Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മൌണ്ട് അബു

വിസ്മയത്തിന്‍റെ നെറുകയില്‍ മൌണ്ട് അബു  

40

തെളിനീര്‍ തടാകങ്ങളും പച്ചപരവതാനി വിരിച്ച കുന്നുകളുമൊക്കെയായി പ്രകൃതി തന്‍റെ വിസ്മയചെപ്പ് സഞ്ചാരികള്‍ക്കു മുമ്പില്‍ തുറന്നു വച്ചിരിക്കുകയാണ് ഇവിടെ മൌണ്ട് അബുവില്‍. പോയ കാലത്തെ ശില്‍പചാതുര്യം വിളിച്ചോതുന്ന ക്ഷേത്രസമുച്ചയങ്ങളും അവിടേക്കെത്തുന്ന തീര്‍ത്ഥാടകരുമെല്ലാം ചേര്‍ന്ന് മൌണ്ട് അബുവിനു ഒരു ദൈവിക ഭാവം കൂടി പകര്‍ന്നു നല്‍കുന്നുണ്ട്‌. ജൈനന്‍മാരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രം കൂടിയായ മൌണ്ട് അബു രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

പ്രകൃതി ഭംഗിയോടൊപ്പം തന്നെ ചരിത്രപരമായ ഒരു പാട് വസ്തുതകള്‍ ഇവിടവുമായി ഇഴചേര്‍ന്ന് കിടക്കുന്നു. ഇവിടുത്തെ സുഖകരമായ കാലാവസ്ഥ ആസ്വദിക്കുവാനും പഴമയിലേക്കു ഒന്നെത്തിനോക്കാനുമായി ധാരാളം യാത്രികര്‍ വര്‍ഷാവര്‍ഷം ഇവിടെ എത്തിച്ചേരുന്നുണ്ട്.

ചരിത്രം പറഞ്ഞാല്‍

നാഗ ദൈവമായ അര്‍ബുധയുമായി ബന്ധപ്പെട്ടു ഒരു കഥയുണ്ട്. ഒരിക്കല്‍ ശിവ വാഹനമായ നന്ദിയെ രക്ഷിക്കാന്‍ നാഗ ദൈവം ഇവിടെ എത്തിചേര്‍ന്നെന്നാണ് സങ്കല്‍പം. അതില്‍ പിന്നെ ഇവിടം അര്‍ബുധാരണ്യ എന്നറിയപ്പെടാന്‍ തുടങ്ങി. പിന്നീടത്‌ അബു പര്‍വത് അഥവാ മൌണ്ട് അബുവായി  മാറി.

മൌണ്ട് അബുവിലെ കാഴ്ചകള്‍

തീര്‍ത്ഥാടകരേയും വിനോദ സഞ്ചാരികളേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന വിധം ദൃശ്യവൈവിധ്യം കൊണ്ട് അനുഗ്രഹീതമാണിവിടം. നക്കി തടാകം,സണ്‍ സെറ്റ് പോയിന്റ്‌,ട്ടോട് റോക്ക്,കൊടുമുടികളുടെ ഭംഗി ആസ്വദിക്കാന്‍ ഗുരുശിഖര്‍ തുടങ്ങി കാഴ്ചകള്‍ അനവധിയാണ്. ദില്‍വാര ജൈന ക്ഷേത്രങ്ങള്‍,ആധാര്‍ ദേവി ക്ഷേത്രം തുടങ്ങി ക്ഷേത്രങ്ങളുടെ നിര തീര്‍ത്ഥാടകരേയും വരവേല്‍ക്കുന്നു.

എങ്ങനെ എത്തിച്ചേരും

വേനല്‍ക്കാലമാണ് മൌണ്ട് അബുവിലെ കാഴ്ചകള്‍  കാണാന്‍ പറ്റിയ സമയം. ഇവിടെ നിന്ന് 176 കിലോമീറ്റര്‍ അകലെയുള്ള ഉദയ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇവിടേയ്ക്ക് സര്‍വീസുകളുണ്ട്.

മൌണ്ട് അബു പ്രശസ്തമാക്കുന്നത്

മൌണ്ട് അബു കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മൌണ്ട് അബു

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മൌണ്ട് അബു

  • റോഡ് മാര്‍ഗം
    മൌണ്ട് അബുവിലേക്ക് ധാരാളം ബസ്,ടാക്സി സര്‍വ്വീസുകളുണ്ട്. ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ, ജയ്‌പൂര്‍,ഡല്‍ഹി തുടങ്ങി എല്ലാ നഗരങ്ങളില്‍ നിന്ന് ഇവിടേക്ക് ബസില്‍ വന്നു ചേരാം. യാത്രക്കാരുടെ തിരക്കിനനുസരിച്ചു പ്രത്യേക സര്‍വ്വീസുകളുമുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    27 കിലോമീറ്റര്‍ അകലെയുള്ള അബു റോഡിലാണ് റെയില്‍വേ സ്റ്റേഷന്‍. ബാംഗ്ലൂര്‍, ഡെല്‍ഹി, മുംബൈ, ജയ്‌പൂര്‍,ഹൈദരാബാദ്,ചെന്നൈ,തിരുവനന്തപുരം തുടങ്ങി എല്ലാ പ്രധാന നഗരങ്ങളില്‍ നിന്നും ഇവിടേയ്ക്ക് സര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഏറ്റവും അടുത്ത വിമാനത്താവളം ഇവിടെ നിന്ന് 176 കിലോമീറ്റര്‍ അകലെയുള്ള ഉദയ്പൂര്‍ വിമാനത്താവമാണ്‌. അല്ലെങ്കില്‍ പിന്നെ 221 കിലോമീറ്റര്‍ അകലെ ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവമുണ്ട്. ഇന്ത്യയുടെ മറ്റു പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് വിമാന സര്‍വ്വീസുകളുണ്ട്. അവിടെ നിന്ന് റോഡു മാര്‍ഗം മൌണ്ട് അബുവിലേക്ക് എത്തിച്ചേരാം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed