ഡൽഹി, ഗുഡ്‌ഗാവ് നിവാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ പേടിസ്വപ്നങ്ങളിലൊന്ന് ഡൽഹി-ഗുഡ്‌ഗാവ് റൂട്ടിലെ ട്രാഫിക് ബ്ലോക്ക്. ഒരിക്കലെങ്കിലും ഇതുവഴി പോയവർക്കറിയാം കുരുക്ക് കടന്നു പോകുവാനുള്ള പാട്. എന്നാൽ വളരെ സുഖമായി ട്രാഫിക് ബ്ലോക്കിൽ പെടാതെ വെറും ഏഴ് മിനിറ്റിൽ ഡൽഹി-ഗുഡ്‌ഗാവ് യാത്ര പൂർത്തിയാക്കിയാലോ? എങ്കിൽ ഒത്തിരിയെന്നും കാത്തിരിക്കേണ്ട, ഇതാ ഡൽഹി-ഗുഡ്‌ഗാവ് എയർ ടാക്സി വരികയാണ്.
ഇന്ത്യയിലെ പ്രധാന എയർലൈൻ സർവീസുകളിലൊന്നായ ഇൻഡിഗോയും യുഎസ് കമ്പനിയായ ആർച്ചർ ഏവിയേഷനും ചേർന്ന് ആരംഭിക്കുന്ന എയർ ടാക്സി സർവീസ് വരും നാളുകളില് ഡൽഹി യാത്രകളിലെ പ്രധാന ആകർഷണവും ട്രാഫിക് ബ്ലോക്കുകളിലെ രക്ഷകനും ആകും. 2026 ഓടെ എയർ ടാക്സി പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൽഹിയിലെ കൊണാട്ട് പ്ലേസിനും ഹരിയാനയിലെ ഗുഡ്ഗാവ് റൂട്ടിനും ഇടയിൽ ആയിരിക്കും സർവീസ്.

റോഡ് മാര്‍ഗം ഡൽഹിയിൽ നിന്നും ഗുഡ്ഗാവിലേക്ക് 42.4 കിലോമീറ്റർ ദൂരമാണുള്ളത്. സാധാരണ സമയത്ത് ഒരു മണിക്കൂർ പത്ത് മിനിറ്റി വരെയാണ് റോഡ് യാത്രയ്ക്കായി വേണ്ടി വരുന്നത്. പീക്ക് സമയങ്ങളിലും ബ്ലോക്ക് ഉള്ളപ്പോഴും ആണെങ്കിൽ സമയം പിന്നെയും കൂടും. ഇത്തരം അവസരങ്ങളിൽ എയർ ടാക്സിയുടെ സർവീസ് പ്രയോജനപ്പെടുത്താം.
eVTOLs (ഇലക്‌ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ്) എന്ന് വിളിക്കപ്പെടുന്ന ഈ ഇലക്ട്രിക് വാഹനങ്ങൾ വഴി ഡൽഹിയിലെ കൊണാട്ട് പ്ലേസിനും ഗുഡ്ഗാവിനുമിടയിൽ 7 മിനിറ്റിനുള്ളിൽ നിങ്ങളെ എത്തിക്കും.ഈ സേവനത്തിനായി ആർച്ചർ ഏവിയേഷൻ 200 ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (ഇവിടിഒഎൽ) വിമാനങ്ങൾ നൽകുമെന്ന് റിപ്പോർട്ടുകൾ. 30-40 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയുന്ന ആറ് ബാറ്ററി പായ്ക്കുകളാണ് ഇതിനുള്ളത്.
നാല് യാത്രക്കാർക്കും ഒരു പൈലറ്റിനും ആണ് ഒരു eVTOLs വാഹനത്തിൽ സഞ്ചരിക്കാൻ സാധിക്കുക. യാത്രയ്ക്ക് എത്ര രൂപ ചെലവാകുമെന്ന് കൃത്യമായി കണക്കാക്കിയിട്ടില്ലെങ്കിലും 2,000 രൂപയ്ക്കും 3,000 രൂപയ്ക്കും ഇടയിലായിരിക്കുമെന്ന് കരുതുന്നു. ആർച്ചർ ഏവിയേഷൻ സിഇഒ ആദം ഗോൾസ്റ്റീൻ പറയുന്നതനുസരിച്ച്, 27 കിലോമീറ്റർ യാത്രയ്ക്ക് ഏകദേശം 1,500 രൂപ ചെലവ് വരും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












