:00 മണിക്ക് വാസ്കോ ഡ ഗാമ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് രണ്ടാമത്തെ ദിവസം ഉച്ചയ്ക്ക് 12:25 ന് വേളാങ്കണ്ണി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.
വേളാങ്കണ്ണിയിൽ നിന്ന് തിരികെ എല്ലാ ചൊവ്വാഴ്ചകളിലുമാണ് വാസ്കോഡ ഗാമ എക്സ്പ്രസ് 17316 പുറപ്പെടുന്നത്. 11.55 ന് വേളാങ്കണ്ണിയിൽ നിന്നെടുക്കുന്ന ട്രെയിൻ 26 മണിക്കൂർ 45 മിനിറ്റ് യാത്ര ചെയ്ത് വ്യാഴാഴ്ച പുലർച്ചെ 2.40 ന് വാസ്കോ ഡ ഗാമയിൽ എത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













