Search
  • Follow NativePlanet
Share
» »വേദമന്ത്രങ്ങൾ അനുഗ്രഹങ്ങളായി മാറുമ്പോൾ, കാരുണ്യം വർഷിക്കുന്ന വെട്ടിക്കാവ് ഭഗവതി

വേദമന്ത്രങ്ങൾ അനുഗ്രഹങ്ങളായി മാറുമ്പോൾ, കാരുണ്യം വർഷിക്കുന്ന വെട്ടിക്കാവ് ഭഗവതി

വിശ്വാസികളുടെ മനസ്സലിഞ്ഞുള്ള പ്രാർത്ഥനകൾക്ക് കാരുണ്യപൂർവ്വം ഉത്തരം നല്കുന്ന വെട്ടിക്കാവ് ഭഗവതി അന്നും ഇന്നും എന്നും ആശ്രയകേന്ദ്രമാണ്. ഒരുപാട് കഥകളോ ഐതിഹ്യപ്പെരുമകളോ ഒന്നും അവകാശപ്പെടുവാനില്ലെങ്കിൽക്കൂടിയും അതിനെല്ലാം മുകളിൽ നിൽക്കുന്നതാണ് ഇവിടുത്തെ വിശ്വാസങ്ങളും ആചാരങ്ങളും പൂജകളെമെന്നത് പറയാതെ വയ്യ. ദേവിയുടെ ശക്തി അനുഭവിച്ചറിയുവാനും അനുഗ്രഹവും കാരുണ്യവും നേടുവാനുമെല്ലാം വിശ്വാസികൾ നാനാദിക്കുകളിൽ നിന്നും ഇവിടേക്ക് വരുന്നു. അസാധ്യമെന്നു കരുതുന്ന കാര്യങ്ങൾക്കു പോലും ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

Vettikkavu Bhagavathi Temple

ഭദ്രകാളിയാണെങ്കിലും..

മഹിഷാസുരമര്‍ദ്ദിനിയുടെ ഉഗ്രഭാവത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠയെന്നാണ് വിശ്വാസമെങ്കിലും ഭാവം ഉഗ്രകോപത്തിലല്ല എന്നാണ് കരുതുന്നത്. ഇവിടുത്തെ ദേവിയുടെ ഭാവം ധ്യാനാത്മകരമാണ് എന്നാണ് വിശ്വസിച്ചു പോരുന്നത്. മഹിഷാസുരന്‍റെ തലയിൽ കയറിനിന്ന് തന്റെ കയ്യിലെ കുന്തം കൊണ്ട് അസുരനെ വധിക്കുന്ന ഭാവത്തിലാണ് ഇവിടെ ദേവിയുള്ളത് .

വെട്ടിക്കാവ് ഭഗവതി ക്ഷേത്രം പൂജകളും ചടങ്ങുകളും

മറ്റു ക്ഷേത്രങ്ങളിൽ നിന്നും വെട്ടിക്കാവ് ക്ഷേത്രത്തിനെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ പൂജകളും ചടങ്ങുകളും തന്നെയാണ്. അപൂർവ്വമെന്ന് വിശേഷിപ്പിക്കുന്ന യാതൊരു പൂജകളോ ആചാരങ്ങളോ ഇവിടെയില്ല. ആചാരമനുസരിച്ചുള്ള പൂജകളും പ്രാർത്ഥനകളും മാത്രമാണ് ഇവിടെയുള്ളത്. വേദങ്ങളും മന്ത്രങ്ങളുമാണ് ക്ഷേത്രത്തിന്‍റെ ശക്തി എന്നാണ് വിശ്വസിക്കപ്പെടുന്നത്. വേദമന്ത്രങ്ങളിലും മുറജപങ്ങളിലും മാത്രം അധിഷ്ഠിതമാണ് ഇവിടുത്തെ പൂജകളും വിശ്വാസങ്ങളും.

Vettikkavu Bhagavathi Temple

വെട്ടിക്കാട്ട് ഭഗവതിയും ജന്മനക്ഷത്ര പൂജയും

വെട്ടിക്കാട്ട് ഭഗവതിക്ക് നടത്തുന്ന ജന്മപൂജ വളരെ വിശേഷമാണ് എന്നാണ് വിശ്വാസം. വർഷത്തിലൊരിക്കൽ ദേവിക്ക് മുന്നിൽ ജന്മനക്ഷത്ര പൂജ അർപ്പിച്ചാൽ അതിന്‍റെ ഫലം എല്ലായ്പ്പോഴും ജീവിതത്തിൽ കാണുമത്രെ. മാതാപിതാക്കളും മക്കളുമെല്ലാം ഇവിടെ ജന്മനക്ഷത്ര പൂജ കഴിക്കുവാമായി എത്തുന്നു. എല്ലാദിവസവും ജന്മനക്ഷത്രപൂജ നടത്തുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നും കൂടിയാണിത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതവിജയത്തിനും ആരോഗ്യത്തിനുമെല്ലാം ആളുകൾ ഇവിടെ ജന്മനക്ഷത്ര പൂജ നടത്തുന്നു.

