Search
  • Follow NativePlanet
Share
» »വയർലെസ് യാത്ര, ഫ്ലൈറ്റ് പൗച്ച്.. 2023 ലെ മാറിയ വിമാന യാത്രാ.. എളുപ്പമാക്കിയത് ഈ കാര്യങ്ങൾ

വയർലെസ് യാത്ര, ഫ്ലൈറ്റ് പൗച്ച്.. 2023 ലെ മാറിയ വിമാന യാത്രാ.. എളുപ്പമാക്കിയത് ഈ കാര്യങ്ങൾ

ക്രിസ്മസ് പുതുവർഷ അവധികളും ആഘോഷവും ഇതാ എത്തിക്കഴിഞ്ഞു. മിക്കവരും ഈ സമയത്തെ യാത്രകൾ തീരുമാനിച്ച് ബാഗ് പാക്ക് ചെയ്ത് പുറപ്പെടാൻ തയ്യാറായി നിൽക്കുന്നവരാകും! ഹാപ്പി ഹോളിഡേയ്സ്! എന്നാൽ ബാക്കിവരുന്നവരാകട്ടെ, യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടേ ഉണ്ടാവുകയുള്ളൂ. എന്തായാലും നിങ്ങളുടെ വിമാന യാത്രകൾ എളുപ്പവും സുഖകരവുമാക്കുവാൻ എന്തൊക്കെ ചെയ്യണമെന്ന് നോക്കിയാലോ?

ചില ഐഡിയകൾ പാക്കിങ് എളുപ്പമാക്കുമെങ്കില്‍ മറ്റു ചിലത് വളരെ എളുപ്പത്തിൽ യാത്രയിലെ പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കുന്നവയാണ്. ഇതാ ഈ 2023 ൽ പ്രചാരത്തിലായ, ഇന്ത്യയിൽ യാത്ര ചെയ്യുമ്പോഴും വിദേശ യാത്രകൾ നടത്തുമ്പോഴും വിമാന യാത്രകളിലെ ബുദ്ധിമുട്ട് പരിഹരിക്കുന്ന കിടിലൻ ടിപ്സുകൾ പരിചയപ്പെടാം...

Year Ender 2023:Top Useful Flight Travel Tips

1. വയർ-ലെസ് ആയി പോകാം!

ദീർഘദൂര വിമാന യാത്രകള്‍ മടുപ്പിക്കുന്നതാണ്, പ്രത്യേകിച്ച് എക്കണോമി ക്ലാസിൽ സഞ്ചരിക്കുന്നവർക്ക്. ലഭ്യമായ ചെറിയ സ്പേസിൽ ഇരിക്കാനും കഴിക്കാനും ഒക്കെ വളരെ ബുദ്ധിമുട്ടായിരിക്കും. സമയം പോകാന് സിനിമ കണ്ടും വായിച്ചും ഇരിക്കാമെങ്കിലും മടുപ്പ് പോകില്ല. ഈ മടുപ്പ് കൂടുതൽ ബുദ്ധിമുട്ടിലേക്ക് പോകാതിരിക്കാൻ പറ്റിയ വഴികളിലൊന്ന് വയര്‍ലെസ് ഹെഡ്ഫോൺ, വയർലെസ് ബഡ്ത് എന്നിവയിലേതെങ്കിലുമൊന്ന് മേടിക്കുകയാണ്.

ഇത് ഇൻഫ്ലൈറ്റ് എന്‍റർടെയ്ൻമെന്‍റ് സിസ്റ്റത്തിൽ കണക്ട് ചെയ്ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ചിരുന്ന് യാത്ര തുടരാം. എയർലൈനിൽ നിന്നു ലഭിക്കുന്ന ഹെഡ്സെറ്റുകൾ പലപ്പോഴും കൃത്യമായി പ്രവർത്തിക്കണമെന്നില്ല. മാത്രമല്ല, വയേർഡ് ആണെങ്കിൽ അതിന്റെ നീളവും മറ്റും ഇരിപ്പിൽ ബുദ്ധിമുട്ടുകളും സൃഷ്ടിച്ചേക്കാം,

