രാഷ്ട്രപതി ഭവനിൽ ഇനി അമൃത് ഉദ്യാന ആസ്വാദനത്തിന്റെ നാളുകൾ. സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് ശേഷം പൊതുജനങ്ങൾക്കായി അമൃത് ഉദ്യാന തുറന്നു നല്കുന്നു. ഓഗസ്റ്റ് 16 ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്ക് മുഗൾ ഗാർഡൻ എന്ന അമൃത് ഉദ്യാനം സന്ദർശിക്കാം. ഈ വർഷം ഇത് രണ്ടാം തവണയാണ് ഉദ്യാനം പൊതുസന്ദർശകർക്കായി തുറക്കുന്നത്.
ഉദ്യാൻ ഉത്സവ്-II എന്നു പേരിട്ടിരിക്കുന്ന ഈ പ്രദർശനത്തിൽ ബുധനാഴ്ച മുതൽ സെപ്റ്റംബർ 17 വരെ ഒരു മാസക്കാലം അമൃത് ഉദ്യാന്‍ സന്ദർശിക്കാം. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് പ്രവേശനം. കൂടാതെ അധ്യാപക ദിനമായ സെപ്റ്റംബർ 5ന് അധ്യാപകർക്കു മാത്രമായും ഇവിടം തുറക്കും എന്നാണ് റിപ്പോർട്ട്.

ഉദ്യാൻ ഉത്സവ്-II എന്ന ഈ എഡിഷനിൽ സന്ദർശകർക്ക് അധികമായി ബാൽ വാടികയും സ്പിരിച്വൽ ഗാർഡനും സന്ദർശിക്കാം എന്നും രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.. ഒപ്പംതന്നെ രാഷ്ട്രപതി ഭവനു മുന്നിലെ തോട്ടങ്ങൾ സന്ദർശിക്കാനുള്ള സൗകര്യവും സന്ദർശകർക്കുണ്ടായിരിക്കും.
ഉദ്യാൻ ഉത്സവ്-II ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓഗസ്റ്റ് 16 ബുധനാഴ്ച മുതൽ സെപ്റ്റംബർ 17 ഞായറാഴ്ച വരെയാണ് ഇവിടം സന്ദർശിക്കാനുള്ള സമയം.
രാവിലെ 10.00 മുതൽ വൈകിട്ട് 5.00 മണി വരെയായിരിക്കും സന്ദർശന സമയം. പ്രവേശനം അനുവദിക്കുന്നത് 4.00 മണി വരെ മാത്രമാണ്. എല്ലാ തിങ്കളാഴ്ചകളിലും ഉദ്യാനം അറ്റുകുറ്റപണികൾക്കും പരിപാലനത്തിനുമായി അടയ്ക്കും. അന്നേ ദിവസം പ്രവേശനം ഉണ്ടായിരിക്കില്ല.

