Search
  • Follow NativePlanet
Share
» »ബെംഗളുരുവിൽ നിന്ന് 7-ാം സ്റ്റോപ്പ് ഡൽഹി, മറ്റു ട്രെയിനുകളേക്കാൾ 10 മണിക്കൂർ നേരത്തെ, ഡൽഹി തുരന്തോ എക്സ്പ്രസ്

ബെംഗളുരുവിൽ നിന്ന് 7-ാം സ്റ്റോപ്പ് ഡൽഹി, മറ്റു ട്രെയിനുകളേക്കാൾ 10 മണിക്കൂർ നേരത്തെ, ഡൽഹി തുരന്തോ എക്സ്പ്രസ്

ബെംഗളുരു- ഡൽഹി യാത്രകൾക്ക് ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. സമയം കുറച്ചധികം എടുത്താലും വലിയ ചെലവില്ലാതെ എത്താം എന്നതാണ് ഈ റൂട്ടിലെ ട്രെയിൻ യാത്രയുടെ പ്രത്യേകത. മാത്രമല്ല, വിമാന ടിക്കറ്റുകൾ നോക്കുമ്പോൾ സാധാരണക്കാർക്ക് എന്നും ആശ്രയം ട്രെയിനുകൾ തന്നെയാണ്. വിമാന നിരക്ക് പലപ്പോഴും ആരംഭിക്കുന്നത് തന്നെ ആറായിരം രൂപയില്‍ നിന്നാണ്. പെട്ടന്നുള്ള ബുക്കിങ്ങും അവധികളും ഒക്കെയാകുമ്പോൾ ഇത് ചിലപ്പോൾ രണ്ടും മൂന്നു ഇരട്ടിയായേക്കും.

എന്നാൽ ബെംഗളുരു- ഡല്‍ഹി ട്രെയിൻ യാത്രയിലെ സമയമാണ് പലരെയും വിമാനയാത്ര തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ ഈ റൂട്ടിലെ പല ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞത് 10-11 മണിക്കൂറെങ്കിലും സമയലാഭം നല്കുന്ന ഒരു ട്രെയിൻ ഉണ്ട്. ൻ ഈ യാത്രയിൽ പലരും വിട്ടുപോകുന്ന യശ്വന്ത്പൂർ- ഡൽഹി സരായ് റോഹില്ല തുരന്തോ എക്സ്പ്രസ്. മികച്ച വേഗതയും സൗകര്യങ്ങളും ഉറപ്പു തരുന്ന ഈ ട്രെയിൻ നിങ്ങളെ ഏറ്റവും വേഗത്തിൽ ബാംഗ്ലൂരിൽ നിന്ന് ഡൽഹിയില്‍ എത്തിക്കും. ഇതാ യശ്വന്ത്പൂർ- ഡൽഹി സരായ് റോഹില്ല തുരന്തോ എക്സ്പ്രസ് പ്രത്യേകതകളും നിരക്ക്, സ്റ്റോപ്പ് തുടങ്ങിയ കാര്യങ്ങളും വായിക്കാം.

യശ്വന്ത്പൂർ- ഡൽഹി സരായ് റോഹില്ല തുരന്തോ എക്സ്പ്രസ്

ബാംഗ്ലൂരിൽ നിന്ന് ഡൽഹിയിലേക്കും ഡൽഹി- ബാംഗ്ലൂര്‍ യാത്രകൾക്കും പറ്റിയ ഏറ്റവും മികച്ച ട്രെയിനാണ് യശ്വന്ത്പൂർ - ഡൽഹി സരായ് റോഹില്ല തുരന്തോ എക്സ്പ്രസ് 12213/12214. ബാംഗ്ലൂരിൽ നിന്നും നിസാമുദ്ദീൻ, ന്യൂ ഡല്‍ഹി തുടങ്ങിയ സ്റ്റേഷനുകളിലേക്ക് മറ്റുപല ട്രെയിനുകളും 34 മുതൽ 45 മണിക്കൂർ വരെ സമയമെടുക്കും. എന്നാൽ ഈ തുരന്തോ എക്സ്പ്രസിൽ നിങ്ങൾക്ക് വേണ്ടിവരുന്ന സമയം വെറും 31 മണിക്കൂർ 55 മിനിറ്റ് മാത്രമാണ്.

രാജധാനിയേക്കാൾ വേഗത്തില്‍

രാജ്യതലസ്ഥാനമായ ഡൽഹിയിലേക്കുള്ള യാത്രകള്‍ക്കുള്ള ഏറ്റവും മികച്ച, വേഗമേറിയ ട്രെയിനുകളിലൊന്നായി അറിയപ്പെടുന്നത് രാജധാനി എക്സ്പ്രസുകളാണ്. എന്നാൽ സമയം നോക്കിയാൽ യശ്വന്ത്പൂർ- ഡൽഹി സരായ് റോഹില്ല തുരന്തോ എക്സ്പ്രസ് 31 മണിക്കൂർ 55 മിനിറ്റിൽ യാത്ര പൂർത്തിയാക്കുമ്പോൾ കെഎസ്ആർ ബെംഗളുരു- നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിന് 33 മണിക്കൂർ 30 മിനിറ്റ് സമയം വേണ്ടിവരും. ഈ റൂട്ടിൽ ഏറ്റവും സമയമെടുക്കുന്ന ട്രെയിൻ യശ്വന്ത്പൂർ-ചണ്ഡിഗഡ് കർണ്ണാടക സംപർക്ക് ക്രാന്തി എക്സ്പ്രസ് ആണ്. 45:25 സമയമാണ് ഇതിനു വേണ്ടത്.

