ബാംഗ്ലൂർ- കോഴിക്കോട് യാത്രക്കാർക്ക് ആശ്വാസവാർത്തയുമായി ഇന്ത്യൻ റെയിൽവേ. ബാംഗ്ലൂരിൽ നിന്നും മംഗലാപുരം വഴി കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന ബംഗളൂരു- കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടാൻ തീരുമാനമായി. ബാംഗ്ളൂർ-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടണമെന്ന യാത്രക്കാരുടെ നീണ്ടകാല ആവശ്യം അംഗീകരിച്ചതായി റെയിൽവേ അറിയിച്ചു.
അധികം താമസിയാതെ സർവീസ് ആരംഭിക്കാനാണ് റെയിൽവേ ബോർഡ് സൗത്ത് വെസ്റ്റേൺ, സതേൺ റെയിൽവേകൾക്ക് നൽകിയ നിർദേശം. ബാംഗ്ലൂരിൽ നിന്നും മലബാർ ഭാഗത്തേയ്ക്കുമുള്ള യാത്രക്കാരുടെ വർഷങ്ങൾ നീണ്ട ആവശ്യമാണ് ഇതോടെ പൂർത്തിയായിരിക്കുന്നത്. ഇതു സംബന്ധിച്ച അറിയിപ്പ് റെയിൽവേ മന്ത്രാലയത്തിൽനിന്ന് ലഭിച്ചതായി എംകെ രാഘവൻ എംപിയും പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

രാത്രി 9.35 ന് ബെംഗളൂരു കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് രാവിലെ 10.55 ന് കണ്ണൂരിലെത്തി തുടർന്ന് 11 മണിക്ക് കണ്ണൂരിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.40 ന് കോഴിക്കോടെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് മടക്ക യാത്രയിൽ അതേ ദിവസം വൈകിട്ട് 3.30 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് അഞ്ച് മണിക്ക് കണ്ണൂരിലെത്തി 5.05 ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.35 ന് ബെംഗളൂരുവിലെത്തുന്ന രീതിയിലാണ് സമയക്രമം.
കണ്ണൂരിനും കോഴിക്കോടിനും ഇടയിൽ തലശേരി, വടകര, കൊയിലാണ്ടി എന്നീ മൂന്നു സ്ഥലങ്ങളിൽ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നും ട്രെയിൻ കോഴിക്കോടിന് നീട്ടുന്നത് എന്നു മുതലാണ് എന്നു തീരുമാനമായിട്ടില്ല. എന്നിരുന്നാലും ഏറ്റവും അടുത്ത തിയതി മുതല് കോഴിക്കോടിന് സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.
കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ റെയിൽവേ യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ഇത്. ദിവസവും നൂറു കണക്കിന് യാത്രക്കാർ കോഴിക്കോട്- ബാംഗ്ലൂർ റൂട്ടിൽ യാത്ര ചെയ്യുന്നുണ്ടെങ്കിലും ആവശ്യത്തിന് ട്രെയിൻ സർവീസുകളില്ലാത്തത് വലിയ പ്രതിസന്ധിയായിരുന്നു. കെഎസ് ആർടിസി ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ടെങ്കിലും ട്രെയിൻ നിരക്കിനേക്കാൾ വളരെ ഉയർന്നതാണ് ബസ് നിരക്ക് എന്നത് വലിയ പ്രതിസന്ധിയായിരുന്നു യാത്രക്കാർക്ക് സൃഷ്ടിച്ചത്.
കൂടാതെ ഈ സർവീസ് വരുന്നതോടെ കോഴിക്കോട് നിന്ന് കണ്ണൂർ, കാസര്‍കോട് ഭാഗത്തേക്കുള്ള സാധാരണ യാത്രക്കാർക്ക് സായാഹ്ന യാത്രകൾ വലിയ തിരക്കില്ലാതെ പൂർത്തിയാക്കുകയും ചെയ്യാം. നിലവിൽ കൂട്ടയിടിയും തിരക്കുമാണ് പരശുറാം ഉൾപ്പെടെയുള്ള ട്രെയിനുകളിൽ വൈകിട്ട് അനുഭവപ്പെടുന്നത്. ഇത് കൂടാതെ ബെംഗളൂരു - കോയമ്പത്തൂർ, ഗോവ - മംഗലാപുരം വന്ദേഭാരത് എക്സ്പ്രസ്, ബെംഗളൂരു - കോയമ്പത്തൂർ ഉദയ് എക്സ്പ്രസ് എന്നീ ട്രെയിനുകൾ കോഴിക്കോട് വരെ നീട്ടാൻ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു.
കണ്ണൂർ എക്സ്പ്രസ് 16511- ബെംഗളുരു- കണ്ണൂർ സമയക്രമം.
കെഎസ്ആർ ബെംഗളുരു- 9.35 pm
യശ്വന്ത്പൂർ ജംങ്ഷൻ- 9.47 pm
കുനിഗൽ- 10.44 pm
ബിജി നഗർ- 10.06 pm
ശ്രാവണബലഗോള- 11.31 pm
ചന്നരായ പട്ടണ- 11.41 pm
ഹസ്സൻ- 12.35 am
സക്ലേഷ്പൂർ- 1.45 am
സുബ്രഹ്മണ്യ റോഡ്- 4.50 am
കനകപുത്തൂര്‍- 5.40 am
ബന്താവാല- 6.10 am
മംഗളുരു ജംങ്ഷൻ- 6.50
മംഗളുരു സെൻട്രൽ- 7.10 am
കാസർകോഡ്- 8.21 am
കാഞ്ഞങ്ങാട്- 8.41 am
നീലേശ്വർ- 8.52 am
പയ്യന്നൂർ-9.11 am
കണ്ണൂര്‍- 10.55 am
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