2. ഫ്ലൈറ്റ് പൗച്ച് കരുതാം

സ്ഥിരമായി വിമാനത്തിൽ യാത്ര ചെയ്യുന്നവർ ഉറപ്പായും കയ്യിൽ ഒരു പൗച്ച് കരുതണം. ചെറിയ വിമാന യാത്രയാണെങ്കിലും നീണ്ട യാത്രയാണെങ്കിലും ഇതുകൊണ്ട് നിങ്ങൾക്ക് ഗുണമേ ഉണ്ടാവുകയുള്ളൂ. നിങ്ങളുടെ കാരി-ഓൺ ബാഗിനുള്ളിൽ സൂക്ഷിക്കാൻ തക്ക വലുപ്പത്തിലുള്ള പൗച്ച് മതി. അതിൽ നിങ്ങളുടെ മരുന്നുകൾ, ക്രീം, ചാർജിങ് കേബിൾ, മിഠായി, ഇയർ ബഡ്, ടിഷ്യൂ തുടങ്ങിയവ കരുതാം. ഇവ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായാൽ ബാഗിൽ തപ്പി തടയാതെ, ഈ പൗച്ചിൽ മാത്രം തിരഞ്ഞാൽ മതിയാകും.

3. ക്രീം കരുതാം, വെള്ളം കുടിക്കാം

പലപ്പോഴും ഫ്ലൈറ്റിൽ കയറിയാൽ ടോയ്ലറ്റിൽ പോകേണ്ട ബുദ്ധിമുട്ട് ഓർത്ത് ആരും അധിരം വെള്ളം കുടിക്കാൻ നിൽക്കാറില്ല. ഇത് ശരീരത്തിൽ ഡീ-ഹൈഡ്രേഷന് കാരണമാകും. അതിനാൽ ഫ്ലൈറ്റിൽ കയറുന്നതിന് മുൻപായി കയ്യിലുള്ള കുപ്പിയിൽ വെള്ളം എടുക്കാനോ അല്ലെങ്കിൽ ചെക്ക് ഇൻ ചെയ്തു കഴിഞ്ഞ് ഒരു ബോട്ടിൽ വെള്ളം മേടിക്കാനോ മറക്കരുത്. ആവശ്യമെങ്കിൽ ഫ്ലൈറ്റിൽ നിന്നും വെള്ളം ലഭിക്കും. എങ്ങനെയായാലും വെള്ളം കുടിക്കാൻ മറക്കാതിരിക്കുക എന്നതാണ് പ്രധാനം.

4. ട്രാവൽ പില്ലോയും കംപ്രഷൻ സോക്സും

വിമാന യാത്ര കൂടുതല്‍ സുഖകരമാക്കാനും ആരോഗ്യകരമാക്കാനും കയ്യിൽ കരുതേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. അതിൽ ഉൾപ്പെടുന്നതാണ് ട്രാവൽ പില്ലോയും കംപ്രസീവ് സോക്സും. ദീർഘദൂര വിമാന യാത്രയിൽ ഉറങ്ങാതിരിക്കാൻ സാധിക്കില്ല. ഉറങ്ങുന്നത് പക്ഷേ,അത്ര എളുപ്പമല്ലതാനും. ചെറിയ സ്ഥലവും കാൽ നീട്ടാൽ പോലും പറ്റാത്ത ലെഗ് സ്പേസും കാരണം പല പ്രശ്നങ്ങളും ഉണ്ടായേക്കാം. സപ്പോർട്ടീവ് ട്രാവൽ പില്ലോ വിമാനത്തിലെ നിങ്ങളുടെ ഉറക്കം ശരിയാക്കും.

കൂടുതൽ സമയം കാൽ നിലത്തു തൂക്കിയിടുന്നതു കാരണം നീരു വയ്ക്കുന്നത് ഒഴിവാക്കാൻ കംപ്രഷൻ സോക്സ് ഉപയോഗിക്കാം. പാദങ്ങളിലേക്കുള്ള രക്തയോട്ടം കൂട്ടുകയും കാലുകളിൽ മൃദുലമായ സമ്മർദ്ദം ചെലുത്തി വേദന കുറയ്ക്കുകയും ചെയ്യുന്നു. രണ്ടു കാലിലും ഇത് മാറിമാറി ധരിക്കാനും കഴിയും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+