Search
  • Follow NativePlanet
Share
» »വേണാട് എക്സ്പ്രസ് ഇനി 30 മിനിറ്റ് നേരത്തെ; എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി, പുതിയ സമയക്രമം

വേണാട് എക്സ്പ്രസ് ഇനി 30 മിനിറ്റ് നേരത്തെ; എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി, പുതിയ സമയക്രമം

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... കേരളത്തിൽ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ട്രെയിൻ സർവീസുകളിലൊന്നായ വേണാട് എക്സ്പ്രസിന്‍റെ സർവീസിലും സമയക്രമത്തിലും മാറ്റം. മേയ് 1 ബുധനാഴ്ച മുതൽ തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ഒഴിവാക്കും, പകരം തൃപ്പൂണിത്തുറയിൽ നിന്ന് എറണാകുളം നോർത്ത് സ്റ്റേഷൻ വഴി ഷോർണൂരിലേക്ക് യാത്ര തുടരും.

ഷൊർണൂരിൽ നിന്ന് തിരികെ തിരുവനന്തപുരത്തിനുള്ള മടക്ക യാത്രയ്ക്കും സൗത്ത് സ്‌റ്റേഷനിൽ എത്തില്ല. ഇതോടെ എറണാകുളം നോർത്ത് - ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിൽ എത്തുന്നതിനേക്കാൾ 30 മിനിറ്റ് മുൻപേ എത്തും. കൂടാതെ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തുകയും ചെയ്യും.

Venad Express Changes In Timings And Exclude Ernakulam South Station

പുതുക്കിയ സമയക്രമമനുസരിച്ച് എറണാകുളത്തു നിന്നും രാവിലെ 9.50 ന് പുറപ്പെടുന്ന വേണാട് എക്സ്പ്രസ് ട്രെയിൻ ഉച്ചയ്ക്ക് 12.25 ന് ഷൊർണൂരിൽ എത്തും. തിരികെ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിൽ വൈകിട്ട് 5.15 ന് എറണാകുളം നോർത്തിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ രാത്രി 10 മണിയോടെ തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.

വേണാട് എക്സ്പ്രസ്
എറണാകുളം നോർത്ത്- ഷൊർണൂർ പുതുക്കിയ സമയക്രമം

എറണാകുളം നോർത്ത് - 9.50 AM
ആലുവ - 10.15 AM
അങ്കമാലി - 10.28 AM
ചാലക്കുടി - 10.43 AM
ഇരിങ്ങാലക്കുട - 10.53
തൃശൂർ - 11.18 AM
വടക്കാഞ്ചേരി - 11.40 AM
ഷൊർണൂർ ജംങ്ഷൻ - 12.25 PM എന്നിങ്ങനെയാണ് പുതുക്കിയ സമയക്രമം.

വേണാട് എക്സ്പ്രസ് എറണാകുളം നോർത്ത്- തിരുവനന്തപുരം പുതുക്കിയ സമയം

എറണാകുളം നോർത്ത് - 05.15 PM
തൃപ്പൂണിത്തുറ - 05.37 PM
പിറവം റോഡ് - 05.57 PM
ഏറ്റുമാനൂർ - 06.18 PM
കോട്ടയം - 630 PM
ചങ്ങാശ്ശേരി - O6.50 PM​
തിരുവല്ല - 07.00 PM
ചെങ്ങന്നൂർ - 07.11 PM
ചെറിയനാട് - 07.19 PM
മാവേലിക്കര - 07.28
കായംകുളം - 07.40 PM
കരുനാഗപ്പള്ളി - 07.55 pm
ശാസ്താംകോട്ട - 08.06 PM
കൊല്ലം ജം - 08:27 PM
മയ്യനാട് - 08.39 PM
പരവൂർ - 08.44 PM
വർക്കല ശിവഗിരി: 08.55 PM
കടയ്ക്കാവൂർ - 09.06 PM
ചിറയിൻകീഴ് - 09.11 PM
തിരുവനന്തപുരം പേട്ട - 09.33 PM
തിരുവനന്തപുരം സെൻട്രൽ - 10.00 PM എന്നിങ്ങനെയാണ് സമയക്രമം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+