Search
  • Follow NativePlanet
Share
» »ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട്, യൂറോപ്പിനെ പിന്തള്ളി ഈ രാജ്യം!

ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട്, യൂറോപ്പിനെ പിന്തള്ളി ഈ രാജ്യം!

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ പാസ്പോർട്ടാണ് ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട് ആയി തിരഞ്ഞെടുക്കപ്പെട്ടത്.

ലോകത്തിലെ ഏറ്റവും കരുത്തുറ്റതും സ്വീകാര്യതയുള്ളതുമായ പാസ്പോർട്ട് ഏതു രാജ്യത്തിൻറേതാണെന്ന് അറിയാമോ? ജപ്പാനും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമെല്ലാം പലതവണ നേടിയ ബഹുമതിയെ ഇത്തവണ കൂടെക്കൂട്ടിയിരിക്കുന്നത് തീരെ പ്രതീക്ഷിക്കാത്ത ഒരിടമാണ്.

കാനഡയിലെ മോൺട്രിയോൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ടൺ ക്യാപിറ്റൽ ആണ് ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടുകളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ആഗോള പൗരത്വ സാമ്പത്തിക ഉപദേശകസ്ഥാപനമാണ് ആർട്ടൺ ക്യാപിറ്റൽ.
സ്ഥാപനം തയ്യാറാക്കിയ പട്ടിക അനുസരിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ പാസ്പോർട്ടാണ് ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ലോകപാസ്പോർട്ട് സൂചികയിലെ സ്ഥിരം ഭീമന്മാരായായ അമേരിക്ക, ജർമനി, സ്വീഡൻ, ഫിൻലാൻഡ്, ലക്‌സംബർഗ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഈ നേട്ടം.

Worlds Strongest Passports Malayalam

യുഎഇ പാസ്പോർട്ട് ഉള്ളവർക്ക്, സൂചിക അനുസരിച്ച്, 180 രാജ്യങ്ങളിലേക്ക് തടസ്സരഹിതമായി പ്രവേശിക്കാം. 59 രാജ്യങ്ങളിലേക്ക് വിസ ഓൺ അറൈവൽ സൗകര്യത്തോടെയും 121 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനവുമാണ്
യുഎഇ പാസ്പോർട്ട് നല്കുന്നത്. ഇവർക്ക് 89 രാജ്യങ്ങളിലേക്ക് മാത്രമേ വിസ ആവശ്യമുള്ളൂ.യുഎഇ പാസ്പോർട്ട് ഉണ്ടെങ്കിൽ ലോകരാജ്യങ്ങളിലെ 90 ശതമാനവും സന്ദർശിക്കുവാൻ സാധിക്കുമെന്ന് ചുരുക്കം. 91 ശതമാനമാണ് യുഎഇയുടെ പാസ്പോർട്ട് സ്വീകാര്യത.

യുഎഇ കഴിഞ്ഞാൽ ആദ്യ പത്ത് സ്ഥാനങ്ങളുടെ പട്ടികയിലെ ബാക്കി 9 സ്ഥാനവും യൂറോപ്യൻ രാജ്യങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. ജർമ്മനി, സ്വീഡൻ, ഫിൻലാൻഡ്, ലക്സംബർഗ്, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്സ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾക്കൊപ്പെ ദക്ഷിണ കൊറിയും രണ്ടാം സ്ഥാനം പങ്കിട്ടെടുക്കുന്നു. ഇവർക്ക് 126 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും വിസ ഓൺ അറൈവൽ വഴി 47 രാജ്യങ്ങളിലേക്കും പോകുവാൻ സാധിക്കും.

America Passport

അതേസമയം, അമേരിക്ക , ഡെന്മാർക്ക്, ബെൽജിയം, പോർച്ചുഗൽ, നോർവേ, പോളണ്ട്, അയർലൻഡ്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾക്കൊപ്പമാണ് മൂന്നാം സ്ഥാനം നേടിയത്.

പട്ടികയിൽ ഇന്ത്യ 69-ാം സ്ഥാനത്താണ്. ഇന്ത്യക്കാർക്ക് വിസയില്ലാതെ 24 രാജ്യങ്ങളിലേക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. അവർക്ക് 48 രാജ്യങ്ങളിലേക്ക് വിസ-ഓൺ-അറൈവൽ സൗകര്യമുണ്ട്, കൂടാതെ 126 രാജ്യങ്ങളിലേക്ക് വിസ ആവശ്യമാണ്. ഗാംബിയ, ഘാന, ഉസ്ബെക്കിസ്ഥാൻ, ടാൻസാനിയ എന്നിവയാണ് ഇന്ത്യയുമായി ഈ സ്ഥാനം പങ്കിടുന്ന മറ്റ് രാജ്യങ്ങൾ.

ഏറ്റവും ദുർബലമായ പാസ്‌പോർട്ട് ഉള്ള രാജ്യം അഫ്ഗാനിസ്ഥാനാണ്. 38 രാജ്യങ്ങളിലേക്ക് മാത്രമാണ് അഫ്ഗാൻ പാസ്പോർട്ട് ഉപയോഗിച്ച് തടസ്സരഹിതമായി പ്രവേശിക്കുവാൻ സാധിക്കുക. പാക്കിസ്ഥാൻ, സിറിയ, ഇറാഖ് എന്നിവയാണ് ദുർബലമായ പാസ്പോർട്ടുള്ള മറ്റ് രാജ്യങ്ങൾ.

ഐക്യരാഷ്ട്ര സഭയിലെ അംഗങ്ങളായ 193 രാജ്യങ്ങളെയും ആറ് പ്രദേശങ്ങളും (ROC തായ്‌വാൻ, മക്കാവോ (SAR ചൈന), ഹോങ്കോംഗ് (SAR ചൈന), കൊസോവോ, പലസ്തീൻ ടെറിട്ടറി, വത്തിക്കാൻ എന്നിവ ഉൾപ്പെടുന്ന മൊത്തം 199 പാസ്‌പോർട്ടുകൾ ആണ് ആർടൺ കാപ്പിറ്റൽ പരിഗണിച്ചത്.

Indian passport

എന്നാൽ,ഇമിഗ്രേഷൻ കൺസൾട്ടൻസിയായ ഹെൻലി ആൻഡ് പാർട്ണേഴ്സ് ജൂലൈയിൽ പുറത്തുവിട്ട ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് 2022 പട്ടികയിൽ ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോര്‍ട്ടുള്ള രാജ്യമായി ജപ്പാനാണ് തിരഞ്ഞടുക്കപ്പെട്ടത്. സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഈ പട്ടികയിൽ 87-ാം സ്ഥാനമണ് ഇന്ത്യയ്ക്ക് നേടുവാന്‍ സാധിച്ചത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് 60 രാജ്യങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം സാധ്യമാകുമെന്നായിരുന്നു ഹെൻലി റിപ്പോർട്ട് പറഞ്ഞത്.
ആർട്ടൺ ക്യാപിറ്റൽ പാസ്‌പോർട്ട് സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള യുഎഇ, ഹെൻലിയുടെ സൂചികയിൽ 21-ാം സ്ഥാനത്താണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: passport travel news world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+