Search
  • Follow NativePlanet
Share
» »യാത്ര തുടങ്ങിയത് 2014ൽ, എത്തിയത് 2018 ലും! റെയിൽവേയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വൈകിയ ട്രെയിൻ, സംഭവിച്ചത്

യാത്ര തുടങ്ങിയത് 2014ൽ, എത്തിയത് 2018 ലും! റെയിൽവേയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വൈകിയ ട്രെയിൻ, സംഭവിച്ചത്

വൈകിയോടുന്ന ട്രെയിനുകൾ നമുക്ക് പുതുമയുള്ള കാര്യമല്ല, ഒന്നോ രണ്ടോ മിനിറ്റുമുതൽ പത്തും പതിനാറും മണിക്കൂർ വരെയൊക്കെ വൈകിയോടുന്ന ദീർഘദൂര ട്രെയിനുകൾ ചിലപ്പോഴുണ്ട്. മഴ, കാറ്റ്, മഞ്ഞുവീഴ്ച, പാളത്തിലെ പ്രശ്നങ്ങൾ എന്നിങ്ങനെ പല കാരണങ്ങളാൽ ട്രെയിൻ വൈകാറുണ്ട്. അതെങ്ങനെ പോയാലും രണ്ടു ദിവസത്തിലധികമൊന്നും ട്രെയിൻ വൈകിയ ചരിത്രമില്ല. എന്നാൽ അതല്ല യാഥാർത്ഥ്യം! വർഷങ്ങൾ വൈകിയോടിയ ഒരു ട്രെയിൻ നമുക്കുണ്ട്. അതിന്‍റെ കഥയാവട്ടെ രസകരമായ ഒന്നാണ്.

സ്റ്റേഷനിൽ നിന്ന് യാത്ര പുറപ്പെട്ട് മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും മാസങ്ങളുമല്ല, വർഷങ്ങള്‍ വേണ്ടിവന്ന ഒരു ട്രെയിൻ നമ്മുടെ ഇന്ത്യൻ റെയിൽവേയ്ക്കുണ്ട്. റെയിൽവേയുടെ ചരിത്രത്തിലേതന്നെ ഏറ്റവും വൈകിയോടിയ ട്രെയിൻ ആണത്രെ ഇത്. വിശാഖപട്ടണത്തു നിന്നും ഉത്തര്‍ പ്രദേശിലെ ബസ്തിയിലേക്കാണ് ഈ ഐതിഹാസികമായ യാത്ര പോയത്.

The Most Delayed Train Service Of Indian Railways

വിശാഖപട്ടണത്തു നിന്നും 2014 നവംബർ 10 ന് 1,316 ചാക്ക് ഡി-അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) വളവുമായി പുറപ്പെട്ട ചരക്ക് തീവണ്ടി ബസ്തി റെയില്ഡവേ സ്റ്റേഷനിൽ എത്താൻ എടുത്തത് ഏകദേശം നാല് വർഷത്തിലധികം സമയമാണ്. കൃത്യമായി പറഞ്ഞാൽ മൂന്നു വർഷവും എട്ടു മാസവും ഏഴ് ദിവസവുമാണ് ഈ യാത്രയ്ക്കായി വേണ്ടി വന്നത്. ഇത്രയും വർഷങ്ങൾക്കു ശേഷം ട്രെയിൻ എത്തിയപ്പോൾ അമ്പരന്നത് റെയിൽവേയാണ്.