യശ്വന്ത്പൂർ- ഡൽഹി എസ് റോഹില്ല തുരന്തോ എക്സ്പ്രസ് (12213)

എല്ലാ ശനിയാഴ്ചകളിലും ബെംഗളുരു യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി 11.40 ന് പുറപ്പെടുന്ന
യശ്വന്ത്പൂർ- ഡൽഹി എസ് റോഹില്ല തുരന്തോ എക്സ്പ്രസ് തിങ്കളാഴ്ച രാവിലെ 7.35 ന് ഡൽഹി എസ് റോഹില്ലയിൽ എത്തും. എസി ത്രി ടയറിന് 4080 രൂപ, എസി ടൂ ടയറിന് 5675 രൂപ, എസി ഫസ്റ്റ് ക്ലാസിന് 7090 രൂപ എന്നിങ്ങനെയാണ് നിരക്ക്,
ഡൈനാമിക് പ്രൈസിങ് ആയതിനാൽ ബുക്ക് ചെയ്യുന്ന സമയത്ത് നിരക്കിൽ വ്യത്യാസമുണ്ടായേക്കാം.

ട്രെയിൻ നമ്പർ 12213 സ്റ്റോപ്പുകൾ, എത്തിച്ചേരുന്ന സമയം

യശ്വന്ത്പുര്‍ ജംഗ്ഷന്‍ - 23:40
ഗുണ്ട്കല്‍ ജംഗ്ഷന്‍ - 03:35
സെക്കന്ദരാബാദ് ജംഗ്ഷന്‍ - 08:45
ബാലഹര്‍ഷാ - 13:35
നാഗ്പൂര്‍ - 16:19
റാണി കമലാപതി - 22:02
വി ലക്ഷ്മീബായ് ജംഗ്ഷന്‍ - 01:30
ഡല്‍ഹി എസ് റോഹില്ല - 07:35 എന്നിങ്ങനെയാണ് സമയക്രമം

ഡൽഹി എസ് റോഹില്ല-യശ്വന്ത്പൂർ തുരന്തോ എക്സ്പ്രസ് (12214)

ഡൽഹിയിൽ നിന്നും തിരികെ എല്ലാ തിങ്കളാഴ്ചകളിലും രാത്രി 10.10 ന് പുറപ്പെടുന്ന 12214 ഡൽഹി എസ് റോഹില്ല-യശ്വന്ത്പൂർ തുരന്തോ എക്സ്പ്രസ് 34 മണിക്കൂർ സഞ്ചരിച്ച് യശ്വന്ത്പൂരിൽ ബുധനാഴ്ച രാവിലെ 8.10 ന് എത്തും. എസി ത്രി ടയറിന് 3840 രൂപ, എസി ടൂ ടയറിന് 5675 രൂപ, എസി ഫസ്റ്റ് ക്ലാസിന് 7090 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഡൈനാമിക് പ്രൈസിങ് ആയതിനാൽ ബുക്ക് ചെയ്യുന്ന സമയത്ത് നിരക്കിൽ വ്യത്യാസമുണ്ടായേക്കാം.

മടക്കയാത്രയിൽ ഡൽഹി എസ് റോഹില്ല-യശ്വന്ത്പൂർ തുരന്തോ എക്സ്പ്രസിനേക്കാൾ വേഗത്തിൽ എസ്ബിസി രാജധാനി എത്തുമെന്നാണ് ഐആർസിടിസി വെബ്സൈറ്റിലെ സമയക്രമം സൂചിപ്പിക്കുന്നത്. നിസാമുദ്ദീനിൽ നിന്ന് കെഎസ്ആർ ബെംഗളുരുവിലേക്ക് രാജധാനിക്ക് 33 മണിക്കൂർ 30 മിനിറ്റ് സമയം മാത്രം മതി.

ട്രെയിൻ നമ്പർ 12214 സ്റ്റോപ്പുകൾ, എത്തിച്ചേരുന്ന സമയം

ഡല്‍ഹി എസ് റോഹില്ല - 22:10
വി ലക്ഷ്മീബായ് ജംഗ്ഷന്‍ - 03:50
റാണി കമലാപതി - 07:52
നാഗ്പൂര്‍ - 13:29
ബാലഹര്‍ഷാ - 16:40
സെക്കന്ദരാബാദ് ജംഗ്ഷന്‍ - 20:55
ഗുണ്ട്കല്‍ ജംഗ്ഷന്‍ - 02:45
യശ്വന്ത്പുര്‍ ജംഗ്ഷന്‍ - 08:10

ബാംഗ്ലൂർ- ഡല്‍ഹി തുരന്തോ എക്സ്പ്രസ് യാത്രാ മെച്ചങ്ങൾ

ബാംഗ്ലൂർ- ഡല്‍ഹി യാത്രകൾക്ക് തുരന്തോ എക്സ്പ്രസ് തിരഞ്ഞെടുക്കുന്നതിന് മെച്ചങ്ങൾ ഒരുപാടുണ്ട്. യാത്രാ സമയം തന്നെയാണ് പ്രധാനം. ഇതേ റൂട്ടിലെ ചില ട്രെയിനുകളേക്കാൾ പത്ത് മണിക്കൂറിലധികം യാത്രാ സമയം നിങ്ങൾക്ക് ലാഭിക്കാം. മറ്റു ട്രെയിനുകളെയപേക്ഷിച്ച് നിരക്കിൽ കുറച്ച് വർധനവ് ഉണ്ടെങ്കിലും രാജധാനിയിലെ എസി ത്രീ ടയറിനേക്കാൾ കുറവാണ് തുരന്തോ എക്സ്പ്രസിലെ നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore delhi train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+