നീണ്ട 21 വർഷത്തെ കാത്തിരിപ്പിനൊടുവിൽ രാമക്ഷേത്രം ആരാധനയ്ക്കായി തുറന്നു, ഛത്തീസ്ഗഡിലെ ബസ്തറിലെ സുഖ്മയിലെ രാമക്ഷേത്രമാണ് വീണ്ടും തുറന്നത്. നേരത്തെ പ്രദേശത്തെ നക്സൽ പ്രവർത്തനങ്ങൾ മൂലം ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. ഏപ്രിൽ 8 തിങ്കളാഴ്ചയാണ് ക്ഷേത്രം വീണ്ടും തുറന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ബസ്തർ ഡിവിഷനിലെ സുക്മ ജില്ലാ ആസ്ഥാനത്ത് നിന്ന് 90 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കെർലപെൻഡ ഗ്രാമത്തിൽ ആണ് ഈ രാമക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീരാമൻനെ കൂടാതെ സീതാദേവി, ലക്ഷ്മണന്‍ എന്നിവരുടെ വിഗ്രഹങ്ങളും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. നീണ്ട കാലത്തിന് ശേഷം ക്ഷേത്രം തുറന്നത് പ്രദേശത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായാണ് പ്രദേശവാസികള്‍ കണക്കാക്കുന്നത്.

2003 ലാണ് നക്സൽ പ്രവർത്തർ നിർബന്ധപൂർലവ്വം ക്ഷേത്രം അടപ്പിച്ചത്. പിന്നീട് പലകോണുകളില് നിന്ന് ക്ഷേത്രം വീണ്ടും തുറക്കുന്നതിനും പൂജകളും പ്രാർത്ഥനകളും നടത്തുന്നതിനും എതിരെ ഭീഷണികളും നിലനിന്നിരുന്നു, പിന്നീട് പ്രദേശത്തെ സിആർപിഎഫ് ക്യാംപിന്‍റെ സഹായത്തോടെ ക്ഷേത്രം പുനരുദ്ധരിച്ച് തുറക്കുകയായിരുന്നു.
ഈ രാമക്ഷേത്രം എപ്പോൾ നിർമ്മിച്ചു എന്നതിനെക്കുറിച്ചോ ആരാണ് നിർമ്മിച്ചത് എന്നതോ ഇവിടെ കൃത്യമായി അറിയില്ല. എന്നരുന്നാലും 1970 കളിൽ ആണ് ക്ഷേത്രം നിർമ്മിച്ചതെന്നാണ് കരുതുന്നത്. എന്തായാലും ഈ വർഷം രാമനവമി ക്ഷേത്രത്തിൽ ആഘോഷമായി കൊണ്ടാടാനാണ് ഗ്രാമീണര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിന്‍റെ ഭാഗമായി ഭണ്ഡാര' ആഘോഷത്തിനായുള്ള പരിപാടികൾ ഇവിടെ പുരോഗമിക്കുകയാണ്. ചൈത്ര മാസത്തിലെ ഒമ്പതാം ദിവസമായ ഏപ്രിൽ 17 ബുധനാഴ്ചയാണ് ഈ വർഷത്തെ രാമനവമി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