എന്നാൽ ഇതിലും രസകരമായ ഒരു കാര്യമുണ്ട്. സാധാരണ വിശാഖപട്ടണത്തു നിന്നും ഉത്തര്‍ പ്രദേശിലെ ബസ്തിയിലേക്കുള്ള യാത്രയ്ക്ക് വേണ്ടത് 42 മണിക്കൂറും 18 മിനിറ്റുമാണ്. ഈ ദൂരവും സമയവും അപ്രസക്തമാക്കിയാണ് ഈ ഗുഡ്സ് ട്രെയിൻ സഞ്ചരിച്ചത്. ബസ്തിയിലെ വ്യവസായിയായ രാമചന്ദ്ര ഗുപ്തയെന്ന ആളുടെ പേരിലാണ് ഈ ചരക്ക് തീവണ്ടിയിൽ കൊണ്ടുപോയത്. ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് (ഐപിഎൽ) വഴി വാഗൺ ബുക്കു ചെയ്ത്, ഏകദേശം 14 ലക്ഷം രൂപ വിലമതിക്കുന്ന ചരക്കുകളുമായി യാത്ര കൃത്യമസയത്ത് തന്നെ തുടങ്ങിയെങ്കിലും എത്തേണ്ട സമയത്ത് ചരക്കു വണ്ടിക്ക് എത്താൻ കഴിഞ്ഞില്ലെന്നാണ് ഇന്ത്യാ ടിവി ന്യൂസ് റിപ്പോർട്ട് പറയുന്നത്.

ബുക്ക് ചെയ്ത ട്രെയിൻ എത്താതായതോടെ രാമചന്ദ്ര ഗുപ്ത അധികൃതരെ ബന്ധപ്പെട്ടെങ്കിലും അവർക്ക് മറുപടിയില്ലായിരുന്നു. പലതവണ നേരിട്ടും അല്ലാതെയും പരാതികൾ നല്കുകയും ചെന്നുകാണുകയും ഒക്കെ ചെയ്തെങ്കിലും ചരക്കും ട്രെയിനും എവിടെ പോയി എന്നതിനു മാത്രം ഉത്തരം കിട്ടിയില്ല. പിന്നീടാണ് ട്രെയിൻ വഴിമധ്യേ കാണാതായി എന്ന വിവരം കിട്ടുന്നത്.

നോർത്ത് ഈസ്റ്റേൺ റെയിൽവേ സോണിലെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സഞ്ജയ് യാദവ് ഇതിനു നല്കിയ വിശദീകരണം ഇങ്ങനെയാണ്; യാത്രാമധ്യേ ചിട്രെയിനുകളിൽ ബോഗിക്കോ അല്ലെങ്കില്‍ വാഗണിനോ യാത്ര തുടരുവാൻ സാധിക്കാത്ത വിധത്തിൽ എന്തെങ്കിലും എന്തങ്കിലും പ്രശ്നങ്ങള്‍ സംഭവിച്ചാൽ അതിനെ യാർഡിലേക്ക് അയക്കും. രാമചന്ദ്ര ഗുപ്തയുടെ ചരക്ക് ട്രെയിനിന്‍റെ കാര്യത്തിലും ഇതു സംഭവിച്ചിരിക്കാനാണ് സാധ്യതയെന്നാണ് ഇദ്ദേഹം പറയുന്നത്.

എന്തായാലും മൂന്നേമുക്കാൽ വർഷങ്ങൾക്ക് ശേഷം ട്രെയിൻ രാസവളങ്ങളുമായി ഉത്തർപ്രദേശിലെ ബസ്തി റെയിൽവേ സ്റ്റേഷനിൽ എത്തി. എന്നാൽ ഇത്രയും വർഷം എവിടെ പോയി എന്നോ എന്തുകൊണ്ട് താമസിച്ചുവെന്നോ ഇതിനിടയിൽ എന്തൊക്കെ സംഭവിച്ചെന്നോ ചോദ്യത്തിന് ഇതുവരെയും ഉത്തരം കിട്ടിയിട്ടില്ല. ഇത്രയും കാലതാമസം വന്നതോടെ ആ വളവും ഉപയോഗിക്കാൻ സാധിക്കാതെയായി. എന്തായാലും ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ തന്നെ ട്രെയിന്‍ ഏറ്റവും വൈകിയ സംഭവമായാണ് ഇതിനെ കണക്കാക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+