Search
  • Follow NativePlanet
Share
» »വെള്ളക്കെട്ടായി ബെംഗളൂരു..മഴക്കെടുതികൾ തുടരുന്നു.. മിനി വെനീസ് എന്നുകളിയാക്കി സോഷ്യൽ മീഡിയ

വെള്ളക്കെട്ടായി ബെംഗളൂരു..മഴക്കെടുതികൾ തുടരുന്നു.. മിനി വെനീസ് എന്നുകളിയാക്കി സോഷ്യൽ മീഡിയ

ബെംഗളൂരു നഗരത്തിൽ മഴ തുടരുകയാണ്. കനത്ത മഴയെത്തുടർന്ന് തടാകങ്ങളും കനാലുകളും കരകവിഞ്ഞു. ബാംഗ്ലൂരിന്‍റെ പല ഭാഗങ്ങളിലും റോഡുകളിലെ വെള്ളക്കെട്ടും താമസസ്ഥലത്തേയ്ക്ക് വെള്ളം കയറുന്നതും വലിയ ബുദ്ധിമുട്ടുകള് സൃഷ്ടിച്ചു. ഹൊറമാവ് അഗാരയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് അഞ്ചുപേർ മരിച്ചു. കെങ്കേരി തടാകത്തിൽ ഒഴുക്കിൽപെട്ട് രണ്ട് സഹോദരങ്ങൾ മരിച്ചു. മഴക്കെടുതിയുടെ മോശമായ അവസ്ഥയിലൂടെയാണ് ബെംഗളൂരു കടന്നു പോകുന്നത്.

ഇന്ന്, ഒക്ടോബർ 23 ബുധനാഴ്ച ബാംഗ്ലൂരിൽ യെല്ലോ അലര്‍ട്ട് ആണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയ്ക്കൊപ്പം കാറ്റ്, ഇടി മിന്നൽ എന്നിവയും ഇന്ന് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നത്തെ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും ആയിരിക്കും. പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറിൽ 8 കിലോമീറ്റർ വേഗതയിൽ കാറ്റും ഇന്ന് പ്രതീക്ഷിക്കാം. മിതമായ മഴയോടും ഇടിമിന്നലോടും കൂടിയ ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചനം സൂചിപ്പിക്കുന്നു.

Bangalore Weather Update Yellow Alert Ffor Bengaluru

സ്കൂളുകൾക്ക് അവധി ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം

ബാംഗ്ലൂരിലെ കനത്ത മഴയുടെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ ഇന്ന് ബെംഗളൂരു അര്‍ബൻ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കൂടാതെ ടെക്ക് കമ്പനികൾ ഉൾപ്പെടെയുള്ള കമ്പനികൾ ജീവനക്കാർക്ക് ജീവനക്കാരെ ഇന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാൻ വർക്ക് ഫ്രം ഹോമും അനുവദിച്ചിട്ടുണ്ട്. കർണാടക സർക്കാർ ഐടി, ബയോടെക്നോളജി, ഇലക്ട്രോണിക്സ്, സ്വകാര്യ മേഖലകളിലെ കമ്പനികളോട് ബുധനാഴ്ച ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.

വ്യാഴാഴ്ചയും യെല്ലോ അലർട്ട്

നിലവിലെ കാലവസ്ഥ പരിഗണിച്ച് ബാംഗ്ലൂരിൽ 24 വ്യാഴാഴ്ച വരെ യെല്ലോ അലര്‍ട്ട് ആണ്. ബെംഗളൂരുവിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും ഇടിമിന്നലും കാറ്റും ഉണ്ടാകാനുള്ള സാധ്യതയും ഇത് പറയുന്നു. ആറു മുതൽ 11 സെന്‍റീമീറ്റര്‍ വരെയുള്ള മഴയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, നഗരത്തിൽ 23.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. മഴ തുടരുന്ന സാഹചര്യത്തിൽ ആളുകള് സുരക്ഷിതരായിരിക്കേണ്ടതാണ്. മഴയത്ത് തടാകങ്ങൾ,റോഡുരൾ, അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ തുടങ്ങിയവയുടെ സമീപത്തേയ്ക്കുള്ള യാത്ര കഴിവതും ഒഴിവാക്കുക. മുതിർന്നവരുടെ മേൽനോട്ടത്തിലല്ലാതെ കുട്ടികളെ പുറത്തു വിടാതിരിക്കുക.

അതേസമയം, ഒക്ടോബർ 24ന് ശേഷം മഴയുടെ തീവ്രത കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‌ കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
യെലഹങ്ക, മഹാദേവപുര, ദാസറഹള്ളി സോണിൽ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ കനത്ത മഴയാണ് ലഭിച്ചത്. ഇതെത്തുടർന്ന് തടാകങ്ങളിൽ വെള്ളെ നിറഞ്ഞ പുറത്തേയ്ക്ക് ഒഴുകുകയാണ്. റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ചൗഡേശ്വരി ലേഔട്ടിൽ മാതാരം 160 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഇത് ഇവിടുത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മഴ കൂടിയാണ്.

കര്‍ണ്ണാടക കാലാവസ്ഥ

കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ഇന്ന് തീരദേശ ജില്ലകളോട് ചേർന്നുള്ള തീരപ്രദേശങ്ങളിലും മലയോര ജില്ലകളിലും ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ കനത്ത മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം വരും ദിവസങ്ങളിൽ മഴ കുറവായിരിക്കും.

കാലാവസ്ഥാ പ്രവചനം ഒക്ടോബർ 23-27

തീരദേശ കർണ്ണാടക

ഒക്ടോബർ 23 കനത്ത മഴ, ഇടി, മിന്നൽ,കാറ്റ്
ഒക്ടോബർ 24 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 25 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 26 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 27 കാലാവസ്ഥാ മുന്നറിയിപ്പില്ല

വടക്കൻ ഉൾപ്രദേശ കർണ്ണാടക

ഒക്ടോബർ 23 കനത്ത മഴ, ഇടി, മിന്നൽ,കാറ്റ്
ഒക്ടോബർ 24 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 25 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 26 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 27 കാലാവസ്ഥാ മുന്നറിയിപ്പില്ല

തെക്കൻ ഉൾപ്രദേശ കർണ്ണാടക

ഒക്ടോബർ 23 കനത്ത മഴ, ഇടി, മിന്നൽ,കാറ്റ്
ഒക്ടോബർ 24 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 25 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 26 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 27 കാലാവസ്ഥാ മുന്നറിയിപ്പില്ല

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+