Search
  • Follow NativePlanet
Share
» »ഡല്‍ഹി കാലാവസ്ഥ വേറേ ലെവൽ; തണുപ്പിൽ തുടങ്ങിയ മേയ് മാസം, വാരാന്ത്യത്തിൽ മഴ, ചൂട് വരുന്നതേയുള്ളൂ

ഡല്‍ഹി കാലാവസ്ഥ വേറേ ലെവൽ; തണുപ്പിൽ തുടങ്ങിയ മേയ് മാസം, വാരാന്ത്യത്തിൽ മഴ, ചൂട് വരുന്നതേയുള്ളൂ

മേയ് മാസം അറിയപ്പെടുന്നത് അതിന്‍റെ കൊടിയ ചൂടിനും വരൾച്ചയ്ക്കും ആണ്. രാജ്യം മുഴുവൻ കനട്ട ചൂടിൽ വെന്തുരുകുമ്പോൾ ഡൽഹിയെ ഇതൊന്നും കാര്യമായി ബാധിക്കുന്ന മട്ടില്ല. കഴിഞ്ഞ 12 വർഷത്തിൽ ഡൽഹിയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ദിവസങ്ങൾ ഈ ഏപ്രിൽ മാസത്തിലായിരുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ. എന്തായാലും മേയ് മാസവും ഡല്‍ഹി കൂൾ കടന്നു പോകുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ പറയുന്നത്.

ഏപ്രിലിലെ കാര്യം എടുക്കുകയാണെങ്കിൽ ഒരൊറ്റ ദിവസം മാത്രമാണ് താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. 2024 ഏപ്രിൽ 26-ന് ആയിരുന്നു ചൂടുകൂടിയ ദിനം. തുടർന്ന് ചൂട് പിന്നെയും കുറഞ്ഞു. കഴിഞ്ഞ 5 ദിവസമായി സാധാരണ താപനിലയേക്കാൾ താഴെയാണ്. ഇന്ന് മേയ് 3 വെള്ളിയാഴ്ച നേരിയ കാലാവസ്ഥയോടെയാണ് ദിവസം ആരംഭിച്ചത്.

Delhi Became Cool In May Chances of Rain On The weekend

PC: PTI

മേയ് മാസത്തിലെ ഡൽഹി

മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി മേയ് മാസത്തിൽ പൊതുവേ കുറഞ്ഞ താപനിലയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഇന്ന് (മെയ് 3) പകൽ താപനില 38 ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ് 2 ലെ താപനിലയേക്കാൾ 3 പോയിന്‍റ് കൂടുതലായിരിക്കും ഇത്. ഇന്ന് ആകാശം തെളിഞ്ഞതായിരിക്കും, അതിനാൽ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ശക്തമായ കാറ്റും ഇന്നു വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഴയെത്തും, ചൂട് കൂടും

ഈ വാരാന്ത്യത്തിൽ ഡൽഹിയിൽ ചെറിയ മഴ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ താപനിലയിലും വലിയ വർധനവ് ഈ ആഴ്ച പ്രവചിച്ചിട്ടുണ്ട്. . ശനി, ഞായർ ദിവസങ്ങളിൽ ഡൽഹിയിലെ പരമാവധി താപനില 40 ഡിഗ്രി വരെ ഉയരാം. ഡൽഹിയിൽ വേനൽച്ചൂട് ആംരംഭിക്കുവാന്‍ പോകുന്നു എന്ന സൂചനയായും ഇതിനെ കാണാം. മെയ് എട്ടോടെ ഡൽഹിയിലെ താപനില 40 കടന്നേക്കും.

കഴിഞ്ഞ വര്‍ഷം മേയ് മാസം ഡൽഹിയില് ആരംഭിച്ചത് വളരെ കുറഞ്ഞ താപനിലയോടെ ആയിരുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. മെയ് 1 ന് പകൽ താപനില 33.7 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു, ഇത് സാധാരണയിൽ നിന്ന് 5 ഡിഗ്രി സെൽഷ്യസ് കുറവാണ്. മെയ് 2 ന് രാവിലെ ഏറ്റവും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസിനു താഴെയായി. ഈ വർഷവും മെയ് മാസത്തിൻ്റെ ആരംഭം കഴിഞ്ഞ വർഷത്തെപ്പോലെ തണുപ്പാണ്. കഴിഞ്ഞ വർഷം മെയ് 1, 2023 ന്, പരമാവധി താപനില 26.1 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്, ഇത് സാധാരണ താപനിലയേക്കാൾ 12 ഡിഗ്രി സെൽഷ്യസ് കുറവാണ്.

ഏപ്രിൽ മാസത്തിലെ മഴ

കഴിഞ്ഞ 12 വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ മഴയുള്ള ദിവസങ്ങൾ 2024 ഏപ്രിൽ മാസത്തിൽ ആണ് രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയത്. എന്നാൽ ശരാരശരി മഴയുടെ അളവ് എടുത്താൽ കഴിഞ്ഞ വർഷത്തേക്കാൾ കുറവാണെന്നു കാണാം. 7.5 മില്ലിമീറ്റർ കുറവാണ് രേഖപ്പെടുത്തിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ (ഐഎംഡി) കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം മഴ പെയ്ത ദിവസങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+