യാത്രകളിലെ ആഢംബരം പലതരത്തിലുണ്ട്. ചിലപ്പോൾ അത് വിമാനത്തിലെ യാത്രയാണെങ്കിൽ ചിലർക്കത് ഹോട്ടലിലെ താമസമാകും. സാന്‍റോറിനി ദ്വീപുകളോ ന്യൂ യോർക്ക് സിറ്റിയോ ആണ് യാത്രാ ലക്ഷ്യമെങ്കിൽ പറയുകയും വേണ്ട. ഇതുപോലെ തന്നെയാണ് ചില ദ്വീപുകളിലേക്കുള്ള യാത്രകളും. കടലിനു നടുവിൽ ചുറ്റിലും വെള്ളം മാത്രം നിറഞ്ഞു നിൽക്കുന്ന ഇവിടം എല്ലാ കാര്യങ്ങളക്കൊണ്ടും കിടിലമാണെങ്കിലും ചെലവ് പോക്കറ്റ് കീറും!
എത്തിച്ചേർന്നാൽ ലഭിക്കുന്ന കിടിലൻ വ്യൂ പോയിന്‍റ്, കടലിനു നടുവിലെ അത്യാഢംബര താമസം, ലോകോത്തര സൗകര്യങ്ങൾ എന്നിങ്ങനെ മനസ്സിൽ വിചാരിക്കുന്നത് മുന്നിലെത്തിക്കുന്ന ആറ് ദ്വീപുകളെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇവയ്ക്ക് പൊതുവായുള്ള പ്രത്യേകത എന്തൊണെന്നല്ലേ.. ലോകത്തിലെ ഏറ്റവും ചെലവേറിയ ദ്വീപുകളെ പട്ടികപ്പെടുത്തിയിരിക്കുന്നത് 'ട്രാവൽ ട്രയാംഗിൾ' ആണ്.

കോകോ ഐലൻഡ് മാലദ്വീപ്
വേനൽക്കാല യാത്രകളിൽ താരങ്ങളും സാധാരണക്കാരും എല്ലാ ഒരേപോലെ പ്രാധാന്യം ലക്ഷ്യസ്ഥാനമാണ് മാലദ്വീപ്. കയ്യിലെ കാശ് അനുസരിച്ച് സന്ദര്‍ശിക്കുന്ന ഇടങ്ങൾ മാറുമെന്ന് മാത്രം! എന്നാൽ മാലദ്വീപിലെ കോകോ ദ്വീപിനെക്കുറിച്ച് കേട്ടിട്ടുള്ളവർ അവിടെ പോകാൻ ആഗ്രഹിച്ചാലും അത് അങ്ങനെ പ്രോത്സാഹിപ്പിക്കാറില്ല. സാധാരണ ഒരാഴ്ച നീളുന്ന മാലദ്വീപ് യാത്രയ്ക്ക് ചെലവാകുന്ന തുക നല്കിയാലെ അവിടെ ഒരു രാത്രി ചെലവഴിക്കുവാന് കഴിയൂ.
ലോകത്തിലെ ഏറ്റവും ചെലവേറിയ ദ്വീപുകളിലൊന്നാണ് ഇവിടുത്തെ കോകോ ഐലൻഡ്. ഒരു രാത്രിക്ക് മാത്രം 48,670 രൂപയോളമാണ് ചെലവ് വരുന്നത്. ഹണിമൂൺ ഡെസ്റ്റിനേഷനായി അറിയപ്പെടുന്ന ഈ ദ്വീപ് അതിന്‍റെ മണൽത്തീരങ്ങൾക്കും സ്കൂബാ ഡൈവിങ്ങിനും കടൽലോകത്തിലേക്കിറങ്ങിയുള്ള കാഴ്ചകൾക്കും പ്രസിദ്ധമാണ്. ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് കോകോ ബീച്ച് സന്ദർശിക്കുവാൻ പറ്റിയ സമയം.
ഫ്രെഗെറ്റ് ഐലൻഡ്, സീഷെൽസ്
ഇന്ത്യയിൽ നിന്നു പോകുവാൻ സാധിക്കുന്ന ബജറ്റ് ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് സീഷെൽ എങ്കിലും നിങ്ങളുടെ യാത്ര ഫ്രെഗെറ്റ് ഐലൻഡിലേക്കാണെങ്കിൽ പണി പാളിയെന്നു പറഞ്ഞാല് മതി! 2,22,055 രൂപ മുതൽ 3,23,475 രൂപ വരെയാണ് ഒരു ദിവസം ഇവിടെ ചെലവഴിക്കാനായി വേണ്ടി വരിക. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മനോഹര കാഴ്ചകൾ സാധ്യമാക്കുന്ന ആഢംബര വില്ലകളാണ് ഇവിടെയുള്ളത്. ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ ദ്വീപുകളിലൊന്നും കൂടിയാണിത്.
സ്നോര്‍കലിങ്, ഹൈക്കിങ്, കയോയിങ്, സര്‍ഫിങ് തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്തുതീർക്കാനുണ്ട്. ഏഴ് ബീച്ചുകളിലായി പരന്നു കിടക്കുന്ന 17 വില്ലകളാണ് ഇവിടെയുള്ളത്. ഏപ്രിൽ- മേയ് അല്ലെങ്കിൽ ഒക്ടോബർ- നവംബർ മാസങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

