Search
  • Follow NativePlanet
Share
» »വിശ്വാസികളില്ലാതെ നട തുറന്ന് ബദ്രിനാഥ്

വിശ്വാസികളില്ലാതെ നട തുറന്ന് ബദ്രിനാഥ്

ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ബദരിനാഥ് ക്ഷേത്രത്തിന്‍റെ നട തറന്നു.

ലോക്ഡൗണിനു ശേഷം ബദിരീനാഥിന്‍റെ വാതിലുകള്‍ ആദ്യമായാണ് തുറക്കുന്നത്. പ്രധാന പൂജാരിയും മറ്റ് പുരോഹിതരും ക്ഷേത്രത്തിന്‍റെ മറ്റ് അധികൃതരും ഉള്‍പ്പെടെ 28 പേര്‍ മാത്രമാണ് ക്ഷേത്രത്തിലെ ചടങ്ങുകളിലും പൂജകളിലും പങ്കെടുത്തത്. ബദരിനാഥ് ക്ഷേത്ര ചരിത്രത്തില്‍ ആദ്യമായാണ് വിശ്വാസികളുടെ സാന്നിധ്യമില്ലാതെ ക്ഷേത്രം തുറന്ന് ചടങ്ങുകള്‍ നടത്തുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് ക്ഷേത്രം പൂജകള്‍ക്കായി തുറന്നത്. ബദരിനാഥ് ക്ഷേത്രത്തിലെ ആദ്യ പൂജ സമര്‍പ്പിച്ചിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് വേണ്ടിയാണ്.

Badrinath Temple

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാവും ക്ഷേത്ര പ്രവേശനവും പൂജകളും ഇനി മുന്നോട്ടു നടത്തുക. അതുകൊണ്ടു തന്നെ വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്നും ക്ഷേത്രം അധികൃതര്‍ അറിയിച്ചു.

വര്‍ഷത്തില്‍ ആറു മാസക്കാലം മാത്രമാണ് ക്ഷേത്രം പ്രാര്‍ത്ഥനകള്‍ക്കും പൂജകള്‍ക്കുമായി തുറന്നിരിക്കുന്നത്. ഹിമാലയത്തിൽ സമുദ്ര നിരപ്പിൽ നിന്നും പതിനായിരത്തോളം അടി ഉയരത്തിൽ സ്ഥിതി ച‌െയ്യുന്ന ബദരിനാഥ് ക്ഷേത്രം ശങ്കരാചാര്യരാണ് സ്ഥാപിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹിമാലയത്തിലെ അതികഠനിമായ തണുപ്പും മഞ്ഞുവീഴ്ചയുമാണ് ഇതിനു കാരണം . ഈ സമയങ്ങളിൽ ക്ഷേത്രം അടച്ചിടുകയാണ് പതിവ്.

മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടുത്തെ തീര്‍ത്ഥാടന കാലയളവ്. അക്ഷയ തൃതീയ നാളിലെ വൈകുന്നേരമാണ് പ്രത്യേക പൂജയോടുകൂടി ക്ഷേത്രം അടയ്ക്കുന്നത്. തുടർന്ന് ആറു മാസക്കാലം ക്ഷേത്രം അടഞ്ഞു കിടക്കും. പിന്നീട് തണുപ്പു കാലം കഴിഞ്ഞ് വരുന്ന വിജയദശമി നാളിലാണ് ക്ഷേത്രം വീണ്ടും തീർഥാട‌നത്തിനും പൂജകൾക്കുമായി തുറക്കുന്നത്.

ഏറ്റവും കുറഞ്ഞ ചിലവിൽ ഉത്തരാഖണ്ഡ് കാണാം...പതിനായിരം രൂപയ്ക്ക് യാത്ര മുതൽ താമസം വരെ!!!ഏറ്റവും കുറഞ്ഞ ചിലവിൽ ഉത്തരാഖണ്ഡ് കാണാം...പതിനായിരം രൂപയ്ക്ക് യാത്ര മുതൽ താമസം വരെ!!!

പ്രാദേശിക തീര്‍ഥാടകര്‍ക്ക് മാത്രമായി കേദര്‍നാഥ് തീര്‍ഥാടനംപ്രാദേശിക തീര്‍ഥാടകര്‍ക്ക് മാത്രമായി കേദര്‍നാഥ് തീര്‍ഥാടനം

ഇനി ഇവിടുത്തെ നാലാമത്തെ തൂണും പതിച്ചാല്‍..ഞെട്ടി ലോകംഇനി ഇവിടുത്തെ നാലാമത്തെ തൂണും പതിച്ചാല്‍..ഞെട്ടി ലോകം

ഫോട്ടോ കടപ്പാട്- വിക്കിപീഡിയ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X