ഉദ്യാനോത്സവത്തിൽ സ്ലോട്ടുകളുടെ ബുക്കിംഗും രാഷ്ട്രപതി ഭവനിലെ പൂന്തോട്ടത്തിലേക്കുള്ള പ്രവേശനവും സൗജന്യമാണ്. ഓൺലൈൻ ആയി ബുക്ക് ചെയ്തോ ഇല്ലെങ്കിൽ നേരിട്ടോ വരാം.
ഓൺലൈൻ ആയി ബുക്ക് ചെയ്യുവാൻ രാഷ്ട്രപതി ഭവന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ ബുക്ക് ചെയ്യാം. (https://visit.rashtrapatibhavan.gov.in/). നിങ്ങൾ സന്ദർശിക്കുന്ന ദിവസത്തിന് പത്തു ദിവസം മുന്‍പേ വരെ ബുക്കിങ് നടത്താം. ഓൺലൈന്‍ ബുക്കിങ് നടത്തുമ്പോൾ ഒരു മൊബൈൽ നമ്പർ നിർബന്ധമാണ്. ഒരു ബുക്കിംഗ് മാത്രമേ ഒരു മൊബൈൽ നമ്പറിൽ നിന്ന് അനുവദിച്ചിട്ടുള്ളൂ. ഒരു ബുക്കിംഗിൽ പരമാവധി 30 സന്ദർശകർക്കുള്ള റിസർവേഷൻ നടത്താം.
ഓൺലൈൻ ബുക്കിംഗ് ഉള്ള സന്ദർശകർക്ക് അവരുടെ ഡിജിറ്റൽ സന്ദർശക പാസ് മൊബൈൽ ഫോണിൽ കരുതാനും പേപ്പർ ഉപയോഗം പരമാവധി കുറയ്ക്കുകയും ചെയ്യാം. പാസിനൊപ്പം സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡും നിർബന്ധമായും കരുതണം.
ഓണ്‍ലൈൻ ബുക്കിങ് നടത്താതെ വരുന്നവർ ഗേറ്റ് നമ്പർ 35 നുള്ളിൽ പ്രവേശിക്കുന്നതിന് മുൻപ് പുറത്തെ രജിസ്ട്രേഷൻ/ഇൻഫർമേഷൻ സെന്റർ അല്ലെങ്കിൽ സെൽഫ് സർവീസ് കിയോസ്കുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. നോർത്ത് അവന്യൂ റോഡിലെ രാഷ്ട്രപതി ഭവന്റെ ഗേറ്റ് നമ്പർ 35 വഴിയാണ് സന്ദർശകർക്ക് അമൃത് ഉദ്യാനത്തിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

മുഗൾ ഗാർഡൻ അമൃത് ഉദ്യാനമായപ്പോൾ
സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഈ വർഷം ജനുവരിയിലാണ് മുഗൾ ഗാർഡൻ അമൃത് ഉദ്യാനമായി പേരുമാറ്റിയത്. ആസാദി കാ അമൃത് മഹോത്സവ് എന്ന പേരുമായി ചേർന്നു നിൽക്കുന്നതിനാലാണ് അമൃത് ഉദ്യാൻ എന്ന പേരു സ്വീകരിച്ചത്. 15 ഏക്കർ സ്ഥലത്തായാണ് ഈ ഉദ്യാനം വ്യാപിച്ചു കിടത്തുന്നത്. രാഷ്ട്രപതി ഭവന്‍റെ ആത്മാവ് എന്നും ഈ ഉദ്യാനത്തിന് വിശേഷണമുണ്ട്.
മുഗൾ രാജാവായിരുന്ന ഷാജഹാൻ ചക്രവർത്തി നിർമ്മിച്ച കാശ്മീരിലെ ഉദ്യാനത്തോട് സമാനമായി നിർമ്മിച്ചതിനാലാണ് ഇതിന് അന്ന് മുഗൾ ഗാർഡൻ എന്ന പേരു നല്കിയത്. ഇന്ത്യന്‍-പേർഷ്യൻ-പാശ്ചാത്യ നിർമ്മാണ രീതികളുടെ സ്വാധീനം ഇതിൽ കാണാം. ന്യൂ ഡൽഗിയിലെ ഭരണകേന്ദ്രങ്ങളായ രാഷ്ട്രപതി ഭവൻ, പാർലമെന്‍റ്, നോർത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക് എന്നിവ നിർമ്മിച്ചതിനൊപ്പം തന്നെയാണ് ഈ ഉദ്യാനവും നിർമ്മിച്ചത്.
ഈസ്റ്റ് ലോൺ, സെൻട്രൽ ലോൺ, ലോംഗ് ഗാർഡൻ, സർക്കുലർ ഗാർഡൻ എന്നിവയാണ് യഥാർത്ഥ തോട്ടത്തിന്റെ ഭാഗം. എന്നാൽ പിന്നീട് മുൻ രാഷ്ട്രപതിമാരായിരുന്ന ഡോ.എ.പി.ജെ. അബ്ദുൾ കലാം, രാംനാഥ് കോവിന്ദ് എന്നിവരുടെ കാലത്ത് ഹെർബൽ-I, ഹെർബൽ-II, ടാക്‌റ്റൈൽ ഗാർഡൻ, ബോൺസായ് ഗാർഡൻ, ആരോഗ്യ വനം എന്നിവ കൂടിയും ഇവിടെ ഉൾപ്പെടുത്തി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