മസ്റ്റിക് ഐലൻഡ്, വെസ്റ്റ് ഇൻഡീസ്
കടൽത്തീരത്ത് എന്തൊക്കെ ആഢംബര സൗകര്യങ്ങൾ ആസ്വദിക്കാമോ അതെല്ലാം കൺമുന്നിലെത്തിക്കുന്ന ഇടമാണ് മസ്റ്റിക് ഐലൻഡ്. കരീബിയനിലെ സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസിലാണ് ഇതുള്ളത്. ഹോളിവുഡ് താരങ്ങളുടെയും അന്താരാഷ്ട്ര കായികതാരങ്ങളുടെയും ഒക്കെ അവധിക്കാല യാത്രാ ലക്ഷ്യസ്ഥാനമാണ്. 1,716,340 രൂപയോളം ഒറ്റദിവസത്തെ ഇവിടുത്തെ സന്ദർശനത്തിന് ചെലവാകും. ഡിസംബറാണ് മികച്ച സമയം.
ലൗകാല ദ്വീപ്, ഫിജി
ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ ദ്വീപുകളിലൊന്നാണ് ഫിജിയിലെ ലൗകാല ദ്വീപ്. ബീച്ചുകളും പവിഴപ്പുറ്റുകളും അതിമനോഹരമായ കാഴ്ചകളും ഒക്കെയുള്ള ഈ ദ്വീപ് ബീച്ച് പ്രേമികൾ ഒരിക്കലെങ്കിലും പോയിരിക്കണം എന്നാഗ്രഹിക്കുന്ന സ്ഥലം കൂടിയാണ്. മഴക്കാടുകളിലേക്കുള്ള യാത്ര മുതൽ കുതിര സവാരി വരെ ഇവിടെ ആസ്വദിക്കാം. 4,023,180 രൂപയാണ് ഒരു രാത്രി ചെലവഴിക്കുവാൻ വേണ്ടത്, ഒക്ടോബറാണ് ഏറ്റവും മികച്ച സമയം.
കാലിവിഗ്നി ദ്വീപ്, ഗ്രെനഡ
അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെയും കരീബിയൻ സമുദ്രത്തിന്‍റെയും ഏറ്റവും മനോഹരമായ കാഴ്ചകൾ നല്കുന്ന കാലിവിഗ്നി ദ്വീപു ലോകത്തിലെ ഏറ്റവും ചെലവേറിയ ദ്വീപുകളിലൊന്നാണ്. ഒരു സമയം വെറും 50 ആളുകളെ മാത്രം ഉൾക്കൊള്ളുവാൻ സാധിക്കുന്ന ഇവിടം അതിന്റെ ആഢംബര ജീവിതത്തിന് പ്രസിദ്ധമാണ്.
ദ്വീപിലെ രണ്ട് കിടപ്പുമുറികളുള്ള ഒരു കോട്ടേജിന് ഏകദേശം 1,315,940 രൂപയും രണ്ട് മാൻഷനുകൾക്കും മൂന്ന് കോട്ടേജുകൾക്കും ഏകദേശം 6,233,400 രൂപയുമാണ് ഒരു ദിവസത്തെ ചെലവ്. വാട്ടർ സ്കീയിങ്, ഡൈവിങ് തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇവിടെ ആസ്വദിക്കാം. സെപ്റ്റംബർ- ഒക്ടോബർ മാസമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

നെക്കർ ഐലൻഡ്, ബ്രിട്ടീഷ് വിർജിൻ ഐലന്‍ഡ്
ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിലെ സർ റിച്ചാർഡ് ബ്രാൻസന്റെ സ്വകാര്യ വസതിയാണ് 74 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന നെക്കർ ഐലൻഡ്. 100 പേരാണ് ഇവിടെ സന്ദര്‍ശകുടെ കാര്യങ്ങൾ നോക്കാനായി ജോലി ചെയ്യുന്നത്. ആഡംബരപൂർണമായ ഒമ്പത് കിടപ്പുമുറികളും ആറെ വേറെ വീടുകളും ഇവിടെയുണ്ട്. ഇവിടെ ഒരു രാത്രി ചെലവഴിക്കുവാൻ 3,463,000 രൂപയാണ് വേണ്ടിവരിക. ജൂലൈ, നവംബര്‍ മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കുവാൻ യോജിച്ചത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












