Search
  • Follow NativePlanet
Share
» »Aero India 2023: എയ്റോ ഇന്ത്യ എക്സിബിഷൻ ഫെബ്രുവരിയിൽ, ടിക്കറ്റുകൾ ബുക്ക് ചെയ്യാം നേരത്തെ!

Aero India 2023: എയ്റോ ഇന്ത്യ എക്സിബിഷൻ ഫെബ്രുവരിയിൽ, ടിക്കറ്റുകൾ ബുക്ക് ചെയ്യാം നേരത്തെ!

പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിഫൻസ് എക്‌സിബിഷൻ ഓർഗനൈസേഷൻ ഹിസ്റ്ററിയുടെ നേതൃത്വത്തിൽ നടത്തുന്ന എയറോ ഷോ ബെംഗളൂരുവിലെ എയർഫോഴ്‌സ് സ്‌റ്റേഷനാണ് സംഘടിപ്പിക്കുന്നത്.

ബാംഗ്ലൂരിൽ ഏറ്റവുമധികം ആളുകൾ കാത്തിരിക്കുന്ന ഇവന്‍റുകളിലൊന്നാണ് പ്രസിദ്ധമായ എയ്റോ ഷോ. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിഫൻസ് എക്‌സിബിഷൻ ഓർഗനൈസേഷൻ ഹിസ്റ്ററിയുടെ നേതൃത്വത്തിൽ നടത്തുന്ന എയറോ ഷോ ബെംഗളൂരുവിലെ എയർഫോഴ്‌സ് സ്‌റ്റേഷനാണ് സംഘടിപ്പിക്കുന്നത്. ഇതിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം. വിശദമായി വായിക്കാം

Aero India 2023 Air Show

PC:Subharnab

എയ്റോ ഷോ 2023- തിയതി

എയ്‌റോ ഷോ ഇന്ത്യയുടെ 14-ാമത് എഡിഷൻ 2023 ഫെബ്രുവരി 13 മുതൽ 17 വരെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്‌റ്റേഷനിൽ നടക്കും. പരമ്പരാഗതമായി അഞ്ച് ദിവസങ്ങളിലായി നടന്നിരുന്ന ഏഷ്യയിലെ പ്രീമിയർ എയർ ഷോ കഴിഞ്ഞ തവണ മൂന്നു ദിവസത്തേയ്ക്ക് ചുരുക്കിയിരുന്നു. എന്നാൽ 14-ാം പതിപ്പ് അഞ്ച് ദിവസത്തേക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇത്തവണ എല്ലാ ദിവസങ്ങളിലും പൊതുജനങ്ങൾക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള ഡിഫൻസ് പിഎസ്‌യു ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) പരിപാടി സംഘടിപ്പിക്കുന്നത്.

രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന എയ്‌റോ ഷോ 2021 ൽ ഹൈബ്രിഡ് മോഡലിലാണ് നടന്നത്.

Aero India 2023 Air Show

PC:Goutamkhandelwal

എയ്റോ ഷോ 2023- ടിക്കറ്റ് ബുക്കിങ്

https://aeroindia.gov.in/ ന്‍റെ വെബ്സൈറ്റിൽ പോയി എയ്‌റോ ഇന്ത്യ 2023 ടിക്കറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. ഒരു പുതിയ വെബ് പേജ് തുറക്കും. അതിൽ നിങ്ങളുടെ പേരും മറ്റ് ആവശ്യമായ ചില വിശദാംശങ്ങൾ നൽകുകയും ടിക്കറ്റുകളുടെ എണ്ണം തിരഞ്ഞെടുക്കുകയും വേണം. തുടർന്ന് നിങ്ങൾക്ക് ഏതു തരത്തിലുള്ള ടിക്കറ്റ് ആണ് വേണ്ടത് എന്നും തിരഞ്ഞെടുക്കണം. പിന്നീട്, ടിക്കറ്റുകളുടെ എണ്ണം അനുസരിച്ച് ടിക്കറ്റ് നിരക്ക് ഓൺലൈനായി അടയ്ക്കുക. അവസാനമായി, Submit ഓപ്ഷനിൽ ക്ലിക്കുചെയ്യുക, ഇപ്പോൾ നിങ്ങൾക്ക് ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും.

Aero India 2023 Air Show

PC:Quietsong

ചെന്നൈയിൽ നിന്നു മൈസൂരിലേക്ക് 6 മണിക്കൂർ 40 മിനിറ്റ്; ടിക്കറ്റ് 971 രൂപ മുതൽ, വന്ദേ ഭാരത് വരുന്നു!!ചെന്നൈയിൽ നിന്നു മൈസൂരിലേക്ക് 6 മണിക്കൂർ 40 മിനിറ്റ്; ടിക്കറ്റ് 971 രൂപ മുതൽ, വന്ദേ ഭാരത് വരുന്നു!!

എയ്റോ ഷോ 2023- ടിക്കറ്റ് നിരക്ക്

എയ്‌റോ ഇന്ത്യ 2023-ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ ടിക്കറ്റ് നിരക്ക് ഓൺലൈനായി അടയ്ക്കണം. ബിസിനസ് ടിക്കറ്റുകൾക്ക് 2500 രൂപയും എയർ ഡിസ്‌പ്ലേ വിഷ്വൽ ഏരിയ ടിക്കറ്റിന് 500 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം ടിക്കറ്റ് എന്ന ക്രമത്തിലാണ് ഇവിടെ പ്രവർത്തിക്കുക.

ജർമൻ യാത്ര ഇനി ഈസി! ഷെങ്കൻ വിസ അപേക്ഷയിൽ ഇളവുമായി രാജ്യം, ഈ വിഭാഗക്കാർക്ക് ഇളവില്ല,ജർമൻ യാത്ര ഇനി ഈസി! ഷെങ്കൻ വിസ അപേക്ഷയിൽ ഇളവുമായി രാജ്യം, ഈ വിഭാഗക്കാർക്ക് ഇളവില്ല,

കാത്തിരിപ്പവസാനിച്ചൂ! ഇതാ വരുന്നു.. ഗവിയിലേക്ക് കെഎസ്ആർടിസി ബജറ്റ് യാത്ര.. ബുക്ക് ചെയ്യാം ഇപ്പോൾതന്നെകാത്തിരിപ്പവസാനിച്ചൂ! ഇതാ വരുന്നു.. ഗവിയിലേക്ക് കെഎസ്ആർടിസി ബജറ്റ് യാത്ര.. ബുക്ക് ചെയ്യാം ഇപ്പോൾതന്നെ

Read more about: bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X