Search
  • Follow NativePlanet
Share
» »വെറും 34300 രൂപ മുതൽ വിദേശയാത്രകളുമായി ഐആർസിടിസി! വൈകിയിട്ടില്ല, ഇപ്പോൾ ബുക്ക് ചെയ്തു പോയാൽ വൻ ലാഭം

വെറും 34300 രൂപ മുതൽ വിദേശയാത്രകളുമായി ഐആർസിടിസി! വൈകിയിട്ടില്ല, ഇപ്പോൾ ബുക്ക് ചെയ്തു പോയാൽ വൻ ലാഭം

ഐ ആർ സി ടി സി വഴി വിദേശയാത്രയോ? പലരും അത്ഭുതത്തോടെയാണ് ഇത് വായിക്കുന്നത് തന്നെ. ട്രെയിൻ ടിക്കറ്റും രാജ്യത്തിനുള്ളിലെ വിനോദയാത്രകളും സംഘടിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ നിരവധി വിദേശ യാത്രാ പാക്കേജുകളാണ് ഓരോ മാസവും പുറത്തിറക്കുന്നത്.

ദുബായ് മുതൽ നേപ്പാളും ഭൂട്ടാനും വരെ ഇഷ്ടംപോലെ യാത്രകളാണ് ഐആർസിടിസി നടത്തുന്നത്.നിങ്ങൾ തെരഞ്ഞെടുക്കുന്ന സൗകര്യങ്ങൾക്കും താമസത്തിനും അനുസരിച്ച് ഓരോ പാക്കേജിലും വ്യത്യസ്തമായ നിരക്കുകളാണുള്ളത്. യാത്രക്കാർക്ക് അവരുടെ ആഗ്രഹത്തിനനുസരിച്ചുള്ള പാക്കേജുകൾ ഐആര്‍സിടിസിയുൽ നിന്നും തെരഞ്ഞെടുക്കാം.

IRCTC International Holiday packages

ബെസ്റ്റ് ഓഫ് നേപ്പാൾ

ഡൽഹിയിൽ നിന്നും പുറപ്പെടുന്ന ഈ യാത്ര അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനിൽക്കുന്ന ഒന്നാണ്. പശുപതിനാഥ് ക്ഷേത്രം, പടാൻ ദർബാർ സ്ക്വയർ, സ്വയംഭൂനാഥ് സ്തൂപം, മനകമാന ക്ഷേത്രം തുടങ്ങി കാഠ്മണ്ഡുവിലെയും പൊഖാറയിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും.
യാത്രാ തിയതികൾ: 20.08.2023 , 21.08.2023
40900 രൂപയിലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

ബ്യൂട്ടിഫുൾ ഭൂട്ടാൻ യാത്ര

കൊൽക്കത്തയിൽ നിന്നും പുറപ്പെടുന്ന ഈ യാത്ര ഒൻപത് രാത്രിയും പത്ത് പകലും ആണുള്ളത്. അതിപുരാതനങ്ങളായ ആശ്രമങ്ങളും ക്ഷേത്രങ്ങളും കൗതുകമുണർത്തുന്ന ഭൂപ്രകൃതിയുമാണ് ഭൂട്ടാന്റെ പ്രത്യേക. ഇവിടുത്തെ പ്രശസ്തമായ ആശ്രമങ്ങൾ മാത്രമല്ല, തിംഫു, പാരോ, പുനഖ എന്നിവിടങ്ങളിലെ വിവിധ മാർക്കറ്റുകൾ, ക്ഷേത്രങ്ങൾ, മ്യൂസിയങ്ങൾ എന്നിവയും സന്ദർശിക്കാനാകും.
യാത്രാ തിയതി- 20.10.2023
53100 രൂപയിലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

IRCTC international travel packages

സിംഗപ്പൂർ മലേഷ്യാ പാക്കേജ്

കൊൽക്കത്തയിൽ നിന്നു തന്നെ ആരംഭിക്കുന്ന ഈ യാത്ര ഷോപ്പിങ് പ്രിയർക്കും കുറഞ്ഞ ചെലവിൽ അന്താരാഷ്ട്ര യാത്രാനുഭവം ആഗ്രഹിക്കുന്നവർക്കും പോകാൻ പറ്റിയ യാത്രയാണ്. അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനിൽക്കുന്ന ഒന്നാണിത്. ബീച്ചുകൾ, പാർക്ക്, നൈറ്റ് ലൈഫ്,സിറ്റി ടൂർ. നൈറ്റ് സഫാരി തുടങ്ങി ഒരുപാട് വ്യത്യസ്തങ്ങളായ കാര്യങ്ങൾ യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യാത്രാ തിയതി- 20-10-2023
1,03,900 രൂപയിലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

