Search
  • Follow NativePlanet
Share
» »കേരളത്തിലെ വേഗമേറിയ ട്രെയിൻ; വന്ദേഭാരത് പിന്നിലാക്കിയ മലയാളികളുടെ പ്രിയപ്പെട്ട തീവണ്ടി, വ്യത്യാസം മണിക്കൂറുകൾ

കേരളത്തിലെ വേഗമേറിയ ട്രെയിൻ; വന്ദേഭാരത് പിന്നിലാക്കിയ മലയാളികളുടെ പ്രിയപ്പെട്ട തീവണ്ടി, വ്യത്യാസം മണിക്കൂറുകൾ

കേരളത്തിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ ട്രെയിൻ ഏതെന്ന ചോദ്യത്തിന് വന്ദേ ഭാരത് അല്ലാതെ മറ്റൊരു ഉത്തരമില്ല. വന്ദേ ഭാരത് വന്നതോടെ വേഗമേറിയ ട്രെയിനായി മത്സരിക്കാൻ പോലും ഒരു ട്രെയിനില്ലെന്നു മാത്രമല്ല, പല ട്രെയിനുകളുടെയും വേഗം പോരാ എന്നു പോലും യാത്രക്കാർക്ക് തോന്നിത്തുടങ്ങിയിരിക്കുകയാണ്. ഇത് വരുന്നതിനു മുൻപ് പാളത്തിലൂടെ പാഞ്ഞിരുന്ന പല തീവണ്ടികളും ഇന്ന് പഴഞ്ചനായി. എന്നാൽ വന്ദേ ഭാരതിനു മുൻപ് കേരളത്തിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ ഏതായിരുന്നുവെന്ന് അറിയാമോ?

വേഗതയുടെ കാര്യത്തിൽ കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി അടക്കിവാണ റൂട്ടാണ് വന്ദേഭാരത് കൊണ്ടുപോയത്. എന്നിരുന്നാലും ഈ രണ്ട് ട്രെയിനുകളും യാത്രക്കാരുടെ പ്രിയപ്പെട്ട തീവണ്ടികളാണ്. ഇതാ കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസും തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരതും തമ്മിൽ ഒരു താരത്യം നടത്തിയാലോ.

Fastest Train Service In Kerala A Comparison Between Jan Shatabdi Express And Vande Bharat

തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി 12076

ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 5.55 ന് ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിക്കും. 7 മണിക്കൂർ 5 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഉച്ചയ്ക്ക് 1.00 മണിക്ക് ട്രെയിന്‍ കോഴിക്കോട് എത്തും. സെക്കൻഡ് സിറ്റിങ്ങിന് 190 രൂപയും എസി ചെയർ കാറിന് 625 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

തിരുവനന്തപുരം - 05:55
വർക്കല ശിലഗിരി -06:32
കൊല്ലം -06:55
കായംകുളം ജംങ്ഷൻ -07:30
ആലപ്പുഴ -08:13
ചേർത്തല -08:33
എറണാകുളം ജംങ്ഷൻ -09:12
ആലുവാ - 09:39
തൃശൂർ -10:33
ഷൊർണൂർ -11:25
തിരൂർ - 12:05
കോഴിക്കോട് - 13:00

തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് (20632)

തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് വൈകിട്ട് 4.05 നാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത്. 5 മണിക്കൂർ 27 മിനിറ്റ് യാത്രയ്ക്കൊടുവിൽ ട്രെയിൻ രാത്രി 9.32 ന് കോഴിക്കോട് എത്തും. എസി ചെയർ കാറിന് രൂപയും 1210 എക്സീക്യൂട്ടീവ് ചെയർ കാറിന് 2170 രൂപയും ആണ് ടിക്കറ്റ് നിരക്ക്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.

തിരുവനന്തപുരം - 16:05
കൊല്ലം -16:53
ആലപ്പുഴ -17:55
എറണാകുളം ജംങ്ഷൻ -18:42
തൃശൂർ - 19:56
ഷൊർണൂർ - 20:30
തിരൂർ - 21:02
കോഴിക്കോട് - 21:32

കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി (12075)

തിരികെ കോഴിക്കോട് നിന്ന് ഉച്ചകഴിഞ്ഞ് പുറപ്പെടുന്ന കോഴിക്കോട് - തിരുവനന്തപുരം- ജനശതാബ്ദി ട്രെയിൻ (12075) 13:45 മണിക്ക് എടുക്കും. 7 മണിക്കൂർ 40 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാത്രി 21:25 മണിക്ക് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തും.

കോഴിക്കോട് - 13:45
തിരൂർ - 14:19
ഷൊർണൂർ - 14:57
തൃശൂർ - 15:38
ആലുവാ - 16:39
എറണാകുളം ജംങ്ഷൻ - 17:20
ചേർത്തല - 17:57
ആലപ്പുഴ - 18:33
കായംകുളം ജംങ്ഷൻ - 19:13
കൊല്ലം ജംങ്ഷൻ - 19:50
വർക്കല ശിവഗിരി - 20:13
തിരുവനന്തപുരം സെൻട്രൽ - 21:25

മംഗലാപുരം-തിരുവനന്തപുരം വന്ദേ ഭാരത് (20631)

കോഴിക്കോട് രാവിലെ 08:57 ന് എത്തിച്ചേരുന്ന മംഗലാപുരം-തിരുവനന്തപുരം വന്ദേ ഭാരത് 8.59ന് യാത്ര തുടർന്ന് 6 മണിക്കൂർ 06 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഉച്ചയ്ക്ക് മണിക്ക് തിരുവനന്തപുരത്ത് എത്തും. എസി ചെയർ കാറിന് രൂപയും എക്സീക്യൂട്ടീവ് ചെയർ കാറിന് രൂപയും ആണ് ടിക്കറ്റ് നിരക്ക്

കോഴിക്കോട് -08:57
തിരൂർ -09:22
ഷൊർണൂർ -09:58
തൃശൂർ -10:38
എറണാകുളം -11:45
ആലപ്പുഴ -12:38
കൊല്ലം - 13:40
തിരുവനന്തപുരം - 15:05

കോഴിക്കോട്-തിരുവനന്തപുരം റൂട്ടിൽ കാസർകോഡ്- തിരുവനന്തപുരം വന്ദേ ഭാരത് സർവീസും ഉണ്ട്. കോഴിക്കോട് വൈകിട്ട് 4.30ന് എത്തുന്ന ട്രെയിന് (20633) ആറു മണിക്കൂര്‌ 10 മിനിറ്റ് യാത്രയ്ക്കൊടുവിൽ
രാത്രി 10.40 ന് തിരുവനന്തപുരത്ത് എത്തും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+