Search
  • Follow NativePlanet
Share
» »വിഷു, ഉഗാദി, പെരുന്നാൾ... ഏപ്രിൽ മാസത്തിലെ അവധികൾ; കാര്യമായി പ്ലാൻ ചെയ്യണമെന്ന് മാത്രം

വിഷു, ഉഗാദി, പെരുന്നാൾ... ഏപ്രിൽ മാസത്തിലെ അവധികൾ; കാര്യമായി പ്ലാൻ ചെയ്യണമെന്ന് മാത്രം

ഹോളിയുടെയും ഈസ്റ്ററിന്‍റെയും ആഘോഷങ്ങൾ ഒക്കെ കഴിഞ്ഞു മാർച്ച് മാസവും കടന്നു പോയി. ഒരുപാട് അവധികളും ആഘോഷങ്ങളും ആയി വേഗത്തിലാണ് മാർച്ച് തീർന്നത്. ഇപ്പോഴിതാ അവധികളുമായി ഏപ്രിൽ മാസവും ഇങ്ങെത്തി. മാർച്ചിമെ ശരിയായി ഉപയോഗിക്കാൻ കഴിഞ്ഞില്ല, അവധിയെടുക്കാൻ പറ്റിയില്ല എന്നു വിഷമമുള്ളവർക്കായി നീണ്ട വാരാന്ത്യങ്ങളും അവധികളും ഏപ്രിലിൽ ഉണ്ട്.

യാത്രപോകാനും പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കാനും പറ്റിയ കുറേയധികം ദിവസങ്ങൾ ഈ 2024 ഏപ്രിൽ മാസത്തിലുണ്ട് എന്നതു തന്നെയാണ് ഇതിന്‍റെ പ്രത്യേകത. നാട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്യുവാനും എങ്ങനെ യാത്രകളും അവധികളും പ്ലാൻ ചെയ്യണമെന്ന് മുൻകൂട്ടി തീരുമാനിക്കാനുമായി തുടർന്ന് വായിക്കാം...

Guide For The Long Weekends And Public Holidays April 2024

ഏപ്രിൽ 2024 അവധികൾ

വിഷു, ഈദുൽ ഫിത്തർ, അംബേദ്കർ ജയന്തി എന്നിങ്ങനെ വ്യത്യസ്തമായ അവധികളും ആഘോഷങ്ങളും ഉള്ള മാസമാണ് 2024 ഏപ്രിൽ. എന്നാൽ വിഷു ഉൾപ്പെടെയുള്ളവ ഞായറാഴ്ച കൊണ്ടു പോയതിനാൽ വിചാരിച്ച വിധത്തിലുള്ള ആഘോഷങ്ങൾ നടന്നെന്നു വരില്ല. എന്നിരുന്നാലും ഒറ്റ ദിവസത്തെ ആഘോഷങ്ങൾക്ക് പറ്റിയ മാസമാണ് ഏപ്രിൽ.

ഉഗാദി 2024‌

കർണ്ണാടക, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് യുഗാദി എന്ന ഉഗാദി. കർണാടകത്തിന്റേയും ആന്ധ്രാപ്രദേശിന്റേയും തെലുങ്കാനയുടെയും പുതുവത്സരാരംഭ ദിനമാണ് യുഗാദി. മലയാളികൾക്ക് വിഷു എങ്ങനെയാണോ അത്രയും പ്രധാനമാണ് ഇവർക്ക് ഉഗാദിയും. ഈ വർഷം ഏപ്രിൽ 9 ചൊവ്വാഴ്ചയാണ് ഉഗാദി വരുന്നത്. ഏപ്രിൽ ഏഴ് ഞായറാഴ്ചയാണ് എട്ടാം തിയതി തിങ്കളാഴ്ച ഒരു ലീവ് എടുക്കുകയാണെങ്കിൽ ശനി, ഞായര്‌, തിങ്കൾ, ചൊവ്വ എന്നിങ്ങനെ നാല് ദിവസം അവധിയെടുക്കാം.

ഈദുൽ ഫിത്ർ 2024

ഇസ്ലാം മതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഈദുൽ ഫിത്ർ. ചെറിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ ഫിത്ർ ഒരു മാസത്തെ കഠിന നോയമ്പിന്‍റെ അവസാനം കൂടിയാണ്. റംസാൻ 30 ദിവ,ം പൂർത്തിയാകുന്നതാണ് ഈദുൽ ഫിത്ർ. ഈ വർഷം ഏപ്രിൽ 11 വ്യാഴാഴ്ചയാണ് പെരുന്നാൾ ആഘോഷം എന്നാണ് നിലവിലെ നിഗമനം. ചന്ദ്രപ്പിറവി കാണുന്നതനുസരിച്ച് തിയതിയിൽ വ്യത്യാസം വരാൻ സാധ്യതയുണ്ട്.

വിഷു 2024

മലയാളികളുടെ പുതുവർഷമായ വിഷു ഈ വർഷം ഏപ്രിൽ 14 ഞായറാഴ്ചയാണ് വരുന്നത്. കണിവെച്ചും സദ്യ ഒരുക്കിയും പടക്കം പൊട്ടിച്ചും ഒക്കെ മലയാളികൾ വിഷു ആഘോഷിക്കുന്നു. നീണ്ട വാരാന്ത്യ അവധി കിട്ടിയില്ലെങ്കിലും വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഞായറാഴ്ച രാത്രി വരെ അവധി മോഡിൽ വിഷു ആഘോഷം തുടരാം.

കർണ്ണാടക സർക്കാർ ഏപ്രിൽ അവധികൾ

കർണ്ണാടക സർക്കാരിന്‍റെ 2024 ലെ പൊതു അവധികളുടെ പട്ടികയിൽ ഏപ്രില്‍ മാസത്തില്‍ ഉഗാദി ഉത്സവം - ഏപ്രിൽ 9, ചൊവ്വാഴ്ച , കൂടാതെ, ഖുതുബ്-ഇ-റംസാൻ - ഏപ്രിൽ 11, വ്യാഴാഴ്ച എന്നിങ്ങനെ രണ്ട് അവധികളാണ് ഉൾപ്പെട്ടിട്ടുള്ളത്.

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാം

ഏപ്രിൽ മാസത്തിലെ അവധികൾ കണക്കാക്കി നാട്ടിലേക്കോ ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കോ യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കേണ്ട സമയം അതിക്രമിച്ചു.അവധി നോക്കി എല്ലാവരും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതോടെ സീറ്റ് ലഭിക്കാനുള്ള ബുദ്ധിമുട്ട് കൂടും. ട്രെയിനുകളിലും ബസുകളിലും ടിക്കറ്റ് ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.

ഇനിയും നിങ്ങൾക്ക് ടിക്കറ്റ് കിട്ടിയില്ലെങ്കിൽ വിഷമിക്കേണ്ട. കേരളത്തിലേക്ക് കെഎസ്ആർടിസി റംസാനും വിഷുവും കണക്കാക്കി സ്പെഷ്യൽ സര്‍വീസുകൾ നടത്തും. പ്രത്യേക ട്രെയിൻ സർവീസുകളും ഈ സമയത് ഉണ്ടായിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+