Search
  • Follow NativePlanet
Share
» » ഡൽഹിയിലെ ആദ്യ റെയിൽവേ കോച്ച് റസ്റ്റോറന്‍റ് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ

ഡൽഹിയിലെ ആദ്യ റെയിൽവേ കോച്ച് റസ്റ്റോറന്‍റ് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ

ഡൽഹി നിറയെ കാഴ്ചകളാണ്. ചരിത്രസ്മാരകങ്ങളും മാര്‍ക്കറ്റുകളും പാർലമെന്‍റും ചെങ്കോട്ടയും രാഷ്ട്രപതിഭവനും ഒക്കെയായി എത്രനാൾ വേണമെങ്കിലും നടന്നു കാണുവാനുള്ള സ്ഥലങ്ങൾ ഇവിടെയുണ്ട്. എന്നാൽ ഇവിടെ എത്തുമ്പോൾ ആളുകൾ കൂടുതലും പോകാനാഗ്രഹിക്കുന്നത് രുചിയിടങ്ങളിലേക്കു തന്നെയാണ്. തീം അനുസരിച്ച് ഒരുക്കിയിരിക്കുന്ന കിടിലൻ റസ്റ്റോറന്‍റുകള് മുതൽ വ്യത്യസ്ത രുചികൾ വിളമ്പുന്ന വഴിയോരക കടകൾ വരെ എണ്ണിയാലൊടുങ്ങാത്ത സ്ഥലങ്ങൾ ഡൽഹിയിലുണ്ട്.

ഇപ്പോഴിതാ ഡൽഹിയിൽ എത്തുന്നവരെ കാത്ത് കൗതുകകരമായ ഒരു കാഴ്ച കൂടിയുണ്ട്. കണ്ടുമടങ്ങുക മാത്രമല്ല, തീർത്തും വ്യത്യസ്തമായ ഒരു അന്തരീക്ഷത്തിൽ വയറു നിറയെ വ്യത്യസ്ത ഭക്ഷണം കഴിക്കുവാനും ആസ്വദിക്കാനും പറ്റിയ സ്ഥലം. പറഞ്ഞു വരുന്നത് ഡല്‍ഹിയിലെ റെയിൽവേ കോച്ച് റെസ്റ്റോറന്‍റ് വിശേഷങ്ങളാണ് .
ഡൽഹി റെയിൽവേ സ്റ്റേഷനിലെ ക്യാപിറ്റൽ ഡൈനർ റെയിൽവേ കോച്ച് റെസ്റ്റോറന്‍റ് ഡല്‍ഹിയിൽ ആസ്വദിക്കാൻ പറ്റിയ പുതിയ കാര്യങ്ങളിലൊന്നാണ്.

Dine In Railway Coach Restaurant In New Delhi Railway Station

ഇന്ത്യയിലെ തന്നെ റെയിൽവേ കോച്ചിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള ആദ്യത്തെ റെസ്റ്റോറൻ്റായ ക്യാപിറ്റൽ ഡൈനർ ഡൽഹിയിലെ നിങ്ങളുടെ യാത്രകൾ വ്യത്യസ്തമാക്കാൻ സഹായിക്കും. ന്യൂ ഡല്‍ഹി റെയിൽവേ സ്റ്റേഷൻ കവാടത്തിലായി സ്ഥിതി ചെയ്യുന്ന ഇവിടം വന്നിറങ്ങുന്നവർക്കും ഡൽഹി രുചികൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രിയപ്പെട്ട സ്ഥലമായി ഇവിടം മാറും.

ഇന്ത്യന് വിഭവങ്ങൾ മാത്രമല്ല ഇവിടെയുള്ളത്. ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നുള്ള രുചികൾ നിങ്ങള്ക്കിവിടെ കണ്ടെത്താം. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ അജ്മേരി ഗേറ്റിന് സമീപം, സർക്കുലേറ്റിംഗ് ഏരിയയിലാണ് റെയിൽവേ കോച്ച് റെസ്റ്റോറന്‍റ് സ്ഥിതി ചെയ്യുന്നത്. രാവിലെ 11.00 മുൽ രാത്രി 11.00 വരെയാണ് ഇത് പ്രവർത്തിക്കുന്നത്,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+