നേപ്പാൾ നിർവാണ പാക്കേജ്

കൊൽക്കത്തയിൽ നിന്നും ആരംഭിക്കുന്ന നേപ്പാൾ നിർവാണ പാക്കേജ് ഐആർസിടിസിയുടെ ഏറ്റവും കുറഞ്ഞ ചെലവിലുള്ള അന്താരാഷ്ട്ര യാത്രാ പാക്കേജാണ്. ഏഴ് രാത്രിയും എട്ട് പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ കാഠ്മണ്ഡു, പൊഖാറ എന്നിവയ്ക്കൊപ്പം ചിത്വാൻ നാഷണൽ പാർക്ക്, സരങ്കോട്ട് വ്യൂ പോയിന്റെ തുടങ്ങി വേറെയും സ്ഥലങ്ങൾ കാണും. ട്രെയിനിലാണ് യാത്ര പോകുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്.
യാത്രാ തിയതി- 20.10.2023, 17.11.2023
34300 രൂപയിലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

ബ്ലിസ്ഫുൾ ബാലി പ്രീമിയം പാക്കേജ്

ബാലിയിലെ ക്ഷേത്രങ്ങളും ബീച്ചുകളും ഭൂപ്രകൃതിയും സംസ്കാരവും ഒരുപോലെ എക്സ്പ്ലോർ ചെയ്യുന്ന യാത്രയാണിത്. അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന യാത്ര ആരംഭിക്കുന്നത് കൊൽക്കത്തയിൽ നിന്നാണ്. ഇവിടുത്തെ ഗ്രാമങ്ങൾ, വെള്ളത്തിലെ സാഹസിക വിനോദങ്ങൾ, മാർക്കറ്റുകൾ, പ്രാദേശിക കലകള്‍ തുടങ്ങിയ യാത്രയിൽ അറിയാനും അനുഭവിക്കാനും കഴിയും.
യാത്രാ തിയതി- 31.10.2023
82,000 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

IRCTC Dubai Package

ദുബായ് പാക്കേജ്

അബുദാബിയും ദുബായും സന്ദർശിക്കുന്ന ഡാസ്ലിങ് ദുബായ് പാക്കേജ് കൊല്‍ക്കത്തയിൽ നിന്നാണ് ആരംഭിക്കുന്നത്. അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ ബുർജ് ഖലീഫ, മിറാക്കിൾ ഗാർഡൻ, ദൗ ക്രൂയിസ് റൈഡ്, ബെല്ലി ഡാൻസോടുകൂടിയ ഗാല ഡിന്നർ, ലോകപ്രശസ്തമായ മസ്ജിദ് ഉൾപ്പെടെ അബുദാബിയുടെ കാഴ്ചകൾ എന്നിവ സന്ദർശിക്കാൻ അവസരമൊരുക്കുന്നു.
യാത്രാ തിയതി-30.10.2023
90,000 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

സാധാരണ ഏജൻസികളുടെ പാക്കേജുകളിൽ നിന്ന് വ്യത്യസ്തമായി യാത്രയിലെ ഭക്ഷണം, സന്ദർശിക്കുന്ന സ്ഥലങ്ങളിലേക്കുള്ള പ്രവേശന നിരക്കുകൾ, ട്രാവൽ ഗൈഡിന്റെ സഹായം, ടൂർ മാനേജർ, യാത്രയിലെ താമസം, ട്രാവൽ ഇൻഷുറന്‍സ് തുടങ്ങിയ നിരക്കുകൾ ഉൾപ്പെയാണ് യാത്രയുള്ളത്. അതുകൊണ്ടു തന്നെ പ്രത്യേക പണം യാത്രയിൽ ഈ ആവശ്യങ്ങൾക്കായി കരുതേണ്ടതുമില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+