ട്രെയിൻ കാത്തുനിന്ന് മുഷിയേണ്ട... വിമാന സർവീസുള്ള ദിവസം ഏതെന്ന് നോക്കി മടുക്കുകയും വേണ്ട! കോഴിക്കോട് നിന്ന് ഇനി നേരിട്ട് വിമാനത്തിൽ മുംബൈയിൽ എത്താം. കോഴിക്കോട് നിന്നും മുംബൈയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ നേരിട്ടുള്ള പ്രതിദിന വിമാന സർവീസിന് തുടക്കമായി. വെറും രണ്ടു മണിക്കൂറിൽ താഴെ കോഴിക്കോട്- മുംബൈ റൂട്ടിൽ യാത്ര ചെയ്യാം എന്നതാണ് പ്രധാന മെച്ചം.
മുംബൈയിൽ നിന്ന് രാത്രി 10.50 നും കോഴിക്കോട് നിന്ന് പുലർച്ചെ 1.10നും ആണ് വിമാന സർവീസ്. ഫെബ്രുവരി 23 പുലര്‍ച്ചെ 1.10 നായിരുന്നു മുംബൈയ്ക്കുള്ള ആദ്യ സര്‍വീസ്. നിരവധി യാത്രക്കാരെ ഈ റൂട്ടിൽ എയർ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്.

ആഭ്യന്തര അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ നിരവധി വിമാന സര്‍വീസുകളാണ് എയർ ഇന്ത്യ കോഴിക്കോട് നിന്നും നടത്തുന്നത്.
എയർ ഇന്ത്യ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്നതും കോഴിക്കോട്ട് നിന്നാണെന്നാണ് കണക്ക്,
അന്താരാഷ്ട്ര സർവീസുകൾ മാത്രം കോഴിക്കോട് നിന്ന് ആഴ്ചയിൽ 101 എണ്ണമുണ്ട്.
ഇതിൽ ബഹ്‌റൈന്‍, കുവൈറ്റ്, മസ്‌ക്കറ്റ്, ദുബായ്, അബുദാബി, ഷാര്‍ജ, ദോഹ, ജിദ്ദ, റിയാദ്, ദമാം എന്നിങ്ങനെ ഗൾഫ് ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെടെ 15 സ്ഥലങ്ങളിലേക്കും എയർ ഇന്ത്യ കോഴിക്കോട് നിന്ന് നേരിട്ടുള്ള സർവീസ് നടത്തുന്നു. കഴിഞ്ഞ മാസം ആരംഭിച്ച കോഴിക്കോട്- ബാംഗ്ലൂർ നേരിട്ടുള്ള വിമാന സര്‍വീസിന് യാത്രക്കാരുടെ ഇടയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കൂടാതെ കോഴിക്കോട് നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വണ്‍-സ്റ്റോപ് ഫ്‌ലൈറ്റ് സര്‍വീസുകളും നടത്തുന്നു. അയോധ്യ, ഡല്‍ഹി, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ചെന്നൈ തുടങ്ങി 19 ഇടങ്ങളിലേക്കാണ് ഈ സര്‍വീസുകൾ നടത്തുന്നത്.
കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് വരാം
ചെക്ക്- ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് എടുക്കാൻ സാധിക്കുന്ന എക്സ്പ്രസ് ലൈറ്റ് പ്രത്യേക നിരക്കുകളാണ് എയർ ഇന്ത്യ പ്രഖ്യാപിച്ചത്. ചെക്ക്- ഇൻ ബാഗേജ് ഇല്ലാത്തവർക്ക് കുറഞ്ഞ നിരക്ക് മതി എന്നതിനു പുറമേ കൗണ്ടറുകളിലും ബാഗേജ് ബെൽറ്റുകളിലും ഉള്ള ക്യൂ ഒഴിവാക്കുകയും ചെയ്യാം.
+15 കിലോഗ്രാം, +20 കിലോഗ്രാം ചെക്ക്-ഇൻ ബാഗേജ് അലവൻസുകളുടെ തുക ടിക്കറ്റിൽ നിന്ന് ഇല്ലാതാകുന്നതിന് പുറമേ +3 കിലോഗ്രാം ക്യാബിൻ ബാഗേജ് അലവൻസും എയർ ഇന്ത്യ നൽകുന്നു. ഏഴു കിലോയുടെ സ്റ്റാൻഡേർഡ് കാബിൻ ബാഗേജ് അലവൻസിനു പുറമേയാണ് അധിക കാബിൻ ബാഗേജ് അലവൻസ് കമ്പനി എക്സ്പ്രസ് യാത്രക്കാർക്ക് നല്കുന്നത്. ഈ യാത്രക്കാർക്ക് മൊത്തം 10 കിലോഗ്രാം ക്യാബിൻ ബാഗേജിൽ കൊണ്ടുപോകാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