Vettikkavu Bhagavathi Temple

മീനമാസത്തിലെ പൂരവും വെട്ടിക്കാട്ട് ഭഗവതിയും

വെട്ടിക്കാവ് ഭഗവതി ക്ഷേത്രം സന്ദർശിക്കുവാൻ ഏറ്റവും പ്രധാനമായ ദിവസം മാനമാസത്തിലെ പൂരം നാൾ ആണ്. ഈ ദിവസം ദേവിയുടെ പിറന്നാൾ ആയാണ് ആചരിക്കുന്നത്. ഇതിനോട് അനുബന്ധിച്ചു വരുന്ന മീനമാസത്തിലെ ആയില്യം നാളിലെ താലപ്പൊലിയും സവിശേഷമാണ്. ഈ വർഷത്തെ മീനം പൂരം ഏപ്രിൽ നാലാം തിയതി ചൊവ്വാഴ്ചയാണ് നടക്കുന്നത്. രാവിലെ 6 മുതല്‍ വൈകിട്ട് 4 വരെയാണ് പൂരം തൊഴല്‍.

ഗുരുതിയും മറ്റ് വഴിപാടുകളും

ദേവിയെ പ്രീതിപ്പെടുത്തുന്ന വഴിപാടുകൾ ഇവിടെയുണ്ട്. ഗുരുതിയും 12 പാത്രം ഗുരുതിയും ആണ് അതിലേറ്റവും പ്രധാനം. ജീവിതത്തിലെ ദോഷങ്ങളും കഷ്ടപ്പാടുകളും മാറുവാനാണ് വിശ്വാസികൾ ഗുരുതി വഴിപാട് നടത്തുന്നത്. രോഗങ്ങൾ മാറുവാനും ഇത് നടത്തുന്നവരുണ്ട്. മീനപൂരത്തിലെ ഉദരക്കലം നിവേദ്യവും വളരെ പ്രസിദ്ധമാണ്. ഈ ദിവസം മൺകലത്തിൽ തയ്യാറാക്കുന്ന നിവേദ്യം അതേപോലെ കലത്തിലെടുത്ത് ക്ഷേത്രത്തിനുള്ളിൽ ശ്രീകോവിലിനുള്ളിൽ നിവേദിക്കുന്ന ചടങ്ങാണിത്. ആയിരം ഉരു ഋഗ്വേദ മുറജപവും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ആയിരം മുറജപം പിന്നിട്ട അപൂർവ്വം ക്ഷേത്രങ്ങളിലൊന്നും കൂടിയാണ് ഈ ക്ഷേത്രം. ഒരു പതിറ്റാണ്ടിലധികമായി ഋഗ്വേദമുറജപവും ഇവിടെ മുടങ്ങാതെ നടത്തി വരുന്നു ഇതിൽ പങ്കെടുക്കുവാൻ സാധിക്കുന്നത് അനുഗ്രഹമായാണ് വിശ്വാസികൾ കണക്കാക്കുന്നത്.

Vettikkavu Bhagavathi Temple

അനുഗ്രഹം നേടാം

ജീവിതത്തിൽ ഏതു തരത്തിലുള്ള ക്ലേശങ്ങൾ അനുഭവിക്കുകയാണെങ്കിലും വെട്ടിക്കാട്ട് ഭഗവതിയുടെ മുന്നിലെത്തി പ്രാർത്ഥിച്ചാൽ അതിനെല്ലാം ഒരുത്തരം ലഭിക്കുമെന്നാണ് വിശ്വാസം.രോഗങ്ങളോ, ദുരിതങ്ങളോ സന്താന ദുഖമോ, തൊഴിലില്ലായ്മയോ എന്താണെങ്കിലും ഇവിടെയെത്തി പ്രാർത്ഥിച്ചാൽ ഒരുത്തരം നിങ്ങൾക്ക് ലഭിച്ചിരിക്കും എന്നാണ് പറയപ്പെടുന്നത്. കഷ്ടതകൾ മാറുവാനും മികച്ച ജീവിതം ലഭിക്കുവാനും ഒരുപാട് പേർ ഇവിടെ വന്നു പ്രാർത്ഥിക്കുന്നു.

ചിത്രങ്ങൾക്ക് കടപ്പാട്: Vettikkavu Bhagavathi Temple Facebook Page

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+