Search
  • Follow NativePlanet
Share
» » റിപ്പബ്ലിക് ദിനം 2025: 75 ആണോ അതോ 76-ാം റിപ്പബ്ലിക് ദിനമാണോ രാജ്യം ആഘോഷിക്കുന്നത്, അറിയാം

റിപ്പബ്ലിക് ദിനം 2025: 75 ആണോ അതോ 76-ാം റിപ്പബ്ലിക് ദിനമാണോ രാജ്യം ആഘോഷിക്കുന്നത്, അറിയാം

റിപ്പബ്ലിക് ദിനം 2025: രാജ്യം ഏറ്റവും പ്രതീക്ഷയോടെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്. ഏറ്റവും വലിയ ആഘോഷങ്ങൾ നടക്കുന്ന തലസ്ഥാന നഗരം പൂർണ്ണമായും തയ്യാറെടുത്തു കഴിഞ്ഞു. ഇനി കാത്തിരിപ്പിന്‍റെ ദിവസങ്ങളാണ്. ഇന്ത്യക്കാരനായി ജനിച്ച ഓരോരുത്തരും ഏറ്റവും അഭിമാനത്തോടെ ഏറ്റുപറയുന്ന ദിവസങ്ങളിലൊന്നാണ് ഇന്ത്യ ജനാധിപത്യത്തിലേക്ക് മാറിയ ജനുവരി 26.

ഇന്ത്യയുടെ പരമാധികാരത്തിന്റെയും സ്വയംഭരണത്തിന്റെയും ജനാധിപത്യത്തിന്‍റെയും ഏറ്റവും വലിയ അടയാളപ്പെടുത്തലാണ് റിപ്പബ്ലിക് ദിനം. ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്ന ദിവസം കൂടിയാണിത് . ഗണതന്ത്ര ദിവസം എന്നം റിപ്പബ്ലിക് ദിനത്തിന് പേരുണ്ട്. ഡൽഹിയിൽ കര്‍ത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് ആണ് ഈ ദിവസത്തെ ഏറ്റവും പ്രത്യേകതയുള്ള കാര്യം.

Republic Day 2025

എത്രാമത്തെ റിപ്പബ്ലിക് ദിനം എല്ലാ വർഷവും റിപ്പബ്ലിക് ദിനം ആഘോഷങ്ങൾ തുടങ്ങുന്നതിന് മുൻപ് ഏറ്റവും കൂടുതൽ ആളുകൾക്കുള്ള സംശയങ്ങളിലൊന്നാണ് എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ഇതെന്നത്? പലപ്പോഴും പലതരത്തിൽ കണക്ക് കൂട്ടുന്നതു കൊണ്ടാണ് ഇങ്ങനെ ഒരു അവ്യക്തത വരുന്നത്. ഇതിന്‍റെ കൃത്യമായ ഉത്തരം എന്താണെന്ന് നോക്കാം.

2025 ൽ എത്രാമത് റിപ്പബ്ലിക് ദിനമാണ് ഇന്ത്യ ആഘോഷിക്കുന്നത്?

2025 ൽ എത്രാമത് റിപ്പബ്ലിക് ദിനമാണ് ഇന്ത്യ ആഘോഷിക്കുന്നത് എന്നു ചോദിച്ചാൽ 75-ാമത് അല്ലെങ്കിൽ 76-ാമത് റിപ്പബ്ലിക് ദിനം എന്നൊരു ആശയക്കുഴപ്പം പലർക്കും ഉണ്ടാകുന്നു. ഉത്തരം കണ്ടെത്തുന്നതിനു മുൻപായി അറിഞ്ഞിരിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്- 1950 ജനുവരി 26 ന് ഇന്ത്യയെ ഒരു ജനാധിപത്യ റിപ്പബ്ലിക്കായി അംഗീകരിച്ചുകൊണ്ട് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു. രണ്ടാമത്, 1951 ജനുവരി 26 ന് ഇന്ത്യ ആദ്യമായി റിപ്പബ്ലിക് ദിനം ആചരിച്ചു.

ഈ വർഷം, 2024 ജനുവരി 26-ന് ഇന്ത്യ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന് ശേഷമുള്ള വർഷങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പബ്ലിക് ദിനം കണക്കാക്കുന്നത്.

1950 ജനുവരി 26 ന് ഇന്ത്യയെ ഒരു ജനാധിപത്യ റിപ്പബ്ലിക്കായി അംഗീകരിച്ചുകൊണ്ട് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു. 1951 ജനുവരി 26 ന് ഇന്ത്യ ആദ്യമായി റിപ്പബ്ലിക് ദിനം ആചരിച്ചു. 2025 ൽ, ഭരണഘടന അംഗീകരിച്ചതിന്‍റെ 75 വർഷം ഇന്ത്യ ആഘോഷിക്കും.
അതേസമയം, 1950 ലേത് ആദ്യത്തെ റിപ്പബ്ലിക് ദിനമായി കണക്കാക്കുമ്പോൾ, ഈ വർഷം, ഇന്ത്യ 76-ാമത് റിപ്പബ്ലിക് ദിനം 2025 ജനുവരി 26 ന് ആഘോഷിക്കും.

റിപ്പബ്ലിക് ദിനം 2025 പ്രമേയം

ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിനും പൈതൃകത്തിനും ഊന്നൽ നൽകുന്ന പ്രമേയമാണ് ഇത്തവണത്തേത്. 'സ്വർണിം ഭാരത്: വിരാസത് ഔർ വികാസ്' എന്നതാണ് 2025ലെ റിപ്പബ്ലിക് ദിന തീം.

റിപ്പബ്ലിക് ദിനം 2025: മുഖ്യാതിഥികൾ

76-ാമത് റിപ്പബ്ലിക് ദിനത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയായേക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് ഇത്.
എങ്കിലും, അദ്ദേഹത്തിന്‍റെ സന്ദർശനം സംബന്ധിക്കുന്ന വിവരങ്ങളുടെസ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. 1950ൽ ഇന്ത്യ ആദ്യ റിപ്പബ്ലിക് ദിനം ആ ഘോഷിച്ചപ്പോൾ അപ്പോഴത്തെ ഇന്തൊനീഷ്യൻ പ്രസിഡന്റ് സുകാർണോ ആയിരുന്നു പരേഡിലെ മുഖ്യാതിഥി.

റിപ്പബ്ലിക് ദിനം 2025: പരേഡ് ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ
ആന്ധ്രാപ്രദേശ്, ബീഹാർ, ചണ്ഡീഗഡ്, ഗോവ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ് എന്നിവയുൾപ്പെടെ 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പങ്കെടുക്കും. സംസ്ഥാനങ്ങൾക്ക് പുറമെ 11 സർക്കാർ സംഘങ്ങളും ഉണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+