Search
  • Follow NativePlanet
Share
» »കോഴിക്കോട് യാത്രയിൽ താമസം തേടി അലയേണ്ട,ഷീ ലോഡ്ജ് ഉണ്ടല്ലോ.. 100 രൂപയ്ക്ക് താമസിക്കാം

കോഴിക്കോട് യാത്രയിൽ താമസം തേടി അലയേണ്ട,ഷീ ലോഡ്ജ് ഉണ്ടല്ലോ.. 100 രൂപയ്ക്ക് താമസിക്കാം

ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ഏറ്റവും വലിയ ആശങ്കകളിലൊന്ന് എവിടെ താമസിക്കും എന്നതാണ്. മികച്ച സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭിക്കുന്ന ഇടങ്ങൾക്കാണ് സഞ്ചാരികൾ മുൻഗണന നല്കുന്നത്. അതേസമയം തനിയെ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷ കൂടി പരിഗണിക്കുമ്പോൾ ബജറ്റിലൊതുങ്ങുന്ന ഇടങ്ങള്‍ കിട്ടണം എന്നില്ല. ഇതിനൊരു പരിഹാരമാണ് ഷീ ലോഡ്ഡ്. ഇനി കോഴിക്കോടിനാണ് നിങ്ങളുടെ യാത്രയെങ്കിൽ ഈ കാര്യത്തിൽ ആശങ്ക വേണ്ടേ വേണ്ട!

വിവിധ ആവശ്യങ്ങൾക്കായി കോഴിക്കോട് എത്തുന്ന വനിതകൾക്ക് സുരക്ഷിതവും പോക്കറ്റ് കാലിയാക്കാത്തതുമായ താമസസൗകര്യം നല്കുന്ന ഷീ ലോഡ്ജ് പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് കോർപ്പറേൽന് കീഴിൽ പ്രവർത്തിക്കുന്ന ഷീ ലോഡ്ജ് കോഴിക്കോട് നഗരത്തിലത്തുന്ന സഞ്ചാരികളായ സ്ത്രീകൾക്കും സുരക്ഷിതമായി ആശ്രയിക്കാൻ പറ്റിയ ഇടമാണ്.

She Lodge Kozhikode

കുറഞ്ഞ ചെലവിൽ ഒരു താമസസൗകര്യം ആണ് ഷീ ലോഡ്ജ് ഉറപ്പു നല്കുന്നത്. ഷീ വേള്‍ഡ് കുടുംബശ്രീ യൂണിറ്റിനാണ് ഷീ ലോഡ്ജിന്‍റെ നടത്തിപ്പ് ചുമതല. താമസം കൂടാതെ കാന്‍റീൻ സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു സമയം ആകെ 120 പേർക്ക് താമസിക്കുവാനുള്ള സൗകര്യങ്ങളാണ് കോഴിക്കോട് ഷീ ലോഡ്ജിൽ ഒരുക്കിയിരിക്കുന്നത്. ടൗൺ പോലീസ് സ്റ്റേഷന് തൊട്ടടുത്ത് റെയില്‍വേ സ്റ്റേഷൻ ലിങ്ക് റോഡിലാണ് കോഴിക്കോട് ഷീ ലോഡ്ജ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വളരെ എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാന്‍ സാധിക്കും.

ഷീ ലോഡ്ജ് കോഴിക്കോട് നിരക്ക്

ഡോർമിറ്ററി, ഡബിൾ ബെഡ് റൂം, എസി ഡീലക്സ് റൂം എന്നീ താമസസൗകര്യങ്ങളാണ് ഷീ ലോഡ്ജിൽ ലഭിക്കുന്നത്. 100 രൂപാ മുതൽ 2250 രൂപാ വരെയാണ് ഈ താമസസൗകര്യങ്ങൾക്കുള്ള നിരക്ക് വരിക. ഡോർമെറ്ററി- 100 രൂപ, സിംഗിൾ ബെഡ്‌റൂം- 200, ഡബിൾ - 350 രൂപാ, എ സി സിംഗിൾ - 750 രൂപാ, എ സി ഡബിൾ - 1200 രൂപ, എസി ഡീലക്സ് സിംഗിൾ - 1750 രൂപാ , എ സി ഡീലക്സ് ഡബിൾ - 2250 രൂപാ എന്നിങ്ങനെയാണ് നിരക്ക്.

താമസം കൂടാതെ ഭക്ഷണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മിതമായ നിരക്കിൽ ഭക്ഷണം നല്കുന്നതിനാൽ ബജറ്റ് യാത്രയിൽ ഭക്ഷണം കഴിക്കാനും ഇവിടേക്ക് വരാം. കെയർ ടേക്കർ, റിസപ്ഷനിസ്റ്റ് തുടങ്ങിയ ജീവനക്കാർ ഇവിടെയുണ്ട്.

ഷീ ലോഡ്ജ് കോഴിക്കോട് ബുക്കിങ്

കോഴിക്കോട് ഷീ ലോഡ്ജില് നേരിട്ടും ഓൺലൈൻ ആയും മുറികൾ ബുക്ക് ചെയ്യാം. ഫോൺ: 8281797903. വെബ്‌സൈറ്റ്: www.shehomes.in

കോഴിക്കോട് വനിതാ ഹോസ്റ്റൽ

ഷീ ലോഡ്ജ് കൂടാതെ വനിതകൾക്കായി വനിതാ ഹോസ്റ്റലും കോഴിക്കോട് പ്രവർത്തിക്കുന്നു. ജോലി പോലുള്ള സ്ഥിര ആവശ്യങ്ങൾക്കായി കോഴിക്കോട് എത്തുന്നവർക്ക് മാങ്കാവിലെ ഹൈമവതി തായാട്ട് സ്മാരക വനിതാഹോസ്റ്റൽ പ്രയോജനപ്പെടുത്താം. ആകെ 75 പേർക്കുവരെ താമസിക്കാനാവും. ഒരു സിംഗിൾ ബെഡ് റൂം, ഡബിൾ റൂം, ആറ് പേർക്കുള്ള റൂം എന്നിവയാണ് ലഭ്യം. ഡബിൾ റൂം- മാസം 6000 രൂപ(ഭക്ഷണമുൾപ്പെടെ), ആറ്പേർക്കുള്ള മുറി- ദിവസം 400 രൂപ (ഭക്ഷണമുൾപ്പെടെ). ഫോൺ: 9446824630.
ഷീ വേൾഡാണ് ഹോസ്റ്റൽ നടത്തിപ്പ് ചുമതല